Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ടിക്കറ്റുണ്ടെങ്കിലും യാത്ര ചെയ്യാനാകില്ല, 10000 രൂപ പിഴയും; ട്രെയിൻ യാത്രക്കാർ ഇക്കാര്യം നിർബന്ധമായും ശ്രദ്ധിക്കണം


കോട്ടയം: ട്രെയിനുകളിലും, റെയിൽവേ സ്റ്റേഷനുകളിലും അതിക്രമങ്ങൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ പരിശോധന കർശനമാക്കിയതോടെ രണ്ടെണ്ണം വീശി ട്രെയിനിൽ കയറാൻ ഒരുങ്ങിയവർക്ക് പിടിവീണു തുടങ്ങി. ബാറിൽ നിന്ന് മദ്യപിച്ചും, കോളയിൽ മിക്സ് ചെയ്തും ട്രെയിനിൽ കയറാൻ ഒരുങ്ങിയവരെയാണ് ആർ.പി.എഫും റെയിൽവേ പൊലീസും ചേർന്ന് പിടികൂടിയത്.

രണ്ട് ദിവസമായി റെയിൽവേ സ്റ്റേഷനിൽ ബ്രീത്ത് അനലൈസറുമായി പൊലീസുണ്ട്. സംശയം തോന്നിയാൽ ഊതിക്കും. പിടിവീണാൽ കോടതിയിൽ പിഴയും അടയ്ക്കണം. പിടിയിലായവരിൽ ദീർഘദൂര യാത്രക്കാരാണ് അധികവും. ട്രെയിൻ യാത്രയ്‌ക്കിടെ കുടിക്കാൻ പാകത്തിന് മിക്സ് ചെയ്ത് കൈയിൽ കരുതിയവരും,​ ബാഗിൽ വെള്ളക്കുപ്പിയും മദ്യവും സൂക്ഷിച്ചവരുമുണ്ടായിരുന്നു. കുടുംബത്തോടൊപ്പം യാത്ര ചെയ്യുന്നവരെ ഊതിച്ചിട്ടില്ലെങ്കിലും അത്തരക്കാരും മദ്യപിച്ച് കയറുന്നുണ്ടെന്നാണ് റെയിൽവേ പൊലീസ് പറയുന്നത്.

യാത്ര മുടങ്ങും, പിഴയും

മദ്യപിച്ചെന്ന് കണ്ടെത്തിയാൽ യാത്ര അനുവദിക്കില്ല. ഇതിന് പുറമേയാണ് പിഴയടക്കം ലഭിക്കുക. റെയിൽവേ ഉദ്യോഗസ്ഥർ, ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നിവരുടെ നേതൃത്വത്തിൽ രണ്ടാഴ്ച നീളുന്ന പരിശോധന ക്യാമ്പയിനാണ് തുടക്കമായത്. യാത്രക്കാരെ ശല്യപ്പെടുത്തുന്നവർക്കെതിരെ നടപടിയുണ്ടാകും. യാചകരെ നിയന്ത്രിക്കും. മദ്യപിച്ച് പ്ലാറ്റ്‌ഫോമുകളിൽ അലഞ്ഞു തിരിയുന്നവരേയും കിടന്നുറങ്ങുന്നവരേയും പിഴയീടാക്കി വിട്ടയച്ചു.

 രണ്ട് ദിവസം പിടിയിലായത് : 15 പേർ

 പിഴ കോടതിയിൽ : 1000-10000 രൂപ

ജാമ്യമെടുക്കാൻ ആളെത്തണം

”കേരള എക്സ്പ്രസിലെ സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് മദ്യപിച്ചിട്ടുണ്ടോയെന്നറിയാനുള്ള പരിശോധന. ലഹരിക്കടത്തുകാരും പിടിയിലാകും.

-റെജി ജോസഫ്,​ റെയിൽവേ എസ്.എച്ച്.ഒ


Read Previous

സൂക്ഷിച്ചു നടന്നില്ലെങ്കിൽ പിഴ പതിനായിരം ദിർഹം, നിയമം തെറ്റിച്ച് അപകടമുണ്ടാക്കുന്ന കാൽനടക്കാർക്ക് കടുത്ത ശിക്ഷ; ഓർമ്മപ്പെടുത്തി യു എ ഇ

Read Next

റിയാദിൽ 1600 എ ഐ കാമറകൾ സ്ഥാപിച്ചു; നിയമലംഘകർക്ക് പിടി വീഴും

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »