Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

നാമൊന്ന് നമുക്കൊന്ന്’! 200 വര്‍ഷങ്ങള്‍ക്കുള്ളില്‍ 800 കോടി കടന്ന ലോക ജനസംഖ്യ, ഇനി പടിയിറക്കം? പ്രതിഫലനങ്ങളും പ്രത്യാഘാതങ്ങളും


ഗോളതലത്തില്‍ ദാരിദ്ര്യ നിര്‍മാര്‍ജനത്തിന് പ്രധാന മാര്‍ഗമായി വിദഗ്ധര്‍ ചൂണ്ടിക്കാട്ടിയ വാദമായിരുന്നു ജനസംഖ്യാ നിയന്ത്രണം. 1970കള്‍ മുതല്‍ക്കേ ജനസംഖ്യാ നിയന്ത്രണം ആഗോളതലത്തില്‍ മിക്ക രാജ്യങ്ങളും ഏറ്റെടുത്തു. ലോകത്തെ ജനസംഖ്യയുടെ നാല്‍പത് ശതമാനവുമുണ്ടായിരുന്ന ചൈനയും ഇന്ത്യയുമായിരുന്നു ജനസംഖ്യാ നിയന്ത്രണത്തിന് പ്രധാനമായി ഊന്നല്‍ കൊടുത്തത്.

സര്‍ക്കാര്‍ തലത്തില്‍ ജനസംഖ്യ നിയന്ത്രിക്കുന്നതിനായി വലിയ പ്രചാരണ പരിപാടികള്‍ നടന്നു. യൂറോപ്യന്‍ രാജ്യങ്ങളും അമേരിക്കയും ആഫ്രിക്കയും മറ്റ് വികസിത, വികസ്വര ഏഷ്യന്‍ രാജ്യങ്ങളും ജനസംഖ്യ നിയന്ത്രിക്കുന്നതിനുള്ള ത്വരിതമായ പദ്ധതികള്‍ നടപ്പാക്കി. ചൈനയിലെ ഒറ്റക്കുട്ടി സമ്പ്രദായം വിവാദങ്ങളാല്‍ വാര്‍ത്താ പ്രാധാന്യം നേടിയെങ്കിലും 40 വര്‍ഷമാണ് ഈ നയം ചൈനീസ് സർക്കാർ തുടര്‍ന്നത്. 

കുടുംബാസൂത്രണ പദ്ധതിയിലൂടെ ഇന്ത്യയും ഏറെ മുന്നോട്ട് പോയി. ജനസംഖ്യാപെരുപ്പം ലോകസാമ്പത്തിക രംഗത്തെ ദുര്‍ബലപ്പെടുത്തുമെന്നും ദാരിദ്ര്യം വര്‍ധിപ്പിക്കുമെന്നും വിഭവ ദൗര്‍ലഭ്യത്തിന് കാരണമാകുമെന്നുമായിരുന്നു പ്രധാന വാദം. മെച്ചപ്പെട്ട വിദ്യാഭ്യാസം, ആരോഗ്യം എന്നിവ ജനങ്ങളിലെത്തില്ലെന്നും കുടുംബ-സാമൂഹികാവസ്ഥക്ക് കോട്ടം തട്ടുമെന്നൊക്കെ ശാസ്ത്രീയമായി ഉന്നയിക്കപ്പെട്ടു. കാലാവസ്ഥാ വ്യതിയാനം പോലെ തന്നെ ജനസംഖ്യാ പെരുപ്പവും മനുഷ്യവംശം നേരിടുന്ന വെല്ലുവിളിയായി ​ഗണിക്കപ്പെട്ടു.

ലോകത്താകമാനം സംയോജിതമായ പദ്ധതികളിലൂടെ ജനസംഖ്യ നിയന്ത്രണ വിധേയമാകുന്നതാണ് പിന്നീട് കണ്ടത്. വികസിത രാജ്യങ്ങളിലും ചൈനയിലും ജപ്പാനിലുമെല്ലാം ജനസംഖ്യ കുറഞ്ഞ് വരുകയും ജനന നിരക്ക് താഴുകയും ചെയ്തു. എന്നാല്‍, ഈ കാലത്തിനിടക്ക് ആഗോള സാമ്പത്തിക, സാങ്കേതിക രംഗം വലിയ പരിവര്‍ത്തനത്തിന് വിധേയമായിക്കൊണ്ടിരിക്കുകയായിരുന്നു. കൃഷി മുതലുള്ള എല്ലാ അടിസ്ഥാന മേഖലകളിലും ശാസ്ത്ര സാങ്കേതിക മേഖലയുടെ സഹായത്തോടെ വലിയ കുതിച്ചുചാട്ടമുണ്ടായി. തത്ഫലമായി ഭക്ഷ്യ വസ്തുക്കളടക്കമുള്ള അടിസ്ഥാന ഉല്‍പ്പാദന രംഗത്തും വര്‍ധനവുണ്ടായി. ഇന്ത്യയും ചൈനയുമടക്കം വലിയ ജനസംഖ്യയുള്ള രാജ്യങ്ങളില്‍ പോലും ഉല്‍പാദന മിച്ചമുണ്ടാകുന്ന അവസ്ഥയുണ്ടായി. അതേസമയം, ഭരണരംഗത്തെ അസ്ഥിരതയും ആഭ്യന്തര സംഘര്‍ഷവും കാരണം ആഫ്രിക്കന്‍ രാജ്യങ്ങളിലെ ദരിദ്രാവസ്ഥക്ക് വലിയ മാറ്റമൊന്നുമില്ലാതെ തുടര്‍ന്നു.


Read Previous

കെ എ പോളിന്റെ ഇടപെടലിലുള്ള അതൃപ്തി, നിമിഷപ്രിയ ആക്ഷന്‍ കൗണ്‍സില്‍ പിരിച്ചു വിടുന്നു?

Read Next

ഒരു പരാതി പോലുമില്ല, എന്നിട്ടും 24 മണിക്കൂറിനകം രാജി വച്ചു, മുഖം നോക്കാതെ നടപടി’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »