എറണാകുളം: പുലിപ്പല്ല് കൈവശംവച്ച കേസില്‍ റാപ്പ് ഗായകന്‍ വേടന് ജാമ്യം. പെരുമ്പാവൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ജാമ്യം അനുവദിച്ചത്. വേടൻ തെളിവ് നശിപ്പിക്കുമെന്ന വനം വകു പ്പിൻ്റെ വാദം തള്ളിയാണ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചത്. വേടൻ രാജ്യം വിടാൻ സാധ്യ തയുണ്ടെന്ന വാദവും വനം വകുപ്പ് കോടതിയിൽ ഉന്നയിച്ചിരുന്നു. വേടന് ജാമ്യം നൽകരുത്, ജുഡിഷ്യൽ കസ്‌റ്റഡിയിൽ വിടണമെന്ന വനം വകുപ്പിൻ്റെ ആവശ്യവും കോടതി അംഗീകരിച്ചില്ല.

അതേസമയം അന്വേഷണവുമായി സഹകരിക്കണം, തെളിവ് നശിപ്പിക്കാൻ ശ്രമിക്കരുത്, സംസ്ഥാനം വിടരുത് തുടങ്ങിയ നിർദ്ദേങ്ങളാണ് കോടതി നൽകിയത്. സമ്മാനമായി ലഭിച്ച പുലിപ്പല്ല് കയ്യില്‍ സൂക്ഷി ച്ചത് അറിഞ്ഞുകൊണ്ടല്ല എന്നാണ് വേടൻ്റെ അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. മുന്‍പ് സമാനമായ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോ തുടങ്ങിയതടക്കമുള്ള കാര്യങ്ങളും കോടതി പരിഗണിച്ചിരുന്നു.
രണ്ടാം തീയതി ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കാമെന്നായിരുന്നു കോടതി നേരത്തേ അറിയിച്ചിരുന്നത്. എന്നാല്‍ ഇന്ന് കസ്‌റ്റഡി കാലാവധി അവസാനിച്ചതിനെത്തുടര്‍ന്ന് വേടനെ മജിസ്ട്രേറ്റിനു മുമ്പില്‍ ഹാജരാക്കിയപ്പോഴാണ് ജാമ്യഹര്‍ജിയില്‍ വാദം കേള്‍ക്കാന്‍ കോടതി തീരുമാനിച്ചത്. തെളിവെടുപ്പ് ഉൾപ്പടെ പൂർത്തിയാക്കിയിരുന്നു. ഈയൊരു സാഹചര്യത്തിൽ കൂടിയാണ് കോടതി വേടന് ജാമ്യം നൽകിയത്.
വേടൻ ധരിച്ച മാലയിൽ പുലിപ്പല്ല് കണ്ടെത്തിയതിനെ തുടർന്നായിരുന്നു ,കഞ്ചാവ് കേസിൽ ജാമ്യം ലഭിച്ചതിന് പിന്നാലെ വനം വകുപ്പ് കേസെടുത്തത്. പുലി വേട്ട അടക്കമുള്ള ഗുരുതര കുറ്റകൃത്യങ്ങളാണ് കേസില്‍ വനംവകുപ്പ് ഉള്‍പ്പെടുത്തിയിരുന്നത്. മാലയിലുള്ളത് യഥാർഥ പുലിപ്പല്ലാണെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ പ്രാഥമിക പരിശോധനയിൽ സ്ഥിരീകരിക്കുകയും കസ്‌റ്റഡിയിലെടുക്കുകയുമായിരുന്നു. രഞ്ജിത്ത് കുമ്പിടിയാണ് ഇത് സമ്മാനിച്ചതെന്നാണ് വേടൻ മൊഴിനൽകിയത്. തമിഴ്‌നാട്ടിൽ പരിപാടി നടത്തിയപ്പോഴാണ് ലഭിച്ചതെന്നും വ്യക്തമാക്കിയിരുന്നു. പുലിപ്പല്ല് രൂപ മാറ്റം വരുത്തിയാണ് വേടൻ ഉയോഗിച്ചത്. പുലിപ്പല്ല് കൈവശം വെച്ചുവെന്ന കുറ്റം കോടതിയിൽ തെളിയിക്കപ്പെട്ടാൽ ഏഴു വർഷം വരെ തടവും ഇരുപത്തിഅയ്യായിരം രൂപ പിഴയുമായിരുന്നു ശിക്ഷ ലഭിക്കുക.
വനംവകുപ്പിൻ്റെ കസ്‌റ്റഡിയിലായിരുന്ന വേടനെ ഇന്ന് രാവിലെയും തെളിവെടുപ്പിനായി ജുവലറിയിലും വീട്ടിലും എത്തിച്ചിരുന്നു. പുലിപ്പല്ല് വെള്ളിയില്‍ പൊതിഞ്ഞ് നല്‍കിയ വിയ്യൂരിലെ ജുവലറിയിലായി രുന്നു തെളിവെടുപ്പിനായി എത്തിച്ചത്.
അതേ സമയം കഞ്ചാവ് കേസുമായി ബന്ധപ്പെട്ടാണ് വേടന്‍ ഉള്‍പ്പെടെയുള്ളവര്‍ താമസിച്ചിരുന്ന ഫ്ലാറ്റില്‍ പൊലീസ് പരിശോധന നടത്തിയത്. ലഹരി ഉപയോഗവും ഗൂഢാലോചനയും ചുമത്തിയാണ് പൊലീസ് എഫ്ഐആർ ഇട്ടത്. വേടനും സംഘവും പിടിയിലായത് തീൻ മേശക്ക് ചുറ്റും ഇരുന്ന് കഞ്ചാവ് വലിക്കു ന്നതിനിടെയാണന്നും എഫ്ഐആറിൽ വ്യക്തമാക്കുന്നു. ഫ്ളാറ്റിലെ ഹാൾ നിറയെ പുകയും രൂക്ഷ ഗന്ധവുമായിരുന്നു പരിശോധനയ്‌ക്കെത്തിയ പൊലീസ് സംഘത്തിന് അനുഭവപ്പെട്ടതെന്നും പൊലീസ് വ്യക്തമാക്കുന്നു. ഒമ്പതു പേർ പ്രതികളായ മയക്കുമരുന്ന് കേസിൽ രണ്ടാം പ്രതിയാണ് വേടൻ.
റാപ്പർ വേടനും എട്ട് സുഹൃത്തുക്കളുമുണ്ടായിരുന്ന ഫ്ലാറ്റിൽ നിന്നും ആറ് ഗ്രാം കഞ്ചാവാണ് പിടികൂ ടിയത്. ഇതോടൊപ്പം മൊബൈൽ ഫോണുകളും 9.5 ലക്ഷം രൂപയും പിടിച്ചെടുത്തിരുന്നു. വൈറ്റില കണിയാമ്പുഴ പാലത്തിനു സമീപത്തെ ഫ്ലാറ്റിൽ നിന്നാണ് കഞ്ചാവ് പിടികൂടിയത്. രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഹിൽപാലസ് പൊലീസ് 6 ഗ്രാം കഞ്ചാവ് പിടികൂടി യത്. റാപ്പർ വേടനും സുഹൃത്തുക്കളും പരിപാടിയുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് വേണ്ടിയാണ് ഫ്ലാറ്റിൽ ഒത്തുചേർന്നതെന്നാണ് പൊലീസിനെ അറിയിച്ചത്.