Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

വെല്‍ഫെയര്‍ പാര്‍ട്ടി പ്രാദേശിക, വിഷയാധിഷ്ഠിതമായി – യുഡിഎഫ് സഹകരണമുണ്ട്: സാദിഖ് അലി തങ്ങള്‍


മലപ്പുറം: കേരളത്തിലെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്ട്രീയ സംഘനടയായ വെല്‍ഫെയര്‍ പാര്‍ട്ടിയും യുഡിഎഫും സഹകരണം ഉണ്ടെന്ന് മുസ്ലീം ലീഗ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങള്‍. വെല്‍ഫെയര്‍ പാര്‍ട്ടി ബന്ധം എല്‍ഡിഎഫ് യുഡിഎഫിനെതിരെ പ്രചാ രണായുധമാക്കുന്നതിനിടെയാണ് ശിഹാബ് തങ്ങള്‍ വിഷയത്തില്‍ പ്രതികരിക്കുന്നത്. വെല്‍ഫെയര്‍ പാര്‍ട്ടിയുമായി സംസ്ഥാന തലത്തില്‍ ഔദ്യോഗികമായ ധാരണയോ സഹകരണമോ നിലവിലില്ല. മറിച്ച് ചില പഞ്ചായത്തുകളിലും മുന്‍സിപാലിറ്റികളിലും പ്രാദേശിക, വിഷയാധിഷ്ഠിത ക്രമീകരണങ്ങളാണുള്ള തെന്നാണ് സാദിഖ് അലി തങ്ങളുടെ വിശദീകരണം.

യുഡിഎഫിനെ കുറ്റപ്പെടുത്തുന്ന എല്‍ഡിഎഫും വെല്‍ഫെയര്‍ പാര്‍ട്ടിയുമായി പല സ്ഥലങ്ങളിലും സഹകരിക്കുന്നുണ്ടെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറയുന്നു. യുഡിഎഫിനോട് സഹകരിക്കു ന്നത് പോലെ വെല്‍ഫെയര്‍ പാര്‍ട്ടി എല്‍ഡിഎഫിനോടും സഹകരിക്കുന്നു. എന്നാല്‍ അത് രഹസ്യമായി സൂക്ഷിക്കുന്നു എന്നതാണ് വ്യത്യാസം സാദിഖ് അലി തങ്ങള്‍ പ്രതികരിച്ചു.

ഇത്തവണത്തെ തെരഞ്ഞെടുപ്പ് പിണറായി വിജയന്‍ സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും സാദിഖ് അലി തങ്ങള്‍ വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനോടുള്ള ജനങ്ങളുടെ എതിര്‍പ്പ് തദ്ദേശ തെരഞ്ഞെടു പ്പില്‍ പ്രകടമാകും. തദ്ദേശ തെരഞ്ഞെടുപ്പ് സംസ്ഥാത്തെ വികസന പ്രവര്‍ത്തനങ്ങളെ എറ്റവും അടിത്ത ട്ടില്‍ വിശകലനം ചെയ്യുന്ന ഒന്നാണ്. പിണറായി സര്‍ക്കാരിന്റെ കീഴില്‍ കേരളം നേരിടുന്ന വികസന ത്തിലെ മുരടിപ്പ് ജനങ്ങള്‍ക്ക് മനസിലാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

നിലമ്പൂര്‍ മുന്‍ എംഎല്‍എ പിവി അന്‍വറിന്റെ യുഡിഎഫ് പ്രവേശനത്തില്‍ ഉടന്‍ തീരുമാനം ഉണ്ടാകു മെന്നും മുസ്ലീം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പറയുന്നു. പി വി അന്‍വറിനെ യുഡിഎഫില്‍ ഉള്‍പ്പെടു ത്തണം എന്നാണ് ലീഗ് നേരത്തെ മുതല്‍ സ്വീകരിച്ച നിലപാട്. നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിനുശേഷം, രാഷ്ട്രീയ സാഹചര്യം മാറി, യുഡിഎഫിന് അനുകൂലമായി ഉറച്ച നിലപാടാണ് അന്‍വര്‍ സ്വീകരിച്ചു വരുന്നത്. നവംബര്‍ 24 ഓടെ കോണ്‍ഗ്രസില്‍ നിന്നും യുഡിഎഫില്‍ ഈ വിഷയത്തില്‍ അനുകൂല തീരുമാനം പ്രതീക്ഷിക്കുന്നുണ്ടെന്നും സാദിഖ് അലി തങ്ങള്‍ പറയുന്നു.


Read Previous

കോഡ് വാക്ക് ‘ബിരിയാണി’, സ്‌ഫോടനങ്ങള്‍ക്കായി 200 ഐഇഡികള്‍ നിര്‍മ്മിച്ചു; ബോംബ് നിര്‍മ്മാണ പരിശീലനം നല്‍കിയത് പാക് ഭീകരന്‍ ‘ഹന്‍സുള്ള’

Read Next

പത്മകുമാറിന്റെ സാമ്പത്തിക ഇടപാടുകളും വിദേശ യാത്രകളും അന്വേഷിക്കുന്നു; ആസ്തികളിലും പരിശോധന

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »