Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പിണറായി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു, ഭരണമാറ്റം എല്ലാവരും ആഗ്രഹിക്കുന്നു’


കല്‍പ്പറ്റ: പിണറായി വിജയന്‍ സര്‍ക്കാരിന്റെ തീവ്രവലതുപക്ഷ രീതികളാണ് സാംസ്‌കാരിക പ്രവര്‍ത്ത കരെയും ഇടതുപക്ഷ സഹയാത്രികരെയും നിരാശരാക്കിയതെന്ന് പ്രതിപക്ഷ വിഡി സതീശന്‍. പിണറാ യി 3.0 എന്ന് കേള്‍ക്കുമ്പോള്‍ ജനം തലയില്‍ കൈവയ്ക്കുന്നു. ഇടതുസഹയാത്രികരും യുഡിഎഫി നൊപ്പം ചേരുമെന്നും ഭരണമാറ്റം എല്ലാവരും അഗ്രഹിക്കുന്നുവെന്നും സതീശന്‍ പറഞ്ഞു. പുതുയു ഗയാത്രയുടെ ഭാഗമായി വയനാട്ടില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പോറ്റിക്കൊപ്പമുള്ള ഫോട്ടോയുടെ അടിസ്ഥാനത്തിലാണ് അടൂര്‍ പ്രകാശിന്റെ മൊഴി എടുത്തതെങ്കില്‍ പ്രത്യേക അന്വേഷണസംഘം പിണറായി വിജയന്റെ മൊഴിയും എടുക്കണമെന്ന് വിഡി സതീശന്‍ പറഞ്ഞു. കടകംപള്ളി സുരേന്ദ്രനെ എസ്‌ഐടി ചോദ്യം ചെയ്തപ്പോള്‍ നാലുദിവസം കഴിഞ്ഞാണ് മാധ്യമ ങ്ങള്‍ പോലും അറിഞ്ഞത്. എന്നാല്‍ അടൂര്‍ പ്രകാശിന്റെ മൊഴിയെടുത്തപ്പോള്‍ അപ്പോള്‍ തന്നെ വിവരം ചോര്‍ത്തി നല്‍കി. എസ്‌ഐടിയില്‍ ആരാ ഉള്ളത്?. എസ്‌ഐടിയില്‍ സിപിഎമ്മിന്റെ ഏജന്റുമാരുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഏജന്റുമാരുണ്ടെന്നും സതീശന്‍ പറഞ്ഞു.

ടീം യുഡിഎഫ് ആണ് തങ്ങളുടേതെന്ന് വിഡി സതീശന്‍ പറഞ്ഞു. ഇടതുമുന്നണി ശിഥിലമായെന്നും ഘടകകക്ഷികള്‍ തമ്മില്‍ പരസ്പര വിശ്വാസമില്ലെന്നും സതീശന്‍ പറഞ്ഞു. സിപിഐയും സിപിഎമ്മും തമ്മില്‍ പോലും നല്ല ബന്ധമല്ല ഉള്ളത്. എത്രവിഷയങ്ങളില്‍ അവര്‍ ഏറ്റുമുട്ടി. പിഎം ശ്രീ വിഷയത്തില്‍ സിപിഐയുമായി ചര്‍ച്ച ചെയ്യാതെയാണ് കരാറില്‍ ഒപ്പിട്ടത്. സിപിഐയെ സിപിഎം വിശ്വാസത്തി ലെടുക്കുന്നില്ല. കേരളാ കോണ്‍ഗ്രസുമായും ആര്‍ജെഡിയുമായി നല്ല ബന്ധത്തില്‍ അല്ല സിപിഎം. എ സുരേഷിന്റെ സ്ഥാനാര്‍ഥിത്വം സംബന്ധിച്ച് കൃത്യസമയത്ത് പറയും. ഐഷാ പോറ്റി വന്നപ്പോള്‍ നിങ്ങളെ അറിയിച്ചു. തെരഞ്ഞെടുപ്പിന് മുന്‍പായി അത്തരം അവസരങ്ങള്‍ ഉണ്ടാകുമ്പോള്‍ മാധ്യമങ്ങളെ അറിയിക്കുമെന്നും സതീശന്‍ പറഞ്ഞു.


Read Previous

കാശില്ലെന്ന് കാലടി സര്‍വകലാശാല; നാലര വര്‍ഷം കഴിഞ്ഞിട്ടും ശോഭനയുടെ ഡി ലിറ്റ് നല്‍കിയിട്ടില്ല

Read Next

ജനറല്‍ നരവനെയുടെ പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പെന്‍ഗ്വിന്‍ ബുക്‌സ്; പ്രസാധകര്‍ കള്ളം പറയുന്നു, ഓണ്‍ലൈനില്‍ ലഭ്യമെന്ന് രാഹുല്‍ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »