പാലക്കാട്ടെ പത്ര പരസ്യം വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന് സമാനമെന്ന് വി ഡി സതീശൻ


പാലക്കാട് ഉപതിരഞ്ഞെടുപ്പിന്‍റെ ഭാഗമായി സിപിഎം നൽകിയ പത്ര പരസ്യത്തിനെ തിരെ രൂക്ഷ വിമർശനവുമായി പ്രതിപക്ഷം. സിറാജ്, സുപ്രഭാതം പത്രങ്ങളില്‍ സരിന്‍ തരംഗം എന്ന തലക്കെട്ടില്‍ എല്‍ഡിഎഫ് നല്‍കിയ പരസ്യത്തിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ രംഗത്തെത്തി. വടകരയിലെ കാഫിർ സ്ക്രീൻ ഷോട്ടിന് സമാനമാണ് പാലക്കാട്ടെ പത്ര പരസ്യമെന്നും പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി.

വടകരയില്‍ തിരഞ്ഞെടുപ്പിന്‍റെ അവസാന ദിവസങ്ങളില്‍ ഷാഫി പറമ്പിലിനെ തോല്‍പ്പിക്കാന്‍ കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് വിവാദം ഉണ്ടാക്കിയതു പോലെ പാലക്കാടും തിരഞ്ഞെടുപ്പിന്റെ തലേന്ന് മുസ്ലീം സംഘടനകളുടെ നേതൃത്വത്തിലുള്ള പത്രത്തില്‍ വാര്‍ത്തയെന്ന് തെറ്റിദ്ധരിപ്പിക്കുന്ന അഡ്വട്ടോറിയല്‍ നല്‍കി വര്‍ഗീയ പ്രചരണത്തി നാണ് സി.പി.എം ശ്രമിച്ചിരിക്കുന്നതെന്ന് സതീശന്‍ തുറന്നടിച്ചു. സി.പി.എമ്മിനെ പോലൊരു പാര്‍ട്ടിയെ കുറിച്ച് ഓര്‍ത്ത് ലജ്ജിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

സന്ദീപ് വാര്യര്‍ ബി.ജെ.പിയുടെ വെറുപ്പിന്‍റെ രാഷ്ട്രീയം ഉപേക്ഷിച്ച് കോണ്‍ഗ്രസില്‍ ചേര്‍ന്നതിനെയാണ് സി.പി.എം വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നത്. മുസ്ലീം സംഘടന കളുടെ ഉടമസ്ഥതയിലുള്ള പത്രങ്ങളില്‍ കൊടുത്ത പരസ്യം സ്വന്തം പത്രമായ ദേശാഭി മാനിയില്‍ പോലുമില്ല. എല്ലാ മതവിഭാഗങ്ങളും വായിക്കും എന്നതു കൊണ്ടാണ് സ്വന്തം പത്രത്തില്‍ കൊടുക്കാതിരുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ ക്രിസ്ത്യാനികളെ സന്തോഷിപ്പിക്കുന്നതിനു വേണ്ടി ദീപിക പത്രത്തില്‍ ഒരു പരസ്യം നല്‍കി. മുസ്ലീം പത്രത്തില്‍ മറ്റൊരു പരസ്യവും കൊടുത്തു. എന്നാല്‍ അതിനേക്കാള്‍, വെള്ളത്തിന് തീ പിടിപ്പിക്കുന്ന വര്‍ഗീയ പ്രചരണമാണ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. സംഘപരിവാര്‍ പോലും സി.പി.എമ്മിന് മുന്നില്‍ നാണിച്ച് തല താഴ്ത്തുമെന്നും അദ്ദേഹം പറഞ്ഞു.

“ഞങ്ങള്‍ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി അല്ലെന്നും ഞങ്ങള്‍ പുരോഗമന പാര്‍ട്ടിയല്ലെന്നും, തിരഞ്ഞെടുപ്പ് കാലത്ത് എന്തും ചെയ്യാന്‍ മടിക്കാത്ത തീവ്രവലതുപക്ഷ പിന്തിരിപ്പന്‍ പാര്‍ട്ടിയാണെന്നുമാണ് തിരഞ്ഞെടുപ്പിന്റെ തലേ ദിവസം സി.പി.എം പുരപ്പുറത്ത് കയറി വിളിച്ചു പറയുന്നത്. ഇവരുമായാണല്ലോ മത്സരമെന്ന് ഓര്‍ക്കുമ്പോള്‍ തന്നെ ലജ്ജ തോന്നുന്നു.

സന്ദീപ് വാര്യര്‍ ആരെയും കൊന്നിട്ടില്ല. വ്യാജമായ കാര്യങ്ങള്‍ വരെ കുത്തിനിറച്ചുള്ള വര്‍ഗീയതയാണ് സി.പി.എം പ്രചരിപ്പിക്കുന്നത്. അതിന് തിരിച്ചടി കിട്ടും. വെറുപ്പിന്റെ രാഷ്ട്രീയം ഉപേക്ഷിക്കാന്‍ ബി.ജെ.പിയുടെ നാവും മുഖവും ആയിരുന്ന ആള്‍ അത് ഉപേക്ഷിച്ചപ്പോള്‍ ബി.ജെ.പിയുടെ വീട്ടില്‍ നിന്നും കേള്‍ക്കുന്നതിനേക്കാള്‍ വലിയ കരച്ചിലാണ് സി.പി.എമ്മിന്റെ വീട്ടില്‍ നിന്നും കേള്‍ക്കുന്നത്. ഒ.കെ വാസുവിന് മാലയിട്ട പിണറായി വരെ കരയുകയാണ്. ഇനിയും പലരും വരാനിരിക്കുന്നതേയുള്ളൂ”, സതീശൻ കൂട്ടിച്ചേർത്തു.

സിപിഎം ഇത്രയും അധഃപ്പതിക്കാൻ പാടില്ലായിരുന്നു. ഈ പരസ്യം സിപിഎം ചിലവിൽ ബിജെപിക്കുവേണ്ടി അവർ ചെയ്തുകൊടുത്തതാണെന്നു ഷാഫി പാലക്കാട്ട് മാധ്യമങ്ങ ളോട് പറഞ്ഞു. സത്യം പറഞ്ഞാൽ സിപിഎം ഇത്രയും അധഃപ്പതിക്കാൻ പാടില്ലായി രുന്നു. എന്താണ് അവർ ഉദ്ദേശിക്കുന്ന്. ഈ പത്രങ്ങളുടെ രണ്ട് കോപ്പി എം.ബി. രാജേഷി ന്റേയും എ.കെ. ബാലന്റേയും വീട്ടിലെത്തിക്കണം. അയാൾ ക്രിസ്റ്റൽ ക്ലിയറാണെന്ന് സർട്ടിഫിക്കറ്റ് നൽകിയത് ആരാണ്. വ്യക്തിപരമായി അയാളോട് എതിർപ്പില്ലെന്നും ആശയങ്ങളെ തള്ളിപ്പറഞ്ഞാൽ മതിയെന്നും പറഞ്ഞത് ആരാണെന്നും ഷാഫി ചോദിച്ചു.


Read Previous

തങ്ങളെക്കുറിച്ച് പറയാന്‍ പാടില്ലെന്നത് നാട്ടില്‍ ചെലവാകുമോ’; വിമര്‍ശനത്തെ ന്യായീകരിച്ച് മുഖ്യമന്ത്രി

Read Next

പൂരം അലങ്കോലമായി, എല്ലാം ശരിയാക്കിയത് താനെന്ന് സുരേഷ് ഗോപി പ്രചരിപ്പിച്ചു’; കൊച്ചിൻ ദേവസ്വം ബോർഡിന്റെ റിപ്പോർട്ട്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »