ഇങ്ങനെയാ നിന്റെ മോനെ നോക്കാന്‍ പറ്റത്തുള്ളെടാ, നീ കൊണ്ടുപോയി കേസ് കൊടുക്ക്’; ആലപ്പുഴയില്‍ ഒരുവയസുകാരന് അമ്മയുടെ ക്രൂരമര്‍ദനം


ആലപ്പുഴ: മാന്നാറില്‍ ഒരു വയസുകാരന് അമ്മയുടെ ക്രൂരമര്‍ദനം. മര്‍ദനദൃശ്യങ്ങള്‍ യുവതി തന്നെ മൊബൈലില്‍ പകര്‍ത്തി വിദേശത്തുള്ള ഭര്‍ത്താവിന് അയച്ചു കൊടുത്തു. സംഭവത്തില്‍ യുവതിയെ പൊലിസ് അറസ്റ്റ് ചെയ്തു. യുവതി കുഞ്ഞിനെ ക്രൂരമായി തല്ലുന്നതിന്റെ വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നു.

‘ഇനിയും കൊല്ലും. കാണ്, രണ്ട് രസിക്ക്.. കണ്ട് രസിക്ക്’എന്ന് പറഞ്ഞാണ് യുവതി കുഞ്ഞിനെ മര്‍ദിക്കുന്നത്. ‘നിന്റെ നക്കാപ്പീച്ച കീറയ്ക്കും നീയെന്നോട് കാണിക്കുന്ന നന്ദിക്കും ഇങ്ങനെയാ നിന്റെ മോനെ നോക്കാന്‍ പറ്റത്തുള്ളെടാ, നീ കൊണ്ട് കേസ് കൊടുക്ക്. നീയായിട്ട് കേസിന് പോകണം. അതാണ് എനിക്ക് ആവശ്യം. നോക്ക്… നോക്ക്’ എന്ന് പറഞ്ഞ് രണ്ട് മിനിറ്റിലേറെ നേരം യുവതി ക്രൂരമായി മര്‍ദിക്കുന്നത് വീഡിയോയില്‍ കാണാം.

പുത്തംപേരൂര്‍ സ്വദേശിയായ യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. യുവതിയും ഭര്‍ത്താവും തമ്മില്‍ ഏറെനാളായി പ്രശ്‌നങ്ങളുണ്ട്. ഇരുവരുടേയും പുനര്‍ വിവാഹ മായിരുന്നു. ഇവര്‍ക്ക് പിറന്ന ഒരുവയസുകാരനായ ആണ്‍കുട്ടി അമ്മയ്‌ക്കൊപ്പമാണ്. അതിനിടെ ഇയാള്‍ വീണ്ടും വിവാഹം കഴിച്ചതാണ് യുവതിയെ പ്രകോപിപ്പിച്ചത്. കുട്ടിയുടെ ചെലവിനും മറ്റുമായി തിരുവനന്തപുരം സ്വദേശി യുവതിക്ക് പണം നല്‍കുന്നുണ്ട്. എന്നാല്‍ ഇയാള്‍ വിവാഹം കഴിച്ചതിന്റെ പകയാണ് യുവതി കുട്ടിയോട് കാട്ടിയത്.

കുട്ടിയുടെ ശരീരമാസകലം അടിയേറ്റ പാടുകളുണ്ട്. നിലവില്‍ ബന്ധുക്കളുടെ കൈയിലാണ് കുട്ടിയുള്ളത്. സര്‍ക്കാരിന്റെ പരിചരണകേന്ദ്രത്തിലേക്ക് കുട്ടിയെ മാറ്റുമെന്നും പൊലീസ് പറഞ്ഞു.


Read Previous

തൃശൂരിലെ സംഘർഷം കോൺഗ്രസിന്റെ മുഖം വികൃതമാക്കും: തമ്മിലടി ഒഴിവാക്കണം, 20ൽ 18 സീറ്റ് ലഭിക്കുകയും 110ഓളം സീറ്റുകളിൽ യുഡിഎഫ് ഒന്നാം സ്ഥാനത്തെത്തുകയും ചെയ്ത സാഹചര്യത്തിൽ കെ സുധാകരനെ മാറ്റാൻ പാടില്ല, അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് വരെ അദ്ദേഹം തന്നെ അദ്ധ്യക്ഷനായി തുടരണം: കെ മുരളീധരൻ

Read Next

പാട്ടിയായി സലീമയുടെ വേഷപ്പകർച്ച,‘ആരണ്യകം’ നായിക മടങ്ങിയെത്തുന്നു

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »