Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടിപി കേസ് പ്രതികള്‍ക്ക് മാത്രം എന്താണ് ഇത്ര പ്രത്യേകത; പരോളിനെ കുറിച്ച് അന്വേഷിക്കണം’; രൂക്ഷവിമര്‍ശനവുമായി ഹൈക്കോടതി


കൊച്ചി: ടിപി ചന്ദ്രശേഖരന്‍ വധക്കേസില്‍ പ്രതികളുടെ പരോളില്‍ രൂക്ഷവിമര്‍ശനവുമായി ഹൈക്കോ ടതി. ടിപി കേസ് പ്രതികള്‍ക്ക് മാത്രം എന്താണ് പ്രത്യേകതയെന്ന് ചോദിച്ച കോടതി പരോളില്‍ അന്വേ ഷണം വേണ്ടതാണെന്നും പറഞ്ഞു. പന്ത്രണ്ടാം പ്രതി ജ്യോതി ബാബുവിന്റെ പരോള്‍ നിരസിച്ചുകൊ ണ്ടാണ് കോടതിയുടെ നിരീക്ഷണം.

പരോള്‍ സംബന്ധിച്ച് ഗുരുതരമായ പരാമര്‍ശങ്ങളാണ് കോടതിയുടെ ഭാഗത്തുനിന്നുണ്ടായത്. ടിപി കേസി ലെ പന്ത്രണ്ടാം പ്രതിയായ ജ്യോതി ബാബുവിന്റെ ഭാര്യ സ്മിതയാണ് പരോള്‍ ആവശ്യപ്പെട്ട് കോടതിയില്‍ ഹര്‍ജി നല്‍കിയത്. തന്റെ ഭര്‍ത്താവിന് പത്തുദിവസത്തെ അടിയന്തര പരോള്‍ അനുവദിക്കണമെന്നാ യിരുന്നു ഹര്‍ജിയിലെ ആവശ്യം. ജ്യോതിബാബുവിന്റെ പിതാവിന്റെ സഹോദരന്റെ മകന്‍ ഈ മാസം 28ാം തീയതി മരിച്ചു. മരണാനന്തരകര്‍മങ്ങള്‍ക്കായി അടിയന്തരപരോള്‍ വേണം. വീട്ടില്‍ മറ്റ് പുരുഷ അംഗങ്ങള്‍ ഇല്ലെന്നും ഇക്കാര്യം ജയില്‍ ഡിജിപിയെ അറിയിച്ചെങ്കിലും പരോള്‍ നല്‍കുന്ന കാര്യത്തില്‍ ഒരു നടപടിയും ഉണ്ടാകാത്ത സാഹചര്യത്തിലാണ് ഹൈക്കോടതിയെ സമീപിച്ചത്.

പരോള്‍ ആവശ്യത്തിനെതിരെ ഹൈക്കോടതിയുടെ ഭാഗത്തുനിന്നും രൂക്ഷവിമര്‍ശനം ഉണ്ടായി. പരോള്‍ ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജിയില്‍ ടിപി വധക്കേസ് പ്രതിയാണെന്ന കാര്യം വ്യക്തമാക്കിയിരുന്നില്ല. ഇതിനെയും കോടതി വിമര്‍ശിച്ചു. ജയില്‍ ചട്ടം അനുസരിച്ച് മരിച്ചയാളുടെ ഏറ്റവും അടുത്ത ബന്ധുവിന് മാത്രമേ ഇത്തരത്തില്‍ പരോള്‍ അനുവദിക്കാന്‍ കഴിയുകയുള്ളു. നിലവില്‍ മരിച്ചയാള്‍ അടുത്ത ബന്ധു വല്ലെന്നും വിവേചനം പരിഗണിക്കാന്‍ ജയില്‍ സൂപ്രണ്ടിന് കോടതി നിര്‍ദേശം നല്‍കിയാല്‍ അപ്പോള്‍ തന്നെ പരോള്‍ അനുവദിക്കുമെന്നും കോടതി നിരീക്ഷിച്ചു. പ്രതികള്‍ക്ക് അത്രമാത്രം ഉയര്‍ന്ന സ്വാധീന മുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ടിപി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ക്ക് അനുവദിച്ച പരോളി നെ കുറിച്ച് അന്വേഷണം വേണമെന്ന് ജസ്റ്റിസ് ജോബിന്‍ സെബാസ്റ്റിയന്‍ വ്യക്തമാക്കി. പരോള്‍ വേണ മെന്ന ആവശ്യം കോടതി അംഗീകരിച്ചില്ല.


Read Previous

അറിയാവുന്ന കാര്യങ്ങളെല്ലാം പറഞ്ഞു’; എസ്‌ഐടി കടകംപള്ളിയെ ചോദ്യം ചെയ്തത് രണ്ടു മണിക്കൂര്‍

Read Next

കടകംപള്ളിക്കെതിരെ പ്രതികള്‍ മൊഴി നല്‍കി, കൂടുതൽ സിപിഎം നേതാക്കൾ ജയിലിലാകും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »