Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വയനാട് ദുരന്തം: ഒരു കോടി രൂപയുടെ അവശ്യ മരുന്നുകള്‍ എത്തിക്കും; സഹായം പ്രഖ്യാപിച്ച് വിപിഎസ് ലേക്‌ഷോര്‍


കൊച്ചി: വയനാട് ദുരന്തത്തില്‍ മരിച്ചവരുടെ കുടുംബങ്ങള്‍ക്കും ഉരുള്‍പൊട്ടലില്‍ ദുരിതം അനുഭവിക്കുന്നവര്‍ക്കുമായി വിപിഎസ് ലേക്‌ഷോര്‍ ആശുപത്രി ഒരു കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. വയനാട്ടില്‍ നടന്നുകൊണ്ടിരിക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്നതിനായി അടിയന്തര ആവശ്യമുള്ള മരുന്നുകള്‍, മെഡിക്കല്‍ ഉല്‍പ്പന്നങ്ങള്‍ എന്നിവയായാണ് സഹായം എത്തിക്കുക.

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അടിയന്തര മരുന്നുകള്‍ക്കായി സഹായം അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്ന് അടിയന്തരമായി ഒരു കോടി രൂപയുടെ മരുന്നുകള്‍ എത്തിക്കുമെന്ന് അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് സന്ദേശമ യച്ചതായി വിപിഎസ് ലേക്‌ഷോര്‍ മാനേജിംഗ് ഡയറക്ടര്‍ എസ്‌കെ അബ്ദുള്ള അറിയിച്ചു.’

കേരള മെഡിക്കല്‍ സര്‍വീസസ് കോര്‍പ്പറേഷന്‍ നല്‍കിയ ലിസ്റ്റിന്റെ അടിസ്ഥാന ത്തില്‍, നിലവിലുള്ള ദുരിതാശ്വാസ-മെഡിക്കല്‍ പ്രവര്‍ത്തനങ്ങളെ പിന്തുണയ്ക്കുന്ന തിനായാണ് അവശ്യ മരുന്നുകളും മെഡിക്കല്‍ ഉപഭോഗവസ്തുക്കളും എത്തിക്കുന്നത്. ഒരു കോടി രൂപ വിലമതിക്കുന്ന സഹായം എത്രയും വേഗം എത്തിക്കാന്‍ അധികൃതരു മായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണ്,’- എസ്‌കെ അബ്ദുള്ള കൂട്ടിച്ചേര്‍ത്തു.

ദുരിതാശ്വാസ പ്രവര്‍ത്തനത്തിനായുള്ള ഏതാവശ്യങ്ങള്‍ക്കും സഹായം നല്‍കാന്‍ വിപിഎസ് ലേക്ഷോര്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. അണുബാധകള്‍ ചികിത്സിക്കുന്നതിനും അടിയന്തര പരിചരണം നല്‍കുന്നതിനും ദീര്‍ഘകാല രോഗ ചികിത്സയ്ക്കും ആവശ്യമായ മരുന്നുകളായ അമോക്‌സില്ലിന്‍, പൊട്ടാസ്യം ക്ലാവു ലനേറ്റ്, അസിത്രോമൈസിന്‍ ഗുളികകള്‍, സെഫ്റ്റ്രിയാക്‌സോണ്‍ ഇഞ്ചക്ഷന്‍ മരുന്ന് , ഒസെല്‍റ്റാമിവിര്‍ കാപ്‌സ്യൂളുകള്‍, ഇന്‍സുലിന്‍ തുടങ്ങിയവ ദുരിതാശ്വാസ പാക്കേജില്‍ ഉണ്ടാകും. കൂടാതെ സാനിറ്ററി പാഡുകള്‍, ബെഡ് ഷീറ്റുകള്‍ എന്നി അവശ്യവസ്തുക്കളും പാക്കേജില്‍ ഉള്‍പ്പെടും.


Read Previous

200 ലേറെ പേര്‍ ഇനിയും കാണാമറയത്ത്, തിരിച്ചറിഞ്ഞത് 107 മൃതദേഹങ്ങള്‍; മരണം 297 ആയി

Read Next

വയനാട് ദുരന്തം: ഇന്ത്യയിലെ ജനങ്ങള്‍ക്കൊപ്പം അമേരിക്കയുണ്ടാകും’; ഇരയായവര്‍ക്ക് വേണ്ടി പ്രാര്‍ത്ഥിക്കുന്നുവെന്ന് വയനാട് ദുരന്തത്തില്‍ ജോ ബൈഡന്‍, സൗദി, യുഎഇ, ചൈന, മാലദ്വീപ്, റഷ്യ, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങളും അനുശോചനം അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »