ഹൈബ്രിഡ് കഞ്ചാവുമായി ആഡംബര കാറിൽ യാത്ര, വയനാട്ടിൽ യുവതിയും യുവാവും പിടിയിൽ


കല്‍പ്പറ്റ: ആഡംബരക്കാറില്‍ ഹൈബ്രിഡ് കഞ്ചാവുമായി യുവാവും യുവതിയും പിടിയില്‍. കണ്ണൂര്‍ അഞ്ചാംപീടിക സ്വദേശി കീരിരകത്ത് വീട്ടില്‍ കെ ഫസല്‍ (24) കണ്ണൂര്‍ തളിപ്പറമ്പ് സുഗീതം വീട്ടില്‍ കെ ഷിന്‍സിത (23) എന്നിവരെയാണ് 20.80 ഗ്രാം ഹൈബ്രിഡ് കഞ്ചാവുമായി പിടികൂടിയത്.

മൊതക്കര ചെമ്പ്രത്താംപൊയില്‍ വാഹന പരിശോധനയ്ക്കിടെയാണ് ഇരുവരെയും വെള്ളമുണ്ട പോലീ സ് പിടികൂടിയത്. ഇവരില്‍ നിന്നും 96,290 രൂപയും കണ്ടെത്തി. വാഹനവും മൊബൈല്‍ ഫോണുകളും പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കാറിന്റെ ഡിക്കിയില്‍ രണ്ട് കവറുകളിലായാണ് കഞ്ചാവ് സൂക്ഷിച്ചിരുന്നത്.

സ്വന്തം ഉപയോഗത്തിനും വില്‍പ്പനയ്ക്കുമായി ബെംഗളൂരുവില്‍ നിന്നാണ് കഞ്ചാവ് വാങ്ങിയതെന്നാണ് ഇരുവരും പോലീസിന് നല്‍കിയ മൊഴി.വെള്ളമുണ്ട എസ്എച്ച്ഒ ടി.കെ. മിനിമോളുടെ നേതൃത്വത്തി ലുള്ള സംഘമായിരുന്നു പരിശോധന നടത്തിയത്.


Read Previous

പാക് റേഞ്ചറെ കസ്റ്റഡിയിലെടുത്ത് ഇന്ത്യന്‍ സേന; പിടികൂടിയത് അതിര്‍ത്തി കടക്കാന്‍ ശ്രമിക്കുന്നതിനിടെ

Read Next

തലശ്ശേരിയില്‍ ഗര്‍ഭിണിയെ കൂട്ട ബലാത്സംഗം ചെയ്തു; മൂന്ന് പേര്‍ കസ്റ്റഡിയില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »