കോട്ടയം മീനടം നെടുംപൊയ്കയില്‍ പ്രഭാത സവാരിക്കിറങ്ങിയ അച്ഛനെയും മകനെയും മരിച്ച നിലയില്‍ കണ്ടെത്തി. പുതുവയല്‍ വട്ടുകളത്തില്‍ ബിനു (49), മകന്‍ ശിവഹരി (എട്ട്) എന്നിവരാണ് മരിച്ചത്. ഇവരുടെ വീടിന് സമീപത്തെ കെട്ടിടത്തില്‍ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹങ്ങള്‍. മകനെ കൊലപ്പെടുത്തിയ ശേഷം ബിനു ആത്മ ഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക വിലയിരുത്തല്‍. മരണകാരണം വ്യക്തമല്ല.

ഇന്ന് രാവിലെ ഏഴു മണിയോടെയാണ് മകനെയും കൂട്ടി ബിനു നടക്കാനെന്ന് പറഞ്ഞ് വീട്ടില്‍ നിന്നിറങ്ങിയത്. ഇത് പതിവായതിനാല്‍ വീട്ടുകാര്‍ക്ക് സംശയം തോന്നിയില്ല. എന്നാല്‍ എന്നും തിരിച്ചുവരേണ്ട സമയമായിട്ടും ഇരുവരെയും കണ്ടെത്താനായില്ല. ഇതോടെ വീട്ടുകാര്‍ അന്വേഷിച്ചിറങ്ങി. പിന്നാലെ താമസക്കാരില്ലാത്ത ഒരു വീടിനോടു ചേര്‍ന്ന ചെറിയ കെട്ടിടത്തില്‍ ഇവരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായി രുന്നു.
മീനടത്ത് ഇലക്ട്രിക് വര്‍ക്‌സ് തൊഴിലാളിയാണ് ബിനു. ശിവഹരി മൂന്നാം ക്ലാസ് വിദ്യാര്‍ഥിയാണ്. ബിനുവിന് എന്തെങ്കിലും കുടുംബപ്രശ്‌നമോ സാമ്പത്തിക ബാധ്യതകളോ ഉള്ളതായി വിവരമില്ല. ഇവര്‍ നേരത്തെ പാമ്പാടി ആലാമ്പള്ളിയി ലായിരുന്നു താമസിച്ചിരുന്നത്. പിന്നീട് സ്ഥലം വിറ്റശേഷം മീനടം നെയുംപൊയ്കയില്‍ വീടും സ്ഥലവും വാങ്ങി താമസം മാറുകയായിരുന്നു. ഇന്‍ക്വസ്റ്റ് നടപടികള്‍ പുരോഗമി ക്കുകയാണ്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മരണകാരണത്തില്‍ ക്യത്യമായ വിവരം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പൊലീസ്. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്താനാണ് പൊലീസിന്റെ തീരുമാനം.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. അതിജീവിക്കാന്‍ ശ്രമിക്കുക. മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക. അത്തരം ചിന്തകളുളളപ്പോള്‍ ‘ദിശ’ ഹെല്‍പ് ലൈനില്‍ വിളിക്കുക. ടോള്‍ ഫ്രീ നമ്പര്‍: 1056, 0471- 2552056)