ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
കണ്ണൂര്‍: രാഹുല്‍ മാങ്കൂട്ടത്തിലിന് നിയമസഭാ തെരഞ്ഞെടുപ്പില്‍ വീണ്ടും കോണ്‍ഗ്രസ് സീറ്റ് നല്‍കുമോ യെന്ന ചോദ്യത്തിനോട് പ്രതികരിച്ച് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഏതു രാഹുല്‍ മാങ്കൂട്ടത്തി ലെന്ന് തിരിച്ചു ചോദിച്ചുകൊണ്ടായിരുന്നു സണ്ണി ജോസഫിന്റെ മറുപടി. രാഹുല്‍ മാങ്കൂട്ടത്തില്‍ നിലവില്‍ പാര്‍ട്ടിയില്‍ ഇല്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.

നിലവിലെ കോണ്‍ഗ്രസ് എംപിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമോയെന്ന ചോദ്യത്തി നോടും സണ്ണി ജോസഫ് പ്രതികരിച്ചു. വിജയ സാധ്യത കൂടുതലുള്ളതിനാല്‍ മത്സരിക്കാന്‍ ആഗ്രഹിക്കു ന്നവരുടെ എണ്ണം കൂടും. താന്‍ മത്സരിക്കില്ലെന്ന് തീരുമാനിച്ചിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എമ്മുമായി യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും കേരള കോണ്‍ഗ്രസ് എം യുഡിഎഫിലേക്ക് വരാന്‍ ആഗ്രഹം ഇതുവരെ പ്രകടിപ്പിച്ചിട്ടില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു. കെപിസിസി ദ്വിദിന ക്യാമ്പ് നാളെ കല്‍പ്പറ്റ യില്‍ ആരംഭിക്കും. വടക്കാഞ്ചേരി സിപിഎം കോഴ വിവാദത്തില്‍ സിപിഎമ്മിനെതിരെ സണ്ണി ജോസഫ് രൂക്ഷ വിമര്‍ശനം ഉന്നയിച്ചു.
സിപിഎം കുതിര കച്ചവടത്തിലൂടെ പരാജയം മറയ്ക്കാന്‍ ശ്രമിക്കുകയാണെന്നും മറ്റത്തൂരിലും സിപിഎ മ്മിന്റെ ചാക്കിട്ട് പിടിക്കല്‍ നടന്നുവെന്നും വടക്കാഞ്ചേരിയിലെ ഗൂഢാലോചന പുറത്തുകൊണ്ടുവരണ മെന്നും സണ്ണി ജോസഫ് പറഞ്ഞു. വടക്കാഞ്ചേരി സംഭവത്തില്‍ സമഗ്ര അന്വേഷണം നടത്തി കുറ്റക്കാരെ കണ്ടെത്തണം. കുതിരക്കച്ചവടത്തിന് മുന്‍കൈ എടുത്തവരെ സിപിഎം സംരക്ഷിക്കുകയാണെന്നും ശബരിമല സ്വര്‍ണക്കൊള്ളയിലും സിപിഎം പ്രതികളെ സംരക്ഷിക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. സ്വര്‍ണക്കൊള്ള കേസിലെ പ്രതിയെ കണ്ടതിന്റെ പേരില്‍ കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ തിരിയുകയാണ് സിപിഎം. അടിസ്ഥാന രഹിതമായ ആരോപണങ്ങളാണ് എല്ലാം. ഉണ്ണികൃഷ്ണന് പോറ്റിയെ സോണിയ ഗാന്ധിയുടെ അടുത്ത് എത്തിച്ചത് ആരെന്ന് അന്വേഷിക്കേണ്ടതില്ലെന്നും സണ്ണി ജോസഫ് പറഞ്ഞു.
