Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വി ഡി സതീശനും എം വി ഗോവിന്ദനും വയനാട്ടിലേയ്ക്ക്; എൻ എം വിജയൻറെ കുടുംബാംഗങ്ങളെ സന്ദർശിക്കും


പ്രതിപക്ഷ നേതാവ് വി ഡി സതീശനും സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും നാളെ വയനാട്ടിൽ. ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻ.എം വിജയൻ്റെ കുടുംബത്തെ സന്ദർശിക്കും. എൻ എം വിജയൻ്റെ മരണത്തിന് പിന്നാലെ കോൺഗ്രസിന് നേരെ വലിയ വിമർശനങ്ങൾ നിലനിൽക്കുന്ന തിനിടെ ഇതാദ്യമായാണ് വി ഡി സതീശൻ എൻ എം വിജയൻ്റെ വീട്ടിലെത്തുന്നത്.

വയനാട്ടിലേയ്ക്ക് പ്രതിപക്ഷ നേതാവ് എത്തുന്നത് മറ്റുചില പരിപാടികളിൽക്കൂടി പങ്കെടുക്കാനാണ്. കൽപ്പറ്റയിൽ ഐഎൻടിയുസിയുടെ പ്രതിഷേധ പരിപാടിയിലാണ് ആദ്യം പങ്കെടുക്കുക. ഇതിന് ശേഷമാകും എൻഎം വിജയൻ്റെ കുടുംബത്തെ പ്രതിപക്ഷ നേതാവ് സന്ദർശിക്കുക. വിഡി സതീശനെതിരെ കുടുംബം രം​ഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കുടുംബത്തെ സന്ദർശിക്കാൻ‌ വിഡി സതീശൻ വയനാട്ടിൽ എത്തുന്നത്. നേരത്തെ തിരുവഞ്ചൂർ രാധാകൃഷ്ണന്റെ നേതൃത്വത്തിലുള്ള ഉപസമിതി വീട്ടിലെത്തിയപ്പോൾ കെ സുധാകരനും വിഡി സതീശനും എത്തുമെന്ന് അറിയിച്ചിരുന്നു.

ആത്മഹത്യ കുറിപ്പിലും ഒപ്പം പുറത്ത് വന്ന കത്തിലും പ്രതികളെ കുറിച്ചുള്ള പരാമർശം സാമ്പത്തിക ഇടപാടുകള്‍ക്ക് തെളിവാണെന്നതാണ് പൊലീസ് നിഗമനം. ഇത് വരെ 30 പേരുടെ മൊഴിയാണ് കേസു മായി ബന്ധപ്പെട്ട് പൊലീസ് എടുത്തത്. വിജിലസിന്‍റെ അന്വേഷണവും കേസുമായി ബന്ധപ്പെട്ട് നടക്കുന്നുണ്ട്. സംഭവത്തില്‍ ആത്മഹത്യ പ്രേരണകുറ്റം ചുമത്തപ്പെട്ട കോണ്‍ഗ്രസ് നേതാക്കളുടെ അറസ്റ്റ് കോടതി തടഞ്ഞിരുന്നു. ഐസി ബാലകൃഷ്ണനെയും എൻ ഡി അപ്പച്ചനെയും പതിനഞ്ച് വരെ അറസ്റ്റ് ചെയ്യരുതെന്ന് മുൻകൂർ ജാമ്യാപേക്ഷ പരിഗണിച്ച കോടതി കഴിഞ്ഞ ദിവസം വാക്കാല്‍ നിര്‍ദേശം നൽകിയത്.


Read Previous

വിദ്യാസമ്പന്നരായ തൊഴിൽരഹിതർക്ക് മാസം 8,500 രൂപ വീതം; വാ​ഗ്ദാനവുമായി കോൺഗ്രസ്

Read Next

ചേരി നിവാസികൾക്കെതിരായ കേസുകളെല്ലാം പിൻവലിക്കൂ, എന്നാൽ മത്സരിക്കില്ല; അമിത് ഷായെ വെല്ലുവിളിച്ച് കെജരിവാൾ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »