പി സി ജോര്‍ജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് വെള്ളാപ്പള്ളി നടേശന്‍


പത്തനംതിട്ട: പി സി ജോര്‍ജ് കേരള രാഷ്ട്രീയം കണ്ട ഏറ്റവും വലിയ ദരിദ്രവാസിയെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവില്ല. ജോര്‍ജിനെ കേരളത്തില്‍ ആരും വിശ്വസിക്കില്ല. എങ്ങും സ്ഥലമില്ലാതെ വന്നപ്പോഴാണ് ജോര്‍ജ് ബിജെപിയില്‍ ചേര്‍ന്നതെന്നും വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.

പി സി ജോര്‍ജിനെ സ്ഥാനാര്‍ഥിയാക്കാന്‍ തലയില്‍ ജനവാസമുള്ള ആരും തയ്യാറാകില്ല. കേരള രാഷ്ട്രീയത്തില്‍ ഒരു രക്ഷയും ഇല്ലാത്ത രാഷ്ട്രീയ നേതാവാണ് പി സി ജോര്‍ജ്. ഇത്രയും അപഹാസ്യനായ മറ്റൊരു നേതാവില്ല. ദരിദ്രവാസിയും നിലപാടില്ലാത്തതുമായ നേതാവുമാണ് പി സി ജോര്‍ജ്. ഉമ്മന്‍ചാണ്ടിയെയും പിണറായിയേയും ചീത്തവിളിച്ച ആളാണ് പിസി ജോര്‍ജ്, മത്സരിച്ചാല്‍ പി സി ജോര്‍ജ് ദയനീയമായി പരാജയപ്പെടുമെന്ന് ഉറപ്പാണ്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മത്സരിച്ചാല്‍ പിസി ജോര്‍ജിന് ദയനീയ പരാജയം ഉണ്ടാകും. ബിജെപിക്കാര്‍ പോലും പി സി ജോര്‍ജിന് വോട്ട് ചെയ്യുമോ എന്ന സംശയമാണെന്നും വള്ളാപ്പള്ളി നടേശന്‍ പറഞ്ഞു

എന്‍ കെ പ്രേമചന്ദ്രന്‍ പ്രധാനമന്ത്രിയോടൊപ്പം ഭക്ഷണം കഴിച്ചതില്‍ തെറ്റില്ല. മുഖ്യ മന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിക്ക് കൈ കൊടുത്തിട്ടില്ലേ, എന്‍ കെ പ്രേമ ചന്ദ്രനെ മോശക്കാരനാക്കാന്‍ ആരൊക്കയോ ശ്രമിക്കുന്നു. ഭക്ഷണം കഴിക്കുന്നതില്‍ എന്ത് വിപ്ലവമാണുള്ളതെന്നും വെള്ളാപ്പള്ളി നടേശന്‍ ചോദിച്ചു.


Read Previous

രാജീവ് ഗാന്ധി വധക്കേസ് പ്രതി മുരുകന്റെ ജീവന്‍ അപകടത്തില്‍; തമിഴ്‌നാട് സര്‍ക്കാരിന് നളിനിയുടെ കത്ത്

Read Next

വന്യമൃഗഭീതിക്ക് പരിഹാരമില്ല; യുഡിഎഫ് എംഎല്‍എമാര്‍ വനം മന്ത്രിയുടെ വസതിയിലേക്ക് മാര്‍ച്ച് നടത്തും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »