Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

സുരേഷ് ഗോപിക്ക് തൃശൂരിലും തിരുവനന്തപുരത്തും വോട്ട്? ചെമ്പ് തെളിഞ്ഞെന്ന് കോൺഗ്രസ്


തൃശൂർ: തദ്ദേശ തിരഞ്ഞെടുപ്പിൽ സുരേഷ് ഗോപി തിരുവനന്തപുരത്ത് വോട്ട് ചെയ്‌തത് തൃശൂരിൽ വിവാദമായി. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂരിൽ വോട്ട് ചെയ്‌ത സുരേഷ് ഗോപി ഇപ്പോൾ തിരുവനന്തപുരത്ത് വോട്ട് ചെയ്‌തത് എങ്ങനെയെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദീകരിക്കണമെന്ന് സിപിഐ നേതാവ് വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടു.

സുരേഷ് ഗോപിയുടെ ചെമ്പ് തെളിഞ്ഞെന്നും ധാർമികതയുണ്ടെങ്കിൽ രാജിവച്ചൊഴിയണമെന്നും കോൺഗ്രസ് പരിഹസിച്ചു. എന്നാൽ, ലോക്‌സഭാ തിരഞ്ഞെടുപ്പിലും തദ്ദേശ തിരഞ്ഞെടുപ്പിലും രണ്ട് വോട്ടർ പട്ടികയെന്നായിരുന്നു ബിജെപിയുടെ പ്രതികരണം.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിലേക്ക് ബിജെപി പുറത്ത് നിന്നും വോട്ട് ചേർത്ത വിവാദം ഒടുങ്ങുന്നതിന് മുമ്പാണ് ഇപ്പോൾ വീണ്ടും സുരേഷ് ഗോപിയുടെ വോട്ടിനെക്കുറിച്ച് വിവാദമുയരുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിൽ നെട്ടിശേരിയിലെ വിലാസത്തിൽ വോട്ട് ചെയ്‌ത സുരേഷ് ഗോപിയും കുടുംബാംഗങ്ങളും തദ്ദേശ തിരഞ്ഞെടുപ്പിൽ ശാസ്‌തമംഗലത്താണ് വോട്ട് ചെയ്‌തത്. രണ്ടിടത്ത് എങ്ങനെ വോട്ട് ചെയ്‌തു എന്ന് തിരഞ്ഞെടുപ്പ് കമ്മീഷനും സുരേഷ് ഗോപിയും വിശദീകരിക്കണമെന്നായിരുന്നു വിഎസ് സുനിൽകുമാർ ആവശ്യപ്പെട്ടത്. രണ്ട് സ്ഥലങ്ങളിലും വോട്ട് നിലനിർത്തുന്ന സുരേഷ് ഗോപിക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും സുനിൽ കുമാർ വ്യക്തമാക്കി.


Read Previous

വർക്കലയിൽ വൻ തീപിടിത്തം; റിസോർട്ട് പൂർണമായും കത്തിനശിച്ചു

Read Next

ഒളിവു ജീവിതം അവസാനിപ്പിക്കുന്നു, രാഹുല്‍ പാലക്കാട്ടേക്ക്?; നാളെ വോട്ട് ചെയ്യാന്‍ എത്തിയേക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »