Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

എന്തുകൊണ്ട് അയ്യപ്പ സംഗമം എന്ന പേര്?; ആരാണ് പരിപാടി സംഘടിപ്പിക്കുന്നത്?; ചോദ്യങ്ങളുമായി ഹൈക്കോടതി


കൊച്ചി:  ആഗോള അയ്യപ്പ സംഗമം  ആരാണ് സംഘടിപ്പിക്കുന്നതെന്ന് സര്‍ക്കാരിനോട്  ഹൈക്കോടതി. എന്തുകൊണ്ടാണ് ആഗോള അയ്യപ്പ സംഗമമെന്ന് വിളിക്കുന്നുവെന്നും കോടതി ചോദിച്ചു. ആഗോള അയ്യപ്പ സംഗമം ഒരു രാഷ്ട്രീയ പരിപാടിയാണെന്ന് ചൂണ്ടിക്കാട്ടിയുള്ള ഹര്‍ജി പരിഗണിക്കുമ്പോഴാണ്, ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ നേതൃത്വത്തിലുള്ള അവധിക്കാല ബെഞ്ച് സര്‍ക്കാരിനോട് ഇക്കാര്യം ആരാഞ്ഞത്.

ദേവസ്വം ബോര്‍ഡാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും, ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലിയുടെ ഭാഗമായിട്ടാണ് പരിപാടി സംഘടിപ്പിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. പ്ലാറ്റിനം ജൂബിലിയും അയ്യപ്പ സംഗമവുമായി എന്തു ബന്ധമാണ്?. എന്തിനാണ് അയ്യപ്പന്റെ പേരില്‍ മാത്രം പരിപാടി നടത്തുന്നത് എന്നും കോടതി ചോദിച്ചു.

ദേവസ്വം ബോര്‍ഡിന് ശബരിമല മാത്രമല്ല, മറ്റു ക്ഷേത്രങ്ങളുമുണ്ടല്ലോയെന്നും കോടതി ചോദിച്ചു. എങ്ങനെയാണ് പരിപാടി നടത്തുന്നതെന്ന കോടതിയുടെ ചോദ്യത്തിന്, സ്‌പോണ്‍സര്‍ഷിപ്പ് ഉപയോഗി ച്ചാണ് പരിപാടി നടത്തുന്നതെന്ന് സര്‍ക്കാര്‍ മറുപടി നല്‍കി. ഇതു ഞെട്ടിക്കുന്നതാണെന്നും, അയ്യപ്പന്റെ പേരില്‍ സ്വകാര്യ കമ്പനികളില്‍ നിന്നും സ്‌പോണ്‍സര്‍ഷിപ്പ് വാങ്ങുന്നത് ശരിയാണോയെന്നും കോടതി ആരാഞ്ഞു.

പരിപാടിയുടെ നടത്തിപ്പില്‍ സുതാര്യതയില്ല. സ്‌പോണ്‍സര്‍ഷിപ്പിന്റെ കാര്യത്തിലും വ്യക്തതയില്ല. ശബരിമല ആഗോള തലത്തില്‍ പ്രശസ്തമായ ക്ഷേത്രമാണ്. അങ്ങനെയൊരു ക്ഷേത്രത്തിനെ ആഗോള തീര്‍ത്ഥാടന കേന്ദ്രമാക്കാന്‍ ഇത്തരമൊരു പരിപാടിയുടെ ആവശ്യമുണ്ടോയെന്നും കോടതി ചോദിച്ചു. എന്നാല്‍ ഇതു രാഷ്ട്രീയപരിപാടി ആണെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നും, ഹര്‍ജിക്കാരനും ഇക്കാര്യത്തില്‍ വ്യക്തതയില്ലെന്നും കോടതി വിമര്‍ശിച്ചു.

അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട സാമ്പത്തിക ചെലവുകളും ഫണ്ട് സമാഹരണവും സംബന്ധിച്ച വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സര്‍ക്കാരിനും ദേവസ്വം ബോര്‍ഡിനും ഹൈക്കോടതി നിര്‍ദേശം നല്‍കി. അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട് മറ്റ് നിരവധി ഹര്‍ജികള്‍ കൂടി കോടതിയിലുണ്ട്. ഇവയെല്ലാം ഒരുമിച്ച് ഈ മാസം ഒമ്പതിന് പരിഗണിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കി.


Read Previous

പിണറായി പോലീസ് രാജ്: യൂത്ത് കോണ്‍ഗ്രസ് നേതാവിന് സ്റ്റേഷനില്‍ ക്രൂരമര്‍ദ്ദനം, പൊലീസ് മുക്കിയ സിസിടിവി ദൃശ്യങ്ങള്‍ നിയമ പോരാട്ടത്തിനൊടുവില്‍ പുറത്ത്

Read Next

മലയാളികള്‍ക്ക് കൂട്ടായ്മയുടെ ഉത്സവം: പ്രിയപ്പെട്ടവര്‍ക്ക് ഓണാശംസകള്‍ നേരാം

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »