അതിയായ സന്തോഷം, രാഹുല്‍ ഗാന്ധിക്ക് പകരക്കാരിയാകും’; വയനാടിന്‍റെ ‘പ്രിയങ്കരി’ ആകാൻ പ്രിയങ്ക, സഹോദരിയുടെ വിജയം ഉറപ്പിച്ച് രാഹുല്‍ ഗാന്ധി


വയനാട്: പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് പിന്നാലെ പ്രിയങ്ക ഗാന്ധിയും വയനാട്ടിലെത്തുന്നതോടെ ദേശീയ തലത്തില്‍ ശ്രദ്ധനേടിയിരിക്കുകയാണ് കേരള ത്തിലെ ഉപതെരഞ്ഞെടുപ്പ്. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ റായ്ബറേലിയിലും വയനാട്ടിലും മത്സരിച്ച രാഹുല്‍ ഗാന്ധി റായ്‌ബറേലി നിലനിര്‍ത്തിയതോടെയാണ് വയനാട്ടില്‍ ഉപതെരഞ്ഞെടുപ്പ് വന്നത്. കഴിഞ്ഞ ദിവസമായിരുന്നു പ്രിയങ്ക ഗാന്ധിയുടെ വയനാട്ടിലെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപിച്ചത്. പ്രിയങ്ക ഗാന്ധിയെ കൂടി പാര്‍ലമെന്‍റില്‍ എത്തിച്ചാല്‍ കേന്ദ്ര സര്‍ക്കാരിനെതിരെ ശക്തമായ ഒരു ശബ്‌ദമായി മാറാൻ സാധിക്കുമെന്ന പ്രതീക്ഷയിലാണ് കോണ്‍ഗ്രസ്.

തന്‍റെ സ്ഥാനാര്‍ഥിത്വം ഔദ്യോഗികമായി പാര്‍ട്ടി പ്രഖ്യാപിച്ചതിന് പിന്നാലെ ഇപ്പോള്‍ പ്രതികരണവുമായി രംഗത്തെത്തിയിക്കുകയാണ് പ്രിയങ്ക ഗാന്ധി. വയനാട്ടില്‍ നിന്നും മത്സരിക്കാൻ സാധിക്കുന്നതില്‍ അതിയായ സന്തോഷമുണ്ടെന്നും, രാഹുല്‍ ഗാന്ധിയുടെ പകരക്കാരിയാകാൻ ശ്രമിക്കുമെന്നും അവര്‍ പ്രതികരിച്ചു.

‘വയനാടിനെ പ്രതിനിധീകരിക്കാൻ കഴിഞ്ഞതിൽ അതിയായ സന്തോഷമുണ്ട്, വയ നാട്ടില്‍ രാഹുല്‍ ഗാന്ധിയുടെ ഒരു അഭാവം ഉണ്ടാകാൻ ഞാൻ സമ്മതിക്കില്ല. ഞാൻ കഠിനാധ്വാനം ചെയ്യുകയും എല്ലാവരേയും സന്തോഷിപ്പിക്കാനും ഒരു നല്ല പ്രതിനിധി യാകാനും പരമാവധി ശ്രമിക്കുകയും ചെയ്യും. റായ്ബറേലിയുമായും അമേഠിയുമായും എനിക്ക് കാലങ്ങളോളമായുള്ള വലിയ ബന്ധമുണ്ട്, അത് തകർക്കാൻ കഴിയില്ല. റായ്ബറേലിയിലെ എന്‍റെ സഹോദരൻ രാഹുല്‍ ഗാന്ധിക്ക് വേണ്ടിയും ഞാൻ പ്രവര്‍ത്തിക്കും. ഞങ്ങൾ രണ്ടുപേരും റായ്ബറേലിയിലും വയനാട്ടിലും ഉണ്ടാകും,’ എന്ന് പ്രിയങ്ക പ്രതികരിച്ചു.


Read Previous

പ്രവാസികള്‍ക്ക് ആശ്വാസം; യു.എ.ഇയില്‍ സ്പോണ്‍സര്‍ഷിപ്പ് മാറ്റത്തില്‍ സുപ്രധാന ഇളവുകള്‍

Read Next

‘ചേലക്കരയിൽ കോൺഗ്രസിന് ഒരു അവസരം കൊടുക്കണം എന്നാണ് സാധാരണക്കാരന്‍റെ ആഗ്രഹം’; തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കം കുറിച്ച് രമ്യ ഹരിദാസ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »