Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വോട്ടര്‍ സര്‍വേ: രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണ, സ്വതന്ത്ര സ്ഥാനാര്‍ഥിയായാലും വിജയം ഉറപ്പ്’; പാലക്കാട് മത്സരിച്ചേക്കും


പാലക്കാട്: ബലാത്സംഗ കേസുകളില്‍ നിയമ നടപടിക്കിടെ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ നിയമ സഭാ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിക്കാന്‍ സാധ്യത. പീഡന പരാതിയെ തുടര്‍ന്ന് കോണ്‍ഗ്രസില്‍ നിന്ന് പുറത്തായി അറസ്റ്റ് അടക്കം നേരിട്ടെങ്കിലും രാഹുലിന് താഴെ തട്ടില്‍ ശക്തമായ പിന്തുണയു ണ്ടെന്നാണ് പാര്‍ട്ടി വൃത്തങ്ങളും രാഹുലുമായി അടുത്ത കേന്ദ്രങ്ങളും പറയുന്നത്.

കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിന് മുമ്പും ശേഷവും നടത്തിയ രണ്ട് വ്യത്യസ്ത വോട്ടര്‍ സര്‍വേകള്‍ സൂചിപ്പിക്കുന്നത് രാഹുല്‍ ശക്തനായ സ്ഥാനാര്‍ഥിയാണെന്നാണ് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പറഞ്ഞു. രാഹുല്‍ പാലക്കാട് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചാലും വിജയം ഉറപ്പാണെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയിലെ ഒരു മുതിര്‍ന്ന നേതാവിന്റെ നിര്‍ദേശം അനുസരിച്ച് രാഹുലിനെ അനുകൂലിക്കുന്ന വിഭാഗമാണ് സര്‍വേ നടത്തിയതെന്നാണ് വിവരം.

അതേസമയം ബലാത്സംഗ കേസുകള്‍ നിലനില്‍ക്കുന്നതിനാല്‍ സംസ്ഥാനത്തെ ഒരു മണ്ഡലത്തിലും രാഹുലിനെ മത്സരിപ്പിക്കില്ലെന്നാണ് നേതൃത്വം പറയുന്നത്. പാര്‍ട്ടി നിലപാടില്‍ മാറ്റമുണ്ടാകില്ലെന്നും ഉറച്ചതീരുമാനമാണിതെന്നും ഒരു മുതിര്‍ന്ന കെപിസിസി ഭാരവാഹി പറഞ്ഞു. എന്നാല്‍ രാഹുല്‍ കുറ്റവിമുക്തനാക്കിയാല്‍ തീരുമാനം പുനഃപരിശോധനയ്ക്കുള്ള സാധ്യത തള്ളാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടി തീരുമാനം അനുസരിക്കുകയും നേതൃത്വത്തിന്റെ തീരുമാനങ്ങള്‍ പാലിക്കുമെന്ന് ഉറപ്പായാല്‍ മാത്രമേ ഇതിനുള്ള സാധ്യതയുണ്ടാകുവെന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ പ്രമോട്ട് ചെയ്യുന്നതിന് ഒരു പിആര്‍ ഏജന്‍സി പ്രവര്‍ത്തിക്കുന്നുണ്ടെന്നും ഈ നീക്കങ്ങള്‍ കെപിസിസിയെ കൂടുതല്‍ സമ്മര്‍ദ്ദത്തിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.

ബലാത്സംഗക്കേസില്‍ പ്രതിയാണെങ്കിലും രാഹുലിനെ എംഎല്‍എ സ്ഥാനത്തു നിന്നും അയോഗ്യനാ ക്കുന്നതിനോട് യോജിക്കേണ്ടെതില്ലെന്നാണ് കോണ്‍ഗ്രസ് തീരുമാനം. അതുകൊണ്ട് തന്നെ രാഹുലിനെ അയോഗ്യനാക്കുന്ന നടപടിയെ എതിര്‍ക്കാനാണ് യുഡിഎഫിന്റെ തീരുമാനവും. പ്രതിപ്പട്ടികയില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് ഒരാളെ അയോഗ്യനാക്കുന്നത് ശരിയല്ലെന്നാണ് യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടിയുടെ യോഗത്തിന്റെ തീരുമാനം. രാഹുല്‍ മാങ്കൂട്ടത്തിലിനെ പിന്തുണയ്ക്കുന്ന സമീപനമല്ല, മറിച്ച് ഇത്തരമൊരു നടപടി ഉണ്ടാക്കുന്ന കീഴ്വഴക്കത്തെയാണ് എതിര്‍ക്കുന്നതെന്ന് കോണ്‍ഗ്രസ് സൂചിപ്പി ക്കുന്നു. ഇതൊരു കീഴ് വഴക്കമായാല്‍, നിയമസഭയില്‍ എത്തിക്സ് കമ്മിറ്റിയില്‍ ഭൂരിപക്ഷമുള്ള പാര്‍ട്ടിക്ക് ദുരുപയോഗത്തിന് വഴിതെളിക്കുമെന്നുമാണ് വിലയിരുത്തല്‍.

ആന്റണി രാജുവിനെ കോടതി ശിക്ഷിച്ചതോടെയാണ് അയോഗ്യനായതെന്ന് ചൂണ്ടിക്കാട്ടി, പ്രതിപ്പട്ടിക യില്‍ ഉള്‍പ്പെട്ടു എന്നതുകൊണ്ട് ഒരാളെ അയോഗ്യനാക്കുന്നത് ശരിയല്ലെന്നാണ് നേതാക്കളുടെ പക്ഷം. കേസില്‍ പ്രതിയായി എന്നതിനാല്‍ ഒരാളെ അയോഗ്യനാക്കുന്നത് തെറ്റായ കീഴ്‌വഴക്കം സൃഷ്ടിക്കപ്പെടും. ഭാവിയില്‍ ഇത് ദുരുപയോഗം ചെയ്യാന്‍ ഇടയാക്കുമെന്നുമാണ് യുഡിഎഫ് വിലയിരുത്തല്‍.


Read Previous

കോപ്രായം’ കാണിച്ചത് ഭരണപക്ഷമെന്ന് വിഡി സതീശന്‍, വടി കൊണ്ടു തല്ലിയ അംഗത്തിന്റെ പേരു പറയാന്‍ നിര്‍ബന്ധിതമാക്കരുതെന്ന് സ്പീക്കര്‍; സഭയില്‍ പോര്

Read Next

സ്ത്രീയെ ചതിയിൽപ്പെടുത്തി പീഡിപ്പിച്ചെന്നുള്ള ക്രിമിനൽ പശ്ചാത്തലം രാഹുലിനില്ല’; പിന്തുണച്ച് അഡ്വ. വിവിത ബാബു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »