Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

റിപ്പോർട്ടർ ചാനലിനെതിരെ ഡബ്ല്യൂസിസി, സ്വകാര്യതയിലേക്ക് കടന്നു കയറുന്നു, മുഖ്യമന്ത്രിക്ക് പരാതി നല്‍കി


റിപ്പോർട്ടർ ചാനലിനെതിരെ മുഖ്യമന്ത്രി പിണറായി വിജയന് തുറന്ന കത്തെഴുതി മലയാള സിനിമയിലെ വനിതാ കൂട്ടായ്മയായ വിമെൻ ഇൻ സിനിമാ കളക്‌ടീവ്. ഹേമ കമ്മറ്റി റിപ്പോർട്ടിലെ സ്വകാര്യമായ മൊഴികൾ ചാനൽ സംപേക്ഷണം ചെയ്യുന്നതിനെ തിരെ മുഖ്യമന്ത്രിയുടെ ഇടപെടൽ വേണമെന്നാണ് ഡബ്ല്യൂസിസിയുടെ ആവശ്യം.

മുഖ്യമന്ത്രിക്ക് സോഷ്യൽ മീഡിയയില്‍ പോസ്റ്റ്‌ ചെയ്തിരിക്കുന്ന കത്തിലാണ് നടപടി ആവശ്യപ്പെട്ടിരിക്കുന്നത്. കോടതി വിധി ലംഘിച്ച് സ്വകാര്യതയിലേക്കുള്ള കടന്നു കയറ്റമാണ് റിപ്പോർട്ടർ ചാനൽ നടത്തിയിരിക്കുന്നത്. സ്വകാര്യതയെ അവഹേളിക്കുന്ന വാർത്ത ആക്രമണം തടയണം. ഇപ്പോൾ നടക്കുന്നത് നിരുത്തരവാദപരമായ മാധ്യമ വിചാരണയാണെന്നും വനിതാ കൂട്ടായ്മ കുറിച്ചു.

ഡബ്ല്യൂസിസിയുടെ തുറന്ന കത്തിൻ്റെ പൂർണരൂപം

താങ്കൾ നിയോഗിച്ച ഹേമ കമ്മറ്റി മുമ്പാകെ സിനിമയിൽ പണിയെടുക്കുന്ന സ്ത്രീകൾ നൽകിയ മൊഴികൾ ഇപ്പോൾ സ്പെഷൽ ഇൻവസ്റ്റിഗേഷൻ ടീമിൻ്റെ പരിധിയിലേക്ക് കൊണ്ടു വന്നതോടെ കോടതി ഉത്തരവ് പോലും ലംഘിച്ച് റിപ്പോർട്ടർ ചാനലിലൂടെ നിരുത്തരവാദപരമായ മാധ്യമ വിചാരണകളിലേക്ക് വലിച്ചിഴയ്ക്കപ്പെട്ടിരിക്കുന്ന സാഹചര്യം ഉണ്ടായിരിക്കുകയാണ്.

ഈ ആശങ്ക പങ്കുവക്കാനാണ് ഞങ്ങൾ താങ്കളെ നേരിൽ കണ്ട് കാര്യങ്ങൾ ബോധി പ്പിച്ചത്. എന്നാൽ പീഡിപ്പിക്കപ്പെട്ടവരുടെ സ്വകാര്യത മാനിച്ച് പുറത്തുവിടരുതെന്ന് ഹേമ കമ്മറ്റിയും സർക്കാറും കോടതിയും തീരുമാനിച്ച ഏറ്റവും സ്വകാര്യമായ മൊഴികൾ ഇപ്പോൾ റിപ്പോർട്ടർ ചാനലിലൂടെ എത്തുന്നത് കമ്മറ്റി റിപ്പോർട്ട് കൈവശമുള്ള ചിലരുടെയെങ്കിലും നീക്കങ്ങളെ സംശയാസ്പദമാക്കിയിരിക്കുന്നു.

പുറത്തുവിടുന്ന വിവരങ്ങൾ മൊഴി കൊടുത്തവർ ആരാണെന്ന് പുറം ലോകത്തിന് തിരിച്ചറിയാൻ പാകത്തിലാണ്. പീഡിപ്പിക്കപ്പെട്ടവർക്കൊപ്പം എന്ന പ്രതീതി ജനിപ്പി ക്കുന്ന ഈ പ്രവൃത്തി അതിന് വിധേയരായ സ്ത്രീ ജീവിതങ്ങളെ ദുരിത പൂർണ്ണവും കടുത്ത മാനസീക സമ്മർദ്ദത്തിലാക്കുകയും ചെയ്യുന്നു. സ്വകാര്യതക്കെതിരായ ഈ കടന്നാക്രമണം അന്യായമാണ്. ഇക്കാര്യത്തിൽ താങ്കൾ അടിയന്തരമായി ഇടപെട്ട് സ്വകാര്യതയെ അവഹേളിക്കുന്ന ആ വാർത്ത ആക്രമണം തടയണമെന്ന് ഞങ്ങൾ ശക്തമായി ആവശ്യപ്പെടുന്നു.


Read Previous

പത്തനംതിട്ട മല്ലപള്ളി സ്വദേശികളായ ദമ്പതികൾ അമേരിക്കയിലെ ഡാലസിലുണ്ടായ വാഹനാപകടത്തിൽ മരിച്ചു.

Read Next

‘ഇന്ത്യയിലിറങ്ങാനാകാതെ ഇന്ത്യനാകാശങ്ങളിലൂടെ’, ന്യൂനപക്ഷങ്ങളെ വേട്ടയാടുന്ന, വംശഹത്യയെ ഉദാസീനമായി നോക്കിനില്‍ക്കുന്ന, ഭരണഘടനാസ്ഥാപനങ്ങളെ വൈരനിര്യാതനത്തിനായി ദുരുപയോഗിക്കുന്ന, മാധ്യമ സ്വാതന്ത്ര്യത്തെ വിലയ്ക്കെടുക്കുന്ന ഒരു ഭരണകൂടത്തിന് ഈ പാപ്പ സ്വീകാര്യനാകുന്നതെങ്ങനെ’ മോദി സര്‍ക്കാര്‍നെതിരെ സത്യദീപം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »