Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

രമേഷ് പിഷാരടിയുടെ ജനപ്രീതി പാലക്കാട് കോൺഗ്രസിനെ രക്ഷിക്കുമോ? വിയോജിക്കുന്നവർ പറയുന്നത് മറ്റൊന്ന്


പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പിൽ പാലക്കാട് നിയോജക മണ്ഡലത്തിൽ നടനും മിമിക്രി കലാകാരനുമായ രമേഷ് പിഷാരടിയെ മത്സരിപ്പിക്കാനുള്ള നീക്കത്തിൽ കോൺഗ്രസിൽ അതൃപ്തി.

നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ രമേഷ് പിഷാരടി ശക്തനായ സ്ഥാനാർത്ഥിയല്ലെന്നാണ് ഒരു വിഭാഗത്തിന്റെ അഭിപ്രായം. ഷാഫി പറമ്പിലിന്റെ നോമിനികളെ വീണ്ടും മത്സരിപ്പിക്കുന്നതിലെ വിയോജിപ്പുമുണ്ട്.

രാഹുൽ മാങ്കൂട്ടത്തിൽ പാർട്ടിക്കുണ്ടാക്കിയ നാണക്കേട് ഉന്നയിച്ച് എതിർക്കാനാണ് നീക്കം. ലൈംഗിക അതിക്രമ പരാതികളെ തുടർന്ന് പാലക്കാട് എം.എൽ.എ രാഹുൽ മാങ്കൂട്ടത്തിലിനെ പാർട്ടിയിൽ നിന്നും പുറത്താക്കിയതോടെയാണ് മണ്ഡലത്തിൽ വിജയ സാദ്ധ്യതയുള്ള സ്ഥാനാർത്ഥിക്കായി കോൺഗ്രസ് ചർച്ചകൾ ആരംഭിച്ചത്. മുതിർന്ന നേതാവ് കെ.മുരളീധരൻ, മുൻ ഐ.എ.എസ് ഉദ്യോഗസ്ഥൻ കണ്ണൻ ഗോപിനാഥൻ തുടങ്ങി പല പേരുകളും ചർച്ചയ്ക്കെത്തിയിരുന്നു. പാലക്കാട് ഡി.സി.സി അദ്ധ്യക്ഷൻ എ.തങ്കപ്പനെയോ ജില്ലാ യൂത്ത് കോൺഗ്രസ് പ്രസിഡന്റ് കെ.എസ്.ജയഘോഷിനെയോ പരിഗണിക്കണമെന്ന ആവശ്യവും ഉയർന്നിരുന്നു.

എന്നാൽ, സ്ഥാനാർത്ഥി നിർണയ ചർച്ചകൾക്കൊടുവിൽ ചലച്ചിത്രതാരം രമേഷ് പിഷാരടിയെ പാലക്കാട് മത്സരിപ്പിക്കാനാണ് കോൺഗ്രസ് നേതാക്കളുടെ നീക്കം. രമേഷ് പിഷാരടിയുടെ ജനപ്രീതി, രാഹുൽ മാങ്കുട്ടത്തിലിനെതിരായ ആരോപണങ്ങൾ മറികടന്ന് യു.ഡി.എഫിനെ വിജയത്തിലേക്ക് നയിക്കുമെന്നാണ് ഒരു വിഭാഗം നേതാക്കളുടെ വിലയിരുത്തൽ.


Read Previous

സ്വര്‍ണം വാങ്ങുന്നവര്‍ക്കും ജുവലറി ഉടമകള്‍ക്കും ആശ്വാസം; നിര്‍ണായക തീരുമാനം ഇങ്ങനെ

Read Next

കൊച്ചി പഴയ കൊച്ചിയല്ല, കോടിയിലേറെ രൂപയുടെ പദ്ധതി ഉദ്‌ഘാടനം ഉടൻ

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »