മൂർഖൻ പാമ്പിനെ പോലും തല്ലിക്കൊല്ലാൻ പറ്റില്ല’; വന്യമൃഗങ്ങളെ നേരിടാൻ കേന്ദ്രനിയമം തടസ്സമെന്ന് ഇപി ജയരാജൻ


കണ്ണൂര്‍: വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ നിന്ന് മനുഷ്യനെ രക്ഷിക്കാന്‍ കേന്ദ്ര നിയമം തടസ്സമാകുന്നുവെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇപി ജയരാജന്‍. മനുഷ്യ ജീവന് സംരക്ഷണം നല്‍കേണ്ടത് സംസ്ഥാന ഗവണ്‍മെന്റിന്റെ ഉത്തരവാദിത്തമാണ്. എന്നാല്‍ വന്യമൃഗങ്ങളെ കൊല്ലാന്‍ പാടില്ലെന്നാണ് കേന്ദ്രനിയമം. നാട്ടിന്‍പുറത്ത് കാണുന്ന മൂര്‍ഖന്‍ പാമ്പിനെ പോലും തല്ലിക്കൊല്ലാന്‍ അനുവാദമില്ല. ഈ സാഹചര്യ ത്തില്‍ വന്യമൃഗങ്ങളെ സംസ്ഥാന ഗവണ്‍മെന്റിന് ഉദ്ദേശിക്കുന്നത് പോലെ കൈ കാര്യം ചെയ്യാനാവില്ലെന്ന് ഇപി ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു ജയരാജന്‍

വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ മനുഷ്യര്‍ കൊല്ലപ്പെടുന്നതിന് സംസ്ഥാന ഗവണ്‍ മെന്റിനെ വിമര്‍ശിക്കുന്നത് ഭൂഷണമല്ലെന്നും മന്ത്രി രാജിവച്ചതുകൊണ്ട് പ്രശ്‌നം തീരില്ലെന്നും ജയരാജന്‍ പറഞ്ഞു. അതിന് എല്ലാവരും സഹകരിക്കണം. ഇത് പൊതു പ്രശ്‌നമാണ്. കടുവ, പന്നി, ഏത് മൃഗങ്ങളായാലും കൊല്ലാന്‍ സംസ്ഥാനത്തിന് അധികാര മില്ല. കൊന്നാല്‍ അവരുടെ പേരില്‍ കേസ് എടുക്കും. ഇവിടെ ഇപ്പോഴും നിലനില്‍ക്കു ന്നത് 80കളില്‍ ഉണ്ടാക്കിയ നിയമമാണ്. അതാണ് നാം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പ്രശ്‌നമെന്നും ജയരാജന്‍ പറഞ്ഞു.


Read Previous

അബ്ദുൽ റഹീം മോചന കേസ് ഇന്നും പരിഗണിച്ചില്ല; കേസ് എട്ടാം തവണയും മാറ്റിവെച്ച് കോടതി

Read Next

കൃപ പതിനെട്ടാമത് വാർഷികവും കുടുംബസംഗമവും ഫെബ്രുവരി 14 വെള്ളിയാഴ്ച നടക്കും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »