തൃശൂർ: പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ രാഹുല്‍ മാങ്കൂട്ടത്തിലിന്റെ സ്ഥാനാര്‍ഥി സാധ്യത തള്ളി വികെ ശ്രീകണ്ഠന്‍. ആര്‍ക്കും സ്ഥാനാര്‍ഥിത്വം മോഹിക്കാം. അഭിപ്രായം പറയാം. എന്നാൽ അന്തിമ തീരുമാനം എടുക്കേണ്ടത് ഹൈക്കമാന്റാണെന്ന് വികെ ശ്രീകണ്ഠന്‍ വ്യക്തമാക്കി.

പാലക്കാട് യുഡിഎഫിന്റെ ഉരുക്കു കോട്ടയാണ്. പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ വിജയം ആവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. പാലക്കാട് യുഡിഎഫ് സ്ഥാനാ ർഥിയെ നിശ്ചയിച്ചു എന്ന പ്രചാരണം അടിസ്ഥാന രഹിതമാണ്. യുഡിഎഫ് കൂടുതൽ കരുത്താർജിച്ചു വരുമ്പോൾ സ്ഥാനാർഥി ആകണമെന്ന് പലരും ആഗ്രഹിക്കും. ആഗ്രഹങ്ങൾ പലരീതിയിൽ പുറത്തുവന്നേക്കാം.
എന്നാൽ പാർട്ടിയിൽ ഇത്തരം തീരുമാനങ്ങൾ ഇതുവരെ എടുത്തിട്ടില്ല.ഹൈക്കമാൻഡും കെപിസിസിയും ചേർന്നാണ് സ്ഥാനാർഥി നിർണയം നടത്തുന്നത്. ആരെ തീരുമാനി ച്ചാലും പാലക്കാട് സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. കോണ്‍ഗ്രസിനെ പ്രതിസന്ധി കളില്‍ നിന്നും രക്ഷിക്കാന്‍ ലീഡര്‍ കെ കരുണാകരന്റെ പ്രവര്‍ത്തനശൈലി ഉള്‍ക്കൊ ള്ളണമെന്നും ശ്രീകണ്ഠന്‍ കൂട്ടിച്ചേർത്തു.