വ്ളോഗർ ജുനൈദ് അപകടത്തിൽ മരിച്ചു, മണ്‍കൂനയിൽ തട്ടി ബൈക്ക് മറിഞ്ഞെന്ന് നിഗമനം കണ്ടത് രക്തം വാർന്ന നിലയിൽ


മലപ്പുറം: വ്ലോഗർ ജുനൈദ് വാഹനാപകടത്തില്‍ മരിച്ചു. മഞ്ചേരി തൃക്കലങ്ങോട് മരത്താണി വളവില്‍ റോഡരികിലെ മണ്‍കൂനയില്‍ തട്ടി ബൈക്ക് മറിഞ്ഞാണ് അപകടമുണ്ടായതെന്നാണ് നിഗമനം. ഇന്ന് വൈകിട്ട് 5.20ഓടെയാണ് അപകടം സംഭവിച്ചത്. 

മഞ്ചേരിയില്‍ നിന്ന് വഴിക്കടവ് ഭാഗത്തേക്ക് വരുമ്പോഴായിരുന്നു അപകടം. റോഡരികില്‍ രക്തം വാർ‌ന്ന നിലയില്‍ കിടക്കുന്ന ജുനൈദിനെ ബസ് ജീവനക്കാരാണ് ആദ്യം കണ്ടത്.

മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. തലയുടെ പിൻഭാഗത്താണ് പരിക്കേറ്റതെന്ന് പൊലീസ് പറഞ്ഞു. അറിയപ്പെടുന്ന ടിക് ടോക് താരവും വ്ലോഗറുമാണ് ജുനൈദ്.


Read Previous

സങ്കീര്‍ണമായ പല കാര്യങ്ങളും നിസാരമായി കണ്ടെത്താനും പരിഹരിക്കാനും എഐയ്ക്ക് കഴിയുമായിരിക്കും എന്നാല്‍  നിസാരമായ പല കാര്യങ്ങളിലും എഐയുടെ മറുപടി തെറ്റാണെന്നു ഗവേഷണ പഠനം  

Read Next

ക്രിമിനൽ കേസ് വരുമെന്ന് അധ്യാപകർ ഭയക്കുന്നു’; ചെറിയ ശിക്ഷകൾക്ക് പോലും കേസ് എടുക്കുന്നത് അവസാനിപ്പിക്കണം’; രൂക്ഷവിമർശനവുമായി ഹൈക്കോടതി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »