ലഹരി ഉപയോ​ഗിക്കുന്നവരുടെ വിവാഹത്തിന് സഹകരിക്കില്ല’; തീരുമാനമെടുത്ത് പുതുപ്പാടിയിലെ മഹല്ല് കമ്മറ്റികൾ


കോഴിക്കോട് : ലഹരിക്കെതിരായ പോരട്ടത്തില്‍ നിര്‍ണായക തീരുമാനങ്ങളുമായി താമശ്ശേരി പുതുപ്പാടിയിലെ 23 മഹല്ല് കമിറ്റികളുടെ സംയുക്ത യോഗം . ലഹരി ഉപയോഗിക്കുന്ന യുവാക്കളുടെ വിവാഹത്തിന് മഹല്ലുകള്‍ സഹകരിക്കില്ലെന്നും ലഹരി കുറ്റവാളികളെ മല്ലുകള്‍ ബഹിഷ്‌കരിക്കു മെന്നും ഇവര്‍ വ്യക്തമാക്കി.

യുവാക്കളുടെ ബോധവത്കരണം നടത്തും. ലഹരിക്കെതിരായ പോരട്ടത്തില്‍ പോലീസുമായി കൈക്കോര്‍ക്കും . ലഹരിക്കെതിരായ മഹല്ല് തലത്തില്‍ യുവാക്കളുടെ കൂട്ടായ്മ രൂപീകരിക്കുമെന്നും മഹല്ല് കമ്മിറ്റി ഭാരവാഹികള്‍ മാധ്യമങ്ങളോട് പറഞ്ഞു . താമരശ്ശേരി ഷിബില കൊലപാതകത്തിന്റെ് പശ്ചാത്തലത്തിലാണ് തീരുമാനം.


Read Previous

സുനിത വില്യംസിനെയും സംഘത്തെയും പുറത്തെത്തിച്ച എംവി മേഗൻ കപ്പലിന്റെ സവിശേഷതകൾ അറിയാം

Read Next

പെരുന്നാൾപുലരി’ കവർ പ്രകാശനം ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »