ചവറ: കുട്ടികൾക്കായി വികാസ് ഒരുക്കുന്ന കളിക്കൂട് പദ്ധതിക്ക് തുടക്കമായി. റസിഡൻഷ്യൽ ക്യാമ്പിൽ 50 ഓളം കുട്ടികൾ പങ്കെടുക്കുന്നുണ്ട്.

‘അഭിരുചിയുടെ വേരുകൾ തേടി’ എന്ന വിഷയത്തിൽ തിരുവനന്തപുരം മന്നാനിയ കോളേജ് മലയാള വിഭാഗം അദ്ധ്യക്ഷൻ ഡോ.എം.എസ്. നൗഫലും ഉച്ചയ്ക്കുശേഷം ‘പ്രസംഗം ഒരു കല’ എന്ന വിഷയത്തിൽ സംസ്ഥാന ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് ഭരണസമിതി അംഗം എ.ബി. പാപ്പച്ചനും ക്ളാസെടുത്തു. വൈകിട്ട് നാടക പ്രവർത്തകൻ നിസാർ മുഹമ്മദും സംഘവും ചേന്ന് പാട്ടും കൂത്തും അവതരിപ്പിച്ചു. തുടർന്നുള്ള ദിവസങ്ങളിൽ കൈരളി ഫിനിക്സ് പുരസ്കാര ജേതാവ് കൃഷ്ണകുമാർ, പി. ശ്രീലത, കൊല്ലം ഡിവിഷണൽ എക്സൈസ് ഇൻസ്‌പെക്ടർ പി.എൽ. വിജിലാൽ, കൊല്ലം ശുചിത്വമിഷൻ റിസോഴ്സ് പേഴ്സൺ തൊടിയൂർ രാധാകൃഷ്ണൻ, പേപ്പർ ക്രാഫ്ട് വിദഗ്ദ്ധ രജനി ബിജുകുമാർ തുടങ്ങിയവർ വിവിധ വിഷയങ്ങളിൽ ക്ളാസെടുക്കും.