Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

അൻവറിനെ ഒപ്പം നിർത്തി തെരഞ്ഞെടുപ്പിനെ നേരിടും; നിലമ്പൂരിൽ യുഡിഎഫ് വിജയം ഉറപ്പ്; രമേശ് ചെന്നിത്തല


മലപ്പുറം: നിലമ്പൂരില്‍ യുഡിഎഫ് വിജയം സുനിശ്ചിതമെന്ന് നേടുമെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുഡിഎഫ് ഒറ്റക്കെട്ടായി തെരഞ്ഞെടുപ്പിനെ നേരിടും. അന്‍വര്‍ യുഡിഎഫിന് പിന്തുണ നല്‍കിയ ആളാണ്. ആ പിന്തുണ സ്വീകരിക്കും. അദ്ദേഹത്തെ ഒപ്പം നിര്‍ത്തിയാണ് തെരഞ്ഞെടുപ്പിനെ നേരിടുക. സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ വോട്ട് ചെയ്യാന്‍ ജനങ്ങള്‍ കാത്തിരിക്കുക യാണ്. എന്ത് പരീക്ഷണം നടത്തിയാലും പരാജയപ്പെടുമെന്ന് രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.

ധാര്‍ഷ്ട്യം അവസാനിപ്പിച്ച് ആശാവര്‍ക്കേഴ്‌സിന്റെ സമരം അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാക ണമെന്നും ചെന്നിത്തല പറഞ്ഞു. സമരം ചെയ്യുന്ന ആശാവര്‍ക്കേഴ്‌സിനോട് സര്‍ക്കാരിന് അലര്‍ജിയാ ണെന്നും ധിക്കാരത്തിന്റെ പാതയിലാണ് സര്‍ക്കാരെന്നും രമേശ് ചെന്നിത്തല പറഞ്ഞു. വിഷുവിനു പോലും സ്വന്തം വീട്ടിലേക്ക് പോകാന്‍ കഴിയാതെ സമരം ചെയ്യുകയാണ് ആശമാരെന്ന് അദേഹം പറഞ്ഞു. സമരം നിര്‍ത്തിപൊകൂ എന്ന് പറയുന്നത് കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന് ചേര്‍ന്നതാണോയെന്ന് അദേഹം ചോദിച്ചു. കേരള സമൂഹം തിരിച്ചറിയുമെന്നും. വിഷുവായിട്ടും സെക്രട്ടേറിയറ്റ് പടിക്കല്‍ ആശമാര്‍ സമരം ചെയ്യുന്നത് ഹൃദയഭേദകമാണെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.

വനിതാ സിപഒ റാങ്ക് ഹോള്‍ഡേഴ്സിന്റെ സമരവുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രിയോട് സംസാരിക്കുകയും കത്ത് നല്‍കുകയും ചെയ്തിരുന്നുവെന്ന് അദേഹം വ്യക്തമാക്കി. അവരുടെ കാര്യത്തിലും ഒരു തീരുമാന വും ഉണ്ടാകുന്നില്ലെന്ന് രമേശ് ചെന്നിത്തല പറഞ്ഞു.


Read Previous

സംഘപരിവാർ ശക്തികൾ നാടുനീളെ വർഗീയാതിക്രമങ്ങൾ അഴിച്ചുവിടുന്നു’; അംബേദ്കറെ അനുസ്മരിച്ച് മുഖ്യമന്ത്രി

Read Next

സര്‍വപരിമിതികളെയും അതിശയിപ്പിക്കുന്നത് അനന്തതയാണ്; റിംഫ് ഈദ് മീറ്റ് ആന്റ് ഗ്രീറ്റ്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »