തൃശൂർ ഡിസിസി താത്കാലിക പ്രസിഡന്‍റായി ചുമതലയേറ്റ് വി കെ ശ്രീകണ്‌ഠൻ


തൃശൂർ: വികെ ശ്രീകണ്‌ഠൻ എംപി തൃശൂർ ഡിസിസിയുടെ താത്കാലിക പ്രസി ഡന്‍റായി ചുമതലയേറ്റു. പാർട്ടി നൽകിയ ഉത്തരവാദിത്വം ആത്മാർഥമായി നിർവഹി ക്കുമെന്നും തൃശൂരിലെ പ്രശ്‌നങ്ങള്‍ ഒറ്റക്കെട്ടായി പരിഹരിക്കുമെന്നും വികെ ശ്രീകണ്‌ഠൻ എംപി മാധ്യമങ്ങളോട് പറഞ്ഞു. തൃശൂർ ഡിസിസി ഓഫിസിൽ ഇനി പുകയുണ്ടാകില്ലെന്നും ഒരു പരാജയംകൊണ്ട് എഴുതി തള്ളാൻ കഴിയുന്ന സ്ഥലമല്ല തൃശൂർ എന്നും അദ്ദേഹം പറഞ്ഞു.

തൃശൂരിലെ പരാജയത്തിന് ശേഷം ഭാരവാഹികളെ മാറ്റിയതല്ല, അവർ ധാർമിക ഉത്തരവാദിത്തം ഏറ്റെടുത്തുകൊണ്ട് രാജിവച്ചതാണ്. ഒരു തെരഞ്ഞെടുപ്പിൽ തിരിച്ചടിയുണ്ടായതുകൊണ്ട് ഒന്നും അവസാനിക്കുന്നില്ല. തെരഞ്ഞെടുപ്പിലെ പരാജയത്തിൽ നിന്ന് പാഠങ്ങൾ ഉൾക്കൊണ്ട് ഒത്തൊരുമിച്ച് പ്രവർത്തിക്കും. ചേലക്കര – പാലക്കാട് ഉപതെരഞ്ഞെടുപ്പുകളിൽ കോൺഗ്രസ് വിജയിക്കുമെന്നും വികെ ശ്രീകണ്‌ഠൻ കൂട്ടിച്ചേർത്തു.


Read Previous

പാര്‍ലമെന്‍റ് സമുച്ചയത്തിലെ പ്രതിമ മാറ്റല്‍ വിവാദം: ബന്ധപ്പെട്ടവരുമായി ചര്‍ച്ച നടത്തിയിരുന്നുവെന്ന് സ്‌പീക്കര്‍

Read Next

ഇന്ത്യയിലെ 2,29,925 എക്‌സ് അക്കൗണ്ടുകൾക്ക് പൂട്ടിട്ട് ഇലോൺ മസ്‌ക്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »