ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക് അധികാരമില്ല, ചെയര്‍മാന് കത്തയച്ച് മഹുവ
രാഷ്ട്രീയ കേരളം കാത്തിരിക്കുന്ന ഉപതെരഞ്ഞെടുപ്പ് ഫലം ഇന്ന്. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിൽ വോട്ടെണ്ണലിനുള്ള ഒരുക്കങ്ങൾ അന്തിമ ഘട്ടത്തില്‍. രാവിലെ 8 മണിക്കാണ് വോട്ടെണ്ണൽ തുടങ്ങുക.ആദ്യ ഫല സൂചനകള്‍ എട്ടരയോടെ.. 10 മണിയോടെ വിജയികൾ ആരെന്നതിൽ വ്യക്തതയു ണ്ടാകും.
പോളിങ് കുറഞ്ഞെങ്കിലും പാലക്കാട് തങ്ങൾക്കൊപ്പം നിൽക്കുമെന്ന ഉറച്ച ആത്മ വിശ്വാസത്തിലാണ് യുഡിഎഫ്. എന്നാൽ മണ്ഡലം പിടിച്ചെടുക്കാമെന്ന കണക്കു കൂട്ടലിലാണ് എന്‍ഡിഎയും എല്‍ഡിഎഫും. പാലക്കാടിനൊപ്പം പ്രിയങ്ക ഗാന്ധിയിലൂടെ വയനാടും നിലനിര്‍ത്താനാകുമെന്ന് കോണ്‍ഗ്രസ് ഉറപ്പിക്കുന്നു. അതേസമയം ചേലക്കര പിടിച്ചെടുക്കാമെന്ന് കോണ്‍ഗ്രസ് പ്രതീക്ഷിക്കുമ്പോള്‍ നിലനിര്‍ത്താനാകുമെന്ന ആത്മവിശ്വാസത്തിലാണ് എല്‍ഡിഎഫ്.
ഫലം നാളെ വരാനിരിക്കെ സിപിഎമ്മിന്റെയും, സിപിഐയുടെയും സംസ്ഥാന നേതൃയോഗങ്ങൾ ഇന്ന് ചേര്‍ന്നിരുന്നു. ഇടതുമുന്നണി യോഗവും ചേര്‍ന്നു. ജില്ലാ കമ്മിറ്റികളുടെ കണക്കുകള്‍ അടിസ്ഥാനമാക്കിയുളള വിലയിരുത്തലുകൾ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിൽ ഉണ്ടായി. ചേലക്കരയില്‍ സിപിഎം വിജയം ഉറപ്പിക്കുന്നുണ്ട്.
പാലക്കാട് മികച്ച മുന്നേറ്റം ഉണ്ടാക്കാൻ കഴിഞ്ഞുവെന്നും രണ്ടാം സ്ഥാനത്ത് എത്തി യാലും അത് ഗുണമാകുമെന്നുമാണ് വിലയിരുത്തൽ. വയനാട് വിജയപ്രതീക്ഷയി ല്ലെങ്കിലും യുഡിഎഫ് സ്ഥാനാര്‍ഥിയുടെ ഭൂരിപക്ഷം കുറയ്ക്കാൻ കഴിയു മെന്നാണ് സിപിഐ വിലയിരുത്തൽ. ഇന്നത്തെ സംസ്ഥാന എക്സിക്യൂട്ടീവ് യോഗം ഇക്കാര്യം ചർച്ച ചെയ്യും.
പാലക്കാട്ട് എൽഡിഎഫ് അനുഭാവവോട്ടുകളും ലഭിച്ചെന്നാണ് രാഹുൽ മാങ്കൂട്ടത്തി ലിന്റെ അവകാശവാദം. അമ്പതിനായിരം വോട്ടുകൾ ലഭിക്കുമെന്ന് LDF സ്ഥാനാർഥി ഡോക്ടർ പി സരിനും, അയ്യായിരത്തിൽ അധികം വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയി ക്കുമെന്ന് എൻഡിഎ സ്ഥാനാർഥി സി കൃഷ്ണകുമാറും പറഞ്ഞിരുന്നു.
വോട്ട് പെട്ടിയിലായതോടെ പ്രതീക്ഷകൾ പങ്കുവെച്ച് മുന്നണികളും രംഗത്തെത്തി. പാലക്കാട് മണ്ഡലത്തിൻ്റെ വികസന മുരടിപ്പും രാഷ്ട്രീയ വിഷയങ്ങളും തിരഞ്ഞെ ടുപ്പിൽ ചർച്ചയായെന്ന് സിപിഎം ജില്ലാ സെക്രട്ടറി ഇ എൻ സുരേഷ് ബാബു മാധ്യമങ്ങ ളോട് പറഞ്ഞു. പാലക്കാട് ബി ജെ പി ജയിക്കുമെന്നും യു ഡി എഫ് മൂന്നാമതാകുമെന്നും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഫേസ്ബുക്കിൽ കുറിച്ചു.പാലക്കാട്ടേത് കേരളം ആഗ്രഹിക്കുന്ന ജനവിധിയാകുമെന്ന് ഷാഫി പറമ്പിൽ എം പിയും പ്രതികരിച്ചു.
ഇരട്ട വോട്ടിന്‍റെ പേരില്‍ വിവാദത്തിലായ പാലക്കാട് ബി.ജെ.പി ജില്ല പ്രസിഡന്‍റ് കെ.എം. ഹരിദാസ് വോട്ട് ചെയ്തില്ല. ഹരിദാസ് എത്തിയപ്പോള്‍ ഗേറ്റ് അടച്ചിരുന്നതിനാല്‍ വോട്ട് ചെയ്യാതെ മടങ്ങുകയായിരുന്നു. ഹരിദാസ് വോട്ട് ചെയ്യാനെത്തുമെങ്കില്‍ തടയാനായി വി.കെ ശ്രീകണ്ഠന്‍ എം.പിയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബൂത്തില്‍ സംഘടിച്ചിരുന്നു. നേരത്തെ ഹരിദാസ് വോട്ട് ചെയ്യാനെത്തിയാൽ തടയുമെന്ന് എം ബി രാജേഷും പ്രതികരിച്ചിരുന്നു