Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ഞങ്ങൾ ഈ നാടിനോട് എന്ത് തെറ്റാണ് ചെയ്തത്?’: നവകേരള സദസ്സിൽ മുഖ്യമന്ത്രി


പത്തനംതിട്ട: ഇടതുപക്ഷ സർക്കാർ കേരളത്തിലെ ജനങ്ങളോട് എന്ത് തെറ്റാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്ര സർക്കാർ കേരളത്തോട് കാണി ക്കുന്ന അവ​ഗണനയ്ക്കെതിരെ യുഡിഎഫ് പിന്തുണ പ്രഖ്യാപിക്കാത്തതിനെ വിമർശിച്ചുകൊണ്ട് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേന്ദ്ര സർക്കാരിനെതിരെ സുപ്രീംകോടതിയെ സമീപിച്ചപ്പോൾ യുഡിഎഫിനോട് പിന്തുണ തേടിയിരുന്നു. സംസ്ഥാനത്തിനുവേണ്ടി ഒന്നിച്ചു നിൽക്കാനാണ് ആവശ്യപ്പെട്ടത്. എന്നാൽ നിങ്ങളുമായി ഒരു സഹകരണവുമില്ല എന്നാണ് പ്രതിപക്ഷ നേതാവ് പ്രഖ്യാപിച്ചത്. ഇങ്ങനെ പറയാൻ മാത്രം എന്ത് തെറ്റാണ് ഞങ്ങൾ ഈ നാടിനോട് ചെയ്തത്.- നവകേരള സദസ്സിന്റെ ഭാഗമായി തിരുവല്ലയിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

കേരളത്തിന്റെ പ്രശ്നങ്ങൾ പാർലമെന്റിൽ ഉയരുന്നില്ലെന്നും മുഖ്യമന്ത്രി വിമർശിച്ചു. കേരളത്തിൽ നിന്നുള്ള 20 എംപിമാരിൽ 19 പേരും യുഡിഎഫിന്റേതാണ്. എന്നാൽ കേരളത്തിലെ ജനങ്ങളുടെ പ്രശ്നങ്ങൾ പാർലമന്റിൽ എത്തിക്കാൻ ഇവർ ശ്രമിക്കുന്നി ല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. നമ്മുടെ സംസ്ഥാനത്ത് ഒരു നിലയിലുമുള്ള സാമ്പത്തിക പ്രശ്‌നവും ഉണ്ടാകുമായിരുന്നില്ല. കേരളത്തിന്റെ ആഭ്യന്തര വളര്‍ച്ചാ നിരക്കില്‍ കാര്യമായ മുന്നേറ്റമുണ്ടായി.എന്നാൽ കേരളം ചെലവിട്ട പണം കേന്ദ്രം തരുന്നില്ലെന്നും മുഖ്യമന്ത്രി ആരോപിച്ചു.


Read Previous

മധ്യപ്രദേശ് കോൺഗ്രസ് അധ്യക്ഷ സ്ഥാനത്ത് കമൽനാഥിന് പകരം ഇനി ജിതു പട്‌വാരി

Read Next

നിഖിൽ തോമസിന് വ്യാജ സർട്ടിഫിക്കറ്റ് നിർമിച്ചു നൽകി‌യ നാലം​ഗ സംഘം അറസ്റ്റിൽ, ഫ്ളാറ്റിൽ നിന്ന് 500 വ്യാജ സർട്ടിഫിക്കറ്റുകൾ പിടിച്ചെടുത്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »