Breaking News :

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

യുഡിഎഫ് ശക്തികേന്ദ്രത്തിൽ വോട്ട് കുറ‍ഞ്ഞില്ല; 15,000 വോട്ടിന് വിജയിക്കും: ഷാഫി പറമ്പിൽ


പാലക്കാട് ഉപതിരഞ്ഞെടുപ്പിൽ രാഹുൽ മാങ്കൂട്ടത്തിൽ വൻ ഭൂരിപക്ഷത്തിൽ വിജയി ക്കുമെന്ന് ഷാഫി പറമ്പിൽ എംപി. 12,000– 15,000 വരെ ഭൂരിപക്ഷം ലഭിക്കുമെന്ന് ഷാഫി പാലക്കാട് മാധ്യമങ്ങളോട് പറഞ്ഞു. യുഡിഎഫ് ശക്തികേന്ദ്രത്തിൽ വോട്ട് കുറഞ്ഞി ല്ലെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.

‘‘2021നെ അപേക്ഷിച്ചു നോക്കുമ്പോൾ പോളിംഗ് ശതമാനത്തിൽ വ്യത്യാസം വന്നിട്ടുണ്ട്. അത് പക്ഷേ ഇപ്പോൾ പ്രചരിക്കുന്നതു പോലെ ബിജെപിക്ക് സ്വാധീനമുള്ള നഗരത്തിൽ കൂടുകയും പഞ്ചായത്തുകളിൽ കുറയുകയും ചെയ്യുന്ന രീതിയല്ല. ഒരുവിധ സ്ഥലങ്ങളി ലൊക്കെ കുറവ് ഉണ്ടായിട്ടുണ്ട്. ചിലയിടത്ത് കൂടിയിട്ടുമുണ്ട്. നഗരത്തിലാണ് വോട്ട് കൂടുതലായി കുറഞ്ഞത്. ബിജെപിയുടെ ശക്തികേന്ദ്രങ്ങളിൽ ഉൾപ്പെടെ വോട്ട് കുറഞ്ഞിട്ടുണ്ട്.” ഷാഫി പറമ്പിൽ പറഞ്ഞു.

ബിജെപിക്ക് ഏറ്റവും അധികം വോട്ട് പിരായിരിയിൽ ലഭിച്ചെന്ന് അവർ പറയുന്ന 2021ലെ തിരഞ്ഞെടുപ്പിൽ 26,015 വോട്ടാണ് പോൾ ചെയ്തത്. 25,000 വോട്ടാണ് ലോക്സഭയിൽ പോൾ ചെയ്തത്. 26,200 വോട്ടുകളാണ് ഈ തിരഞ്ഞെടുപ്പിൽ പോൾ ചെയ്തത്. യുഡിഎഫ് ശക്തികേന്ദ്രമെന്ന് പറയുന്ന സ്ഥലത്ത് ഈ മൂന്നു തിരഞ്ഞെടുപ്പുകളിൽ ഏറ്റവും കൂടുതൽ വോട്ട് പോൾ ചെയ്തത് ഈ തിരഞ്ഞെടുപ്പിലാണ്.

ഇനി അവരുടെ ശക്തികേന്ദ്രമെന്ന് പറയുന്ന വെസ്റ്റിൽ 16,223 വോട്ട് അന്നവർക്ക് ലഭിച്ചു. ഇപ്രാവശ്യം പോൾ ചെയ്തത് 15,930 വോട്ടാണ്. കൽപാത്തിയിലെ ഒരു ബൂത്തിൽ 72 ബിജെപിക്കാർ വോട്ട് ചെയ്തില്ല. മറ്റു രണ്ടു തിര‍ഞ്ഞെടുപ്പുമായി താരതമ്യപ്പെടുത്തിയാൽ ബിജെപിക്ക് ആശ്വസിക്കാനുള്ള ഒരു കണക്കും ഈ തിരഞ്ഞെടുപ്പിലെ പോളിങ്ങുമായി ബന്ധപ്പെട്ട് തിരഞ്ഞെടുപ്പ് കമ്മിഷൻ നൽകിയ ബാലറ്റ് ആക്കൗണ്ടിൽ ഇല്ല എന്ന് പാലക്കാട്ടെ പൊതുജനങ്ങളുടെ മുൻപാകെ അറിയിക്കുന്നു.ഷാഫി പറമ്പിൽ പറഞ്ഞു. 

പാലക്കാടുനിന്ന് ഒരു എംഎൽഎ ഈ തിരഞ്ഞെടുപ്പിൽ നിയമസഭയിലേക്ക് പോകു മെങ്കിൽ അത് രാഹുൽ മാങ്കൂട്ടത്തിലാകും. അതിൽ ആർക്കും സംശയം വേണ്ട. അന്തിമ കണക്കുകൾ ലഭിക്കാത്തതിനാലാണ് പ്രതികരണം വൈകിയതെന്നും ഷാഫി പറമ്പിൽ കൂട്ടിച്ചേർത്തു.


Read Previous

ആത്മകഥ വിവാ​ദം; ഇപി ജയരാജന്റെ മൊഴിയെടുത്ത് പൊലീസ്

Read Next

ഓൺലൈനിൽ വാങ്ങിയ ഹെയർ ഡ്രയർ പൊട്ടിത്തെറിച്ചു, യുവതിയുടെ ഇരു കൈകളും അറ്റു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »