
റിയാദ്: സ്ത്രീ ഇന്ന് പോരാട്ടത്തിന്റെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായി ക്കൊണ്ടിരിക്കുകയാണെന്നും അതിനുത്തമോദാഹരണമാണ് കഴിഞ്ഞ ദിവസം പഹൽഗാം ഭീകരാക്ര മണത്തിന് നമ്മുടെ ഇന്ത്യൻ സേന മറുപടി നൽകിയ ഓപ്പറേഷൻ സിന്ദൂർ. അവിടെ ശ്രദ്ധേയമായത് കേണൽ സൊഫീയ ഖുറേഷിയുടെയും വിങ് കമാണ്ടർ വ്യോമിക സിങ്ങിന്റെയും സാന്നിധ്യമാണെന്നും സ്ത്രീ ഇന്ന് പോരാട്ടത്തിന്റെയും ധൈര്യത്തിന്റെയും അതിജീവനത്തിന്റെയും പ്രതീകമായിക്കൊണ്ടി രിക്കുകയാണെന്നും വേൾഡ് മലയാളി ഫെഡറേഷൻ ഗ്ലോബൽ കോർഡിനേറ്റർ ആനി ലിബു അഭിപ്രായപ്പെട്ടു.
ബഹിരാകാശത്തെക്ക് പോയി തിരിച്ചെത്തിയ സുനിത വില്യംസിനെ പോലുള്ളവരുടെ മനോധൈര്യ ത്തിൻ ഉത്തമ ഉദാഹരണങ്ങളായി നമ്മുടെ മുന്നിലുണ്ടെന്നും അത് കൊണ്ട് തന്നെ സമൂഹത്തിൽ ഒരു സ്ത്രീ എന്തെല്ലാം നേരിട്ടാലാണ് അവൾക്ക് മുന്നേറാൻ സാധിക്കുക എന്നത് നാം നിരന്തരം ചോദിച്ചു കൊണ്ടിരിക്കണമെന്നും സ്ത്രീ ശാക്തീകരണം എന്നത് സ്ത്രീക്ക് കിട്ടേണ്ട പരിഗണന അല്ല അവളുടെ അവകാശമാണെന്നും ആനി ലിബു പറഞ്ഞു. ഹൃസ്വ സന്ദർശനത്തിനായി റിയാദിലെത്തിയതായിരുന്നു ഡോ. ആനി ലിബു.
റിയാദിലെ എക്സിറ്റ് 18ൽ ഷാലിഹത് അൽ അമാക്കിൻ ഇസ്തിറായിൽ നടന്ന സ്വീകരണ ചടങ്ങ് ശിഹാബ് കൊട്ടുകാട് ഉദ്ഘാടനം ചെയ്തു. വേൾഡ് മലയാളി ഫെഡറേഷൻ റിയാദ് കൗൺസിലിന്റെ ലഹരി വിരുദ്ധ ക്യാമ്പയിൻ ഉദ്ഘാടനം ഡോ. ആനി ലിബു നിർവ്വഹിച്ചു. റിയാദ് കൗൺസിൽ പ്രസിഡന്റ് കബീർ പട്ടാമ്പി അദ്ധ്യക്ഷനായിരുന്നു. WMF ഗ്ലോബൽ സെക്രട്ടറി നൗഷാദ് ആലുവ, മിഡിൽ ഈസ്റ്റ് വൈസ് പ്രസിഡണ്ട് ഷംനാസ് അയൂബ്, സൗദി നാഷണൽ കമ്മറ്റി ട്രഷറർ അൻസാർ വർക്കല, വൈസ് പ്രസി ഡന്റ് സുബി സജിൻ, റിയാദ് കൗൺസിൽ വൈസ് പ്രസിഡന്റ് നിസാർ പള്ളികശ്ശേരി, ജോയിന്റ് സെക്രട്ടറി ഷംനാദ് കുളത്തൂപ്പുഴ, അലി ആലുവ, മീഡിയ കൺവീനർ റിയാസ് വണ്ടൂർ, സനു മാവേലി ക്കര, നസീർ ഹംസകുഞ്ഞ്, റിയാദ് കൗൺസിൽ വനിത ഫോറം പ്രസിഡന്റ് സബ്രിൻ ഷംനാസ്, കോർഡി നേറ്റർ കാർത്തിക സനീഷ്, ജോയിന്റ് സെക്രട്ടറി മിനുജ മുഹമ്മദ്, സലീന ജയിംസ് തുടങ്ങിയവർ ആശംസകളർപ്പിച്ച് സംസാരിച്ചു. സജിൻ നിഷാൻ അവതാരകാനായിരുന്നു.
തങ്കച്ചൻ വർഗീസിന്റെ നേതൃത്വത്തിൽ ഗാനമേളയും വിമൻസ് വിങ്ങ്സിന്റെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളും അവതരിപ്പിച്ചു. റിയാദ് കൗൺസിൽ ജനറൽ സെക്രട്ടറി സലാം പെരുമ്പാവൂർ സ്വാഗ തവും വനിതാ ഫോറം സെക്രട്ടറി അഞ്ജു അനിയൻ നന്ദിയും പറഞ്ഞു. റിയാദ് കൗൺസിൽ നിർവ്വാഹക സമിതി അംഗങ്ങൾ ചടങ്ങിന്ന് നേതൃത്വം നൽകി.