Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ ആക്രമിച്ചു; പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെ; പുതിയ വാദവുമായി സുരേഷ് ഗോപി.


തൃശൂര്‍: പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സിലാണെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാലാണ് ആംബുലന്‍സില്‍ എത്തിയതെന്നും അഞ്ച് കിലോമീറ്റര്‍ കാറില്‍ സഞ്ചരിച്ചാണ് അതുവരെ എത്തിയതെന്നും സുരേഷ് ഗോപി പറഞ്ഞു. കാറില്‍ നിന്ന് ഇറങ്ങിയപ്പോള്‍ ഗുണ്ടകള്‍ തന്നെ ആക്രമിച്ചു. അവിടെ നിന്ന് ഒരു രാഷ്ട്രീയവും ഇല്ലാത്ത ചെറുപ്പക്കാരാണ് തന്നെ പൊക്കിയെടുത്ത് രക്ഷിച്ചത്. അവിടെ നിന്നാണ് ആംബുലന്‍സില്‍ കയറിയതെന്ന് സുരേഷ് ഗോപി പറഞ്ഞു. പൂരം കലക്കിയ സംഭവത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ചങ്കൂറ്റമുണ്ടോയെന്നും അദ്ദേഹം ചോദിച്ചു

‘ആംബുലന്‍സ് എന്ന് പറഞ്ഞ് നിങ്ങള്‍ ഇപ്പോഴും ഇട്ട് കളിക്കുകയാണ്. ആംബുലന്‍സില്‍ കയറി എന്നുപറഞ്ഞയാളിന്റെ മൊഴി പൊലീസ് എടുത്തെങ്കില്‍ അത് അവിടെ ഉത്തരവാദിത്വപ്പെട്ട ഒരു പാര്‍ട്ടിയുടെ ഭാരവാഹിയാണ്. മൊഴി പ്രകാരം എന്താ പൊലീസ് കേസ് എടുക്കാത്തത്. താന്‍ വെല്ലുവിളിക്കുന്നു; സുരേഷ് ഗോപി പറഞ്ഞു.

പൂരനഗരിയില്‍ സുരേഷ് ഗോപി ആംബുലന്‍സിലാണ് എത്തിയതെന്ന് പറഞ്ഞത് ബിജെപി ജില്ലാ പ്രസിഡന്റ് ആണെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മറുപടി ഇങ്ങനെ; എയര്‍പോര്‍ട്ടില്‍ കാര്‍ട്ടുണ്ട്. ആ കാര്‍ട്ടില്‍ പോകുന്നത് കണ്ട് സുരേഷ് ഗോപി നേരെ കാര്‍ട്ടിലാണ് എയര്‍ പോര്‍ട്ടില്‍ എത്തിയതെന്ന് പറഞ്ഞാലോ?. നിങ്ങള്‍ അന്വേഷിക്കൂ ആംബുലന്‍ എവിടെയാണ് ഉണ്ടായിരുന്നതെന്ന്. റിങിനകത്ത്, വെടിക്കെട്ടിനകത്ത് എന്തെങ്കിലും അത്യാഹിതം ഉണ്ടായാല്‍, അതുമാത്രമല്ല പൂരം കണ്ടുനില്‍ക്കുന്നവര്‍ക്ക് ഏതെങ്കിലും തരത്തിലുള്ള അസ്വസ്ഥതയുണ്ടായാല്‍ കൊണ്ടുപോകാനുള്ള ക്രമീകരണമാണ് അത്. താന്‍ പതിനഞ്ച് ദിവസം ഒരു കാലില്‍ ഇഴഞ്ഞാണ് പ്രവര്‍ത്തനം നടത്തിയത്. ആ കണ്ടീഷനില്‍ അത്രയാളുകളുടെ ഇടയിലൂടെ തനിക്ക് പോകാന്‍ പറ്റുന്നില്ല.


Read Previous

ആയുഷ്‌മാൻ പദ്ധതിയിൽ ഭരണ-പ്രതിപക്ഷ വാക്പോര്; രാഷ്ട്രീയം കലർത്തരുതെന്ന് കേജ്‌രിവാൾ, രാഷ്ട്രീയ ലക്ഷ്യത്തോടെ: തൃണമൂൽ, ഹർജിയുമായി ബി.ജെ.പി, പ്രയോജനപ്പെടുത്തി കേരളം

Read Next

ചിലര്‍ക്ക് കിട്ടിക്കാണും, ചിലര്‍ക്ക് കിട്ടിക്കാണില്ല; കത്ത് ഉണ്ടെന്നുള്ളത് യാഥാര്‍ത്ഥ്യം: കെ മുരളീധരന്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »