Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഏങ്ങണ്ടിയൂരിലെ വിനായകന്റെ മരണം: പൊലീസുകാർക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താൻ കോടതി ഉത്തരവ്


തൃശൂർ: തൃശൂർ ഏങ്ങണ്ടിയൂരിൽ ദലിത് യുവാവ് വിനായകന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ പൊലീസുകാര്‍ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്താന്‍ കോടതി ഉത്തരവ്. ക്രൈംബ്രാഞ്ച് കുറ്റപത്രത്തില്‍ ആത്മഹത്യാപ്രേരണ ചുമത്തിയിരുന്നില്ല. ഇതിനെതിരെ വിനായകന്റെ പിതാവ് കൃഷ്ണന്‍കുട്ടി നല്‍കിയ ഹര്‍ജിയിലാണ് എസ് സി/എസ് ടി കോടതി ഉത്തരവ്.

കേസില്‍ പ്രതികളായ പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ടു സിവിൽ പൊലീസ് ഓഫീസർമാർ ക്കെതിരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തണമെന്നാണ് വിനായകന്റെ കുടുംബം ആവശ്യപ്പെ ട്ടിരുന്നത്. എന്നാൽ നടപടിയുണ്ടായിരുന്നില്ല. പൊലീസ് കസ്റ്റഡിയിലെടുത്തു വിട്ടയച്ചതിനു പിന്നാലെ വിനായകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. 2017 ജൂലൈയിലായിരുന്നു സംഭവം.

മോഷണക്കുറ്റം ആരോപിച്ച് കസ്റ്റഡിയിലെടുത്ത വിനായകന്‍ പൊലീസ് മര്‍ദനത്തെത്തുടര്‍ന്ന് ആത്മഹത്യ ചെയ്‌തെന്നാണ് കുടുംബം ആരോപിക്കുന്നത്. വിനായകന് മര്‍ദനമേറ്റിരുന്നുവെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ തെളിഞ്ഞിരുന്നു.

അന്യായമായി തടങ്കലില്‍വെച്ചു, മര്‍ദിച്ചു, ഭീഷണിപ്പെടുത്തി, പട്ടികജാതി-വര്‍ഗ അതിക്രമ നിരോധന നിയമം ലംഘിച്ചു തുടങ്ങിയ വകുപ്പുകളാണ് കുറ്റപത്രത്തില്‍ ചുമത്തിയത്. ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ടിനെ ത്തുടര്‍ന്ന് പാവറട്ടി പൊലീസ് സ്റ്റേഷനിലെ രണ്ട് സിപിഒമാരെ സസ്‌പെന്‍ഡ് ചെയ്‌തെങ്കിലും പിന്നീട് സസ്പെൻഷൻ പിൻവലിച്ചിരുന്നു.


Read Previous

കണക്ക് ബോധിപ്പിച്ച് സർക്കാർ; ദുരന്ത പ്രതികരണനിധിയിൽ ഉള്ളത് 700 കോടി; വയനാട്ടിൽ ചെലവിട്ടത് 21 കോടി; കൂടുതൽ വ്യക്തതവേണമെന്ന് ഹൈക്കോടതി

Read Next

പുള്ളിപ്പുലിയുടെ പുള്ളികൾ ഒരിക്കലും മായില്ല; കരിങ്ങാലി വെള്ളകുപ്പി ബിയർ ആണെന്ന് പ്രചരിപ്പിക്കുന്നത് ഇടതുപക്ഷ നന്നാക്കികൾ’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »