
പത്തനംതിട്ട: നവീന്‍ബാബുവിനെ കുടുക്കാനായി മനഃപ്പൂര്‍വം കെട്ടിച്ചമച്ചതാണ് കൈക്കൂലി പരാതിയെന്ന് സിപിഎം കോന്നി ഏരിയാ കമ്മിറ്റി അംഗം വി മുരളീധരന്‍. അതിന്റെ ഭാഗമായാണ് ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പ്രചരിക്കുന്നത്. പരാതി ഉന്നയിച്ച പ്രശാന്തന് പിന്നില്‍ ആരെന്ന് കണ്ടെത്തണം. കണ്ണൂര്‍ കലക്ടര്‍ക്ക് അടക്കം സംഭവത്തില്‍ പങ്കുണ്ടെന്നും വി മുരളീധരന്‍ ആരോപിച്ചു.
നവീന്‍ബാബുവിനെ കുടുക്കാനായി രേഖകള്‍ കെട്ടിച്ചമച്ചു. പ്രശാന്തന്റെ പേരിലെയും ഒപ്പിലെയും വ്യത്യാസം വ്യാജമായി ഉണ്ടാക്കിയപ്പോള്‍ സംഭവിച്ചതാണ്. ഇപ്പോള്‍ പ്രചരിക്കുന്ന സിസിടിവി ദൃശ്യങ്ങള്‍ കൊണ്ട് ഉദ്ദേശിക്കുന്നതും ഇതു തന്നെയാണെന്ന് അദ്ദേഹം പറഞ്ഞു. കൈക്കൂലി വാങ്ങിയെങ്കില്‍ ആ പണം എവിടെയെന്നും അദ്ദേഹം ചോദിച്ചു.
ഏഴുമാസം മാത്രം പെന്‍ഷന്‍ പറ്റാനുണ്ടായിരുന്ന സമയത്ത് നവീന്‍ബാബു കൈക്കൂലി ക്കാരനാണെന്ന് വരുത്തിതീര്‍ക്കാനാണ് ശ്രമം നടന്നത്. ഒരു ലക്ഷം രൂപ കൈക്കൂലി ചോദിച്ചെന്നും, അതില്‍ 98,500 രൂപ കൊടുത്തുവെന്നുമാണ് പറയുന്നത്. ഇത് ആരു വിശ്വസിക്കുമെന്ന് വി മുരളീധരന്‍ ചോദിച്ചു. പ്രശാന്തന്‍ അക്കൗണ്ടില്‍ അയച്ചു കൊടുത്തുവെങ്കില്‍ അതിന് തെളിവു കാണില്ലേയെന്നും മുരളീധരന്‍ അഭിപ്രായപ്പെട്ടു.
അത്തരത്തില്‍ തെളിവൊന്നും കിട്ടിയിട്ടില്ല. നവീന്‍ബാബു നാട്ടിലേക്ക് വന്നിട്ടുമില്ല. അങ്ങനെയെങ്കില്‍ ആ പണം മരിച്ച സ്ഥലത്തു നിന്നും കണ്ടെടുക്കേണ്ടതല്ലേ. അദ്ദേഹ ത്തെ അവസാന സമയത്ത് കൈക്കൂലിക്കാരനാക്കി ചീത്രീകരിച്ച് മോശപ്പെടുത്താനുള്ള ശ്രമമാണ് നടന്നത്. യാത്രയയപ്പ് യോഗം പലതവണയാണ് മാറ്റിവെച്ചത്. ട്രാന്‍സ്ഫര്‍ ആയതിനാല്‍ യോഗം വേണ്ടെന്ന് നവീന്‍ ബാബു പറഞ്ഞതാണ്.
എന്നിട്ടും പ്രസിഡന്റിന് ചെല്ലാന്‍ വേണ്ടി സമയം മാറ്റിവെച്ചുവെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം. അന്വേഷണത്തില്‍ ഇതിന്റെ സത്യാവസ്ഥ കണ്ടുപിടിക്കേ ണ്ടതാണ്. ഇതിന്റെയെല്ലാം പിന്നില്‍ കണ്ണൂര്‍ കലക്ടര്‍ക്ക് മുഖ്യ പങ്കുണ്ടെന്നാണ് നവീ ന്റെ കുടുംബം വിശ്വസിക്കുന്നത്. കലക്ടറുടെ പങ്കും അന്വേഷിച്ചു പുറത്തുകൊണ്ടുവ രേണ്ടതാണെന്ന് സിപിഎം കോന്നി ഏരിയാ നേതാവ് വി മുരളീധരന്‍ ആവശ്യപ്പെട്ടു.