Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വീണാ ജോർജിന് അടിയന്തര ശസ്ത്രക്രിയ വേണ്ട; നിരീക്ഷണത്തിനായി ഐ.സി.യുവിൽ തുടരുമെന്ന് മെഡിക്കൽ ബോർഡ്. ഐ.സി.യുവിൽ ഫോട്ടോഷൂട്ട്, മന്ത്രിയുടേത് പ്രഹസനം”; ചിത്രങ്ങൾ പങ്കുവെച്ച് കെ.എസ്.യു.


കെഎസ്‍യുവിന്‍റെ കരിങ്കൊടി പ്രതിഷേധത്തിനിടെ പരുക്കേറ്റ് ആശുപത്രിയില്‍ കഴിയുന്ന ആരോഗ്യ മന്ത്രി മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍ ഫോട്ടോഷൂട്ട് നടത്തുകയാണെന്ന് കെഎസ്‍യു. നഴ്സുമാര്‍ ക്കൊപ്പമുള്ള മന്ത്രിയുടെ ചിത്രം കെഎസ്‍യു സംസ്ഥാന ജനറല്‍ സെക്രട്ടറി ഫര്‍ഹാന്‍ മുണ്ടേരി ഫെയ്സ്ബു ക്കില്‍ പങ്കുവച്ചു. പരിയാരം മെഡിക്കൽ കോളേജിൽ സാധാരണക്കാരായ രോഗികൾക്ക് ഐ.സി.യുവിൽ ബെഡ് കിട്ടാതെ വലയുന്ന സാഹചര്യത്തിൽ മന്ത്രി ഐ.സി.യു സംവിധാനം ദുരുപയോഗം ചെയ്യുകയാ ണെന്നും ഫര്‍ഹാന്‍ ആരോപിച്ചു.

കൈക്ക് ഒരു സൂചി പോലും ഇടാതെ, ബിപി യുടെ കഫ് കെട്ടാതെ, മോണിറ്റർ സംവിധാനം വെക്കാതെ, നാലഞ്ച് സ്റ്റാഫുകളെ തനിക്ക് വേണ്ടി മാത്രം നിയോഗിച്ചിരിക്കുകയാണെന്നാണ് കെഎസ്‍യുവിന്‍റെ ആരോപണം. ഐസിയുവില്‍ പാലിക്കേണ്ട മര്യാദകളും നിയമങ്ങളും ഉണ്ട്. ഫോട്ടോ എടുക്കുന്നത് അനുവദനീയമല്ലാതിരുന്നിട്ടും സിപിഎം അനുകൂല സ്റ്റാഫുകളുടെ കൂടെ മന്ത്രി ഫോട്ടോഷൂട്ട് നടത്തു കയാണ്. ഇത്തരത്തിൽ മന്ത്രിമാർക്ക് പ്രഹസനം തീർക്കാൻ വേണ്ടിയുള്ളതാണോ ഗവ. മെഡിക്കൽ കോളേജ് ഐ.സി.യുകളും ആശുപത്രികളും എന്നും ഫര്‍ഹാന്‍ ചോദിക്കുന്നു.

ആരോഗ്യനില മെച്ചപ്പെട്ടു ആരോഗ്യമന്ത്രിക്ക് അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യമില്ലെന്നാണാണ് മെഡിക്കല്‍ ബോര്‍ഡ് വിലയിരുത്തല്‍. നിരന്തര നിരീക്ഷണം വേണ്ടതിനാല്‍ ഐസിയുവില്‍ തുടരാ നാണ് തീരുമാനം. കഴുത്തിലെ കശേരുക്കൾക്കിടയിലുള്ള ഡിസ്കുകൾ രണ്ടിടങ്ങളിൽ അമർന്നുള്ള സമ്മർദ്ദം കാരണമാണ് വേദന അനുഭവപ്പെട്ടത്. അതിനാല്‍ അടിയന്തര ശസ്ത്രക്രിയ വേണ്ട സാഹചര്യം ഇല്ല. നിലവിലുള്ള ശാരീരിക അവസ്ഥയിൽ യാത്ര ചെയ്യാൻ സാധിക്കാത്തതിനാൽ പരിയാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തുടരും. മന്ത്രിക്ക് ശരീരവേദന തുടരുന്നുവെന്നും യാത്ര ചെയ്യാൻ കഴിയില്ല എന്നുമാണ് ഇന്ന് ചേർന്ന മെഡിക്കൽ ബോർഡ് വിലയിരുത്തിയത്.

Veena George needs emergency surgery; Medical Board to continue in ICU for observation. Photoshoot in ICU, Minister’s drama”; KS.U shares pictures.


Read Previous

ഓടിക്കുന്നതിനിടെ ഹൃദയാഘാതം; ബസ് ഇടിച്ച് നിര്‍ത്തി യാത്രക്കാരെ രക്ഷിച്ച് കെഎസ്ആര്‍ടിസി ഡ്രൈവര്‍, പിന്നാലെ മരണം

Read Next

തുടക്കം ഗംഭീരമാക്കി സഞ്ജുവും അഭിഷേകും; നാല് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്ത് ഇന്ത്യ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »