സച്ചിദാനന്ദ സ്വാമി പറഞ്ഞത് പുതിയ കാര്യമല്ല; ക്ഷേത്രാചാരങ്ങളിൽ കാലാനുസൃതമായ മാറ്റം വേണം: വെള്ളാപ്പള്ളി നടേശൻ


ആലപ്പുഴ: ക്ഷേത്രങ്ങളില്‍ ഷര്‍ട്ട് ധരിച്ച കയറാമെന്ന സച്ചിദാനന്ദ സ്വാമി അഭിപ്രായം പുതിയതല്ലെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എസ്എന്‍ഡിപി യോഗത്തിന്‍റെ ക്ഷേത്രങ്ങളില്‍ നേരത്തെ തന്നെ അത്തരത്തിലാണ് കാര്യങ്ങള്‍. മതമോ ജാതിയോ ഇല്ലാതെ വിശ്വാസി കള്‍ക്ക് ആര്‍ക്കും ക്ഷേത്രത്തില്‍ വരാമെന്നതാണ് എസ്എന്‍ഡിപി നിലപാട്. ക്ഷേത്രാചാരങ്ങള്‍ കാലാനു സൃതമായി മാറണമെന്നും ജി സുകുമാരന്‍ നായരുടെ അഭിപ്രായത്തില്‍ കൂടുതല്‍ പ്രതികരണത്തി നില്ലെന്നും വെള്ളാപ്പള്ളി പറഞ്ഞു.

മുഖ്യമന്ത്രി ആരായാലും പല വിമര്‍ശനങ്ങളും നേരിടേണ്ടി വരും. അത്തരം വിമര്‍ശനം സ്വാഭാവികമാ ണെന്നും വെള്ളാപ്പള്ളി പറഞ്ഞു. സനാതന ധര്‍മത്തിന്റെ കാര്യത്തില്‍ തനിക്ക് ഗഹനമായ അറിവ് ഇല്ല. അക്കാര്യം പണ്ഡിതരോട് ചോദിക്കണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

ശിവഗിരിയില്‍ സച്ചിദാനന്ദ സ്വാമി ക്ഷേത്രത്തില്‍ ഷര്‍ട്ട് ധരിക്കുന്നതിനെ കുറിച്ച് ഒരഭിപ്രായം പറഞ്ഞു. അതിനെ പിന്തുണച്ച് മുഖ്യമന്ത്രി ഒരഭിപ്രായം പറഞ്ഞു. അതിന് എതിരായി സുകുമാരന്‍ നായരും പറഞ്ഞു. സുകുമാരന്‍ നായര്‍ക്ക് സച്ചിദാനന്ദ സ്വാമി തന്നെ മറുപടി നല്‍കിയതോടെ ആ കാര്യം അവിടെ അവസാനിച്ചു. ഈ രാജ്യത്ത് എന്തെല്ലാം അനാചാരങ്ങളുണ്ട്. അതെല്ലാം പിഴുതെടുത്തത് ഗുരുദേവന്‍ അല്ലേ. ഒരുദിവസം കൊണ്ട് എല്ലാം മാറില്ല. ഗുരവായൂരിലുണ്ടായിരുന്ന അനാചാരം മാറിയില്ലേ. കൃഷ്ണ പിള്ള സഖാവ് മണിയടിക്കാന്‍ പോയപ്പോള്‍ ഇടിച്ചിട്ടില്ലേ?. പിന്നീട് അതെല്ലാം മാറിയില്ലേ. ക്ഷേത്രാചാര ങ്ങളില്‍ കാലാനുസൃതമായ മാറ്റം ഉണ്ടാകണമെന്നും വെള്ളാപ്പള്ളി പറഞ്ഞു.

രമേശ് ചെന്നിത്തല എന്‍എസ്എസിന്റെ പുത്രനാണെന്ന് പറഞ്ഞത് കടന്ന കൈ ആയിപ്പോയി. അങ്ങനെ മന്ത്രിയായാല്‍ മകന്‍ അച്ഛന് വേണ്ടിയല്ലേ പ്രവര്‍ത്തിക്കുകയുള്ളുവെന്നും വെള്ളാപ്പള്ളി പറഞ്ഞു. കുട്ടനാടന്‍ പ്രദേശത്തെ ജനവികാരത്തിന് എതിരാണ് എന്‍സിപിക്ക് സീറ്റ് നല്‍കിയ എല്‍ഡിഎഫ് തീരുമാനം. അവര്‍ക്ക് സീറ്റ് കൊടുക്കാന്‍ എന്ത് ന്യായമാണുള്ളത്. ഇടതുപക്ഷത്തിന് ഒരു ഔദാര്യ സ്വഭാവമുണ്ട്. ഒരു എംഎല്‍എയാണെങ്കിലും അവരെ മന്ത്രിയാക്കുന്ന ഒരു സംസ്‌കാരമുണ്ട്. അതുവന്ന് വന്ന് ഇടതുപക്ഷത്തിനും പിന്നോക്കക്കാര്‍ക്കും അര്‍ഹമായ പ്രാതിനിധ്യം നഷ്ടമാകുന്ന അവസ്ഥയാണ്. എല്ലാ കാലത്തും അങ്ങനെ വോട്ട് ചെയ്യുമെന്ന് ആരും പ്രതീക്ഷിക്കരുത്.

ശശീന്ദ്രനെ മാറ്റി പുതിയെ മന്ത്രിയെ വച്ചാല്‍ അത് വലിയ ദോഷമാകും. പുതിയ മന്ത്രി പഠിച്ചുവരു മ്പോഴെക്കും സംഗതി മയ്യത്താകും. ഇതിന് പിന്നില്‍ ചാക്കോയാണ്. അയാള്‍ എവിടെയെങ്കിലും ഗുണംപിടിച്ചുട്ടുണ്ടോ?. എന്‍സിപിയില്‍ എത്രപേരെ വെട്ടിയാണ് ആ സ്ഥനത്ത് എത്തിയത്. അവിടെ എത്തിയപ്പോള്‍ കുട്ടനാട്ടുകാരനെ മന്ത്രിയാക്കാനുള്ള വിലപേശലുമായി വരികയാണ്. വോട്ട് ചെയ്തവരെ കൊഞ്ഞനം കുത്തുകയാണ് അവര്‍ ചെയ്യുന്നതെന്നും വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.


Read Previous

സനാതന ധർമ്മം ഹിന്ദു മതത്തിന്റെ കുത്തകയല്ല, അതിന് ചാതുർ വർണ്യവുമായി ബന്ധമില്ല’

Read Next

ഹൈഡ്രോളിക് തകരാര്‍, ദുബായില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തിന് കോഴിക്കോട് എമര്‍ജന്‍സി ലാന്‍ഡിങ്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »