Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ആരെങ്കിലും പിന്തുണച്ചാല്‍ വേണ്ടെന്ന് പറയാനുള്ള അഹങ്കാരം കാണിക്കുന്നത് എന്തിന്?; ജമാ അത്തെ വിവാദത്തില്‍ പ്രതികരിക്കാന്‍ ഇല്ല’


മലപ്പുറം: ജമാ അത്തെ ഇസ്സാമിയുമായി ബന്ധപ്പെട്ട വിവാദങ്ങളോട് പ്രതികരിക്കാനില്ലെന്ന് കെസി വേണുഗോപാല്‍ തെരഞ്ഞെടുപ്പില്‍ ആരെങ്കിലും പിന്തുണച്ചാല്‍ അത് വേണ്ടെന്ന് പറയാനുള്ള അഹങ്കാ രം കാണിക്കുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. അതുകൊണ്ട് പിന്തുണയ്ക്കു ന്നവരുടെ രാഷ്ട്രീയത്തെ അനുകൂലിക്കുന്നവരാണെന്ന് അര്‍ഥമുണ്ടോ?. ഹിന്ദു മഹാസഭയുടെ പിന്തുണ വാങ്ങുന്ന വര്‍ മഹാത്മജിയെ കൊന്നവരെ അംഗീകരിക്കുന്നുണ്ടോയെന്നും കെസി വേണുഗോപാല്‍ ചോദിച്ചു. തെരഞ്ഞെടുപ്പില്‍ പിന്തുണ തരുന്നത് തങ്ങളുടെ രാഷ്ട്രീയ ആശയങ്ങളുമായി ബന്ധപ്പെടുന്ന പ്രശ്‌നമല്ല. യുഡിഎഫിന് യുഡിഎഫിന്റെതായ ലൈനും കോണ്‍ഗ്രസിന് കോണ്‍ഗ്രസിന്റെതായ ദേശീയ ലൈനും ഉണ്ടെന്ന് കെസി വേണുഗോപാല്‍ പറഞ്ഞു.

മലപ്പുറത്തക്കുറിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ വിവാദ പരാമര്‍ശത്തില്‍ മാപ്പുപറയണ മെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. നാളെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ഇവിടെ മുഖ്യമന്ത്രി എത്തുന്നുണ്ട്. താന്‍ മലപ്പുറത്തെ കുറിച്ച നടത്തിയ പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ കിട്ടുന്ന നല്ല അവസര മാണ് ഇത്. ഇനി താന്‍ അങ്ങനെ പറഞ്ഞിട്ടില്ലെങ്കില്‍ ഹിന്ദു പത്രത്തില്‍ തന്റെ പേരില്‍ വന്ന കാര്യങ്ങള്‍ തെറ്റാണെന്നെങ്കിലും മുഖ്യമന്ത്രി പറയണം. നിലമ്പൂരില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ നിലമ്പൂര്‍ തിരിച്ചുപിടിക്കുമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

കേരളം കണ്ട ഏറ്റവും വലിയ നിര്‍മാണ അഴിമതിയാണ് ദേശീയപാത നിര്‍മാണത്തില്‍ ഉണ്ടായത്. ഇന്ന ലെ നിതിന്‍ ഗഡ്കരിയുടെ പ്രസ്താവനയിലും അതിന്റെ ഗൗരവമാണ് ചൂണ്ടിക്കാണിക്കുന്നത്. എന്നാല്‍ കേരളം സര്‍ക്കാരിന് മാത്രമാണ് ഇതിന്റെ ഗൗരവം ഇല്ലാത്തത്. നാളെ ജില്ലയിലെത്തുന്ന മുഖ്യമന്ത്രി കൂരിയാട് സന്ദര്‍ശിക്കണമെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

സമസ്ത ദുര്‍ബല ജനവിഭാഗങ്ങളുടെയും ശാപം പേറുന്ന സര്‍ക്കാരാണ് പിണറായി സര്‍ക്കാര്‍. ഇത്തരമൊരു സര്‍ക്കാര്‍ സമീപകാലത്തൊന്നും കേരളം ഭരിച്ചിട്ടില്ല. അഭ്യസ്തവിദ്യരായവരില്‍ നിന്നാണ് ഈ സര്‍ക്കാര്‍ ഏറ്റവും ശാപം പേറുന്നത്. പിഎസ്‌സി മെമ്പര്‍മാര്‍ക്ക് ശമ്പളം കുട്ടിക്കൊടുക്കുന്നതല്ലാതെ നിയമനങ്ങള്‍ ഒന്നും നടക്കുന്നില്ല. ഒഴിവുകളുണ്ടായിട്ടും റിപ്പോര്‍ട്ട് ചെയ്യന്നില്ല. താല്‍ക്കാലിക നിയമനത്തിലൂടെ സ്വന്തക്കാ രെ തിരുകികയറ്റുകയാണ് ചെയ്യുന്നതെന്നും കെസി വേണുഗോപാല്‍ പറഞ്ഞു.

യുവജനരോഷം ശക്തമായി പ്രതിഫലിക്കുന്നതാവും തെരഞ്ഞെടുപ്പ് ഫലമെന്നും അദ്ദേഹം പറഞ്ഞു. അദാനിയുടെ കമ്പനിയുടെ കുട്ടുകാരനായതുകൊണ്ടാണ് കടലില്‍ കണ്ടെയ്‌നര്‍ ഷിപ്പ് മറിഞ്ഞതില്‍ കേസ് എടുക്കാതിരുന്നത്. നിവൃത്തിയില്ലാതെ വന്നപ്പോഴാണ് ചെറിയ കേസ് എടുത്തത്. ്അതില്‍ മാധ്യമങ്ങളെയും ഹൈക്കോടതിയെയും അഭിനന്ദിക്കുന്നുവെന്നും കെസി പറഞ്ഞു.


Read Previous

കെനിയ ബസ് അപകടം, ജസ്നയുടെയും മകളുടെയും മൃതദേഹം ഇന്ന് നാട്ടിലെത്തിക്കും

Read Next

സന്ദർശന വിസയിൽ യുഎഇയിലെത്തിയ കണ്ണൂര്‍ സ്വദേശി ഹൃദയാഘാതം മൂലം മരണപെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »