Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ജൂനിയര്‍ എംഎല്‍എയെ അനുനയത്തിന് വിടുമോ?; രാഹുല്‍ അന്‍വറിനെ കണ്ടത് തെറ്റ്; ചര്‍ച്ചയ്ക്കുള്ള വാതില്‍ അടച്ചെന്ന് സതീശന്‍


മലപ്പുറം: യുഡിഎഫിന്റെയോ കോണ്‍ഗ്രസ് നേതൃത്വത്തിന്റെയോ അറിവോടയല്ല രാഹുല്‍ മാങ്കൂട്ട ത്തില്‍ പിവി അന്‍വറിനെ കണ്ടതെന്ന പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ . രാഹുല്‍ പോകാന്‍ പാടി ല്ലായിരുന്നുവെന്നും ചെയ്തത് തെറ്റാണെന്നും സതീശന്‍ പറഞ്ഞു. ഇനി അന്‍വറുമായി യാതൊരു ചര്‍ച്ചയുമില്ലെന്നും ആ വാതില്‍ അടച്ചെന്നും വിഡി സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘യുഡിഎഫിന്റെ തീരുമാനം അന്‍വറുമായി ഇനി ഒരു ചര്‍ച്ചയില്ലെന്നാണ്. യുഡിഎഫ് തീരുമാനം കണ്‍വീനര്‍ ഔദ്യോഗികമായി അദ്ദേഹത്തെ അറിയിച്ചിട്ടുണ്ട്. എന്നാല്‍ പിറ്റേദിവസം വന്ന് അതേകാര്യം ആവര്‍ത്തിച്ചതിനാല്‍ ആ വാതില്‍ യുഡിഎഫ് അടച്ചു. ഇനി ചര്‍ച്ചയില്ല. അന്‍വറിനെ കാണാന്‍ ഞങ്ങള്‍ ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ജൂനിയര്‍ എംഎല്‍എയാണോ ചര്‍ച്ചയ്ക്ക് പോകേണ്ടത്?. അയാള്‍ തന്നത്താന്‍ പോയതാണ്. പോയത് തെറ്റാണ്. പോകാന്‍ പാടില്ലായിരുന്നു. യുഡിഎഫ് നേതൃത്വം ഒരുതീരുമാനമെടുത്താല്‍ അതിനൊപ്പം നില്‍ക്കണമായിരുന്നു. പോയതില്‍ എംഎല്‍എയോട് വിശദീകരണം തേടില്ല. നേരിട്ട് ശാസിക്കും അത് സംഘടനാപരമായല്ല. യുഡിഎഫ് അന്‍വറുമായുള്ള ചര്‍ച്ചയുടെ വാതില്‍ അടച്ചു.

മത്സരിക്കണമോ എന്നത് അദ്ദേഹത്തിന്റെ ഇഷ്ടം. താന്‍ ആരോടും പത്രികസമര്‍പ്പിക്കരുതെന്ന് പറയില്ല. ആര്‍ക്കും വേണമെങ്കിലും മത്സരിക്കാം. നിലമ്പൂരില്‍ സിപിഎം കോണ്‍ഗ്രസും തമ്മിലാണ് മത്സരം. രാഷ്ട്രീയമായാണ് ഏറ്റുമുട്ടുന്നത്. ഈ സര്‍ക്കാരിന്റെ ഒന്‍പത് വര്‍ഷത്തെ പ്രവര്‍ത്തനങ്ങളെ ജനം വിചാരണം ചെയ്യും. ഫലം വരുമ്പോള്‍ കാണാം’ – സതീശന്‍ പറഞ്ഞു.

നിലമ്പൂരില്‍ യുഡിഎഫിനെ തോല്‍പ്പിക്കാന്‍ തുടക്കം മുതല്‍ സിപിഎം ബിജെപി ധാരണയുണ്ടെന്നും അദ്ദേഹം പറഞ്ഞു. ‘അതിന്റെ ഭാഗമായാണ് ബിജെപി സ്ഥാനാര്‍ഥിയെ നിര്‍ത്താതിരുന്നത്. എന്നാല്‍ രൂക്ഷമായ വിമര്‍ശനം നേരിട്ടതോടെയാണ് ബിജെപി നേതൃത്വം ഒടുവില്‍ ഒരു സ്ഥാനാര്‍ഥിയെ നിര്‍ത്തിയത്. സിപിഎം നേതൃത്വത്തിന് ബിജെപി നേതാക്കള്‍ നല്‍കിയ ഉറപ്പ് യുഡിഎഫ് വോട്ടുകള്‍ ഭിന്നിപ്പിക്കുമെന്നാണ്. ഇത്തവണ ഒരു വോട്ടുപോലും ഭിന്നിക്കില്ല. സംഘടനാപരമായി യുഡിഎഫ് അതിശക്തമാണ്.

നിലമ്പൂരില്‍ ആര് മത്സരിച്ചാലും യുഡിഎഫിന്റെ ഒരുവോട്ടുപോലും പോകില്ല.യുഡിഎഫിന്റെ അഭിമാനത്തിന് മേല്‍ പോറല്‍ ഏല്‍പ്പിക്കുന്ന ഒരു കോംപ്രമൈസും ഇല്ല. ഞങ്ങളുടെ സ്ഥാനാര്‍ഥിയെ അംഗീകരിക്കണമെന്ന് മാത്രമാണ് അന്‍വറിനോട് പറഞ്ഞിട്ടുള്ളത്. അത് കേള്‍ക്കാന്‍ അദ്ദേഹം തയ്യാറായില്ല. ഇന്നുവരെ യുഡിഎഫ് നേതാക്കളാരും അദ്ദേഹത്തെ പ്രകോപിക്കുന്ന ഒരുവര്‍ത്തമാനം പറഞ്ഞിട്ടില്ല’- സതീശന്‍ പറഞ്ഞു.


Read Previous

ഇന്ത്യ പ്രതിസന്ധി നേരിടുമ്പോഴെല്ലാം, ഭരണഘടന അതിനെ ഏകീകൃതവും ശക്തവുമായി നിലനിർത്തുന്നു’: ചീഫ് ജസ്റ്റിസ്

Read Next

അന്‍വറിനെ രാത്രി വീട്ടിലെത്തി കണ്ടു; പിണറായിസത്തിന് എതിരായ പോരാട്ടത്തിന്റെ ട്രാക്ക് മാറരുതെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »