അമ്മയെ കൊലപ്പെടുത്തി ഇളയ മകൻ വിഷം കഴിച്ചു മരിച്ചു, 13 വർഷങ്ങൾക്ക് ശേഷം മൂത്ത മകന്റെ കൊലക്കത്തിയിൽ അച്ഛനും


കോഴിക്കോട്: അമ്മയ്ക്ക് പിന്നാലെ അച്ഛനും കൊലക്കത്തിക്ക് ഇരയായതിന്റെ ഞെട്ടലില്‍ ഞെട്ടിലിലാണ് ബാലുശ്ശേരിക്കാര്‍. പനായി ചാണോറ അശോകനാണു മൂത്ത മകന്‍ സുധീഷിന്റെ വെട്ടേറ്റ് ഇന്നലെ മരിച്ചത്. 2012ല്‍ അശോകന്റെ ഭാര്യ ശോഭനയെ വെട്ടിക്കൊലപ്പെടുത്തിയ ഇളയ മകന്‍ സുമേഷ് വിഷം കഴിച്ച് മരിക്കുകയായിരുന്നു.

രാവിലെ അച്ഛനുമായി തര്‍ക്കം ഉണ്ടാക്കിയ ശേഷം മകന്‍ സുധീഷ് അങ്ങാടിയില്‍ എത്തിയിരുന്നു. അതിനു ശേഷം ഇന്നലെ രാത്രി വീടിനു പുറത്ത് വച്ച് സുധീഷിനെ നാട്ടുകാര്‍ പിടികൂടി പൊലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു. ഇന്നലെ ഉച്ചയോടെ കൊലപാതകം നടന്നതായാണു പൊലീസിന്റെ നിഗമനം.

ഇതേ വീട്ടില്‍ വച്ച് മുന്‍പും അശോകനു നേരെ സുധീഷ് ആക്രമണം നടത്തിയിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. അന്നു വലത് കൈയ്ക്ക് കുത്തേറ്റിരുന്നു. അയല്‍വാസി കണ്ടതു കൊണ്ടാണ് അശോകന്‍ രക്ഷപ്പെട്ടത്. പിന്നീട് മരണ ഭയത്താല്‍ മകനെ മുറിയിലാക്കി പൂട്ടിയ ശേഷമായിരുന്നു അശോകന്‍ ഉറങ്ങിയിരുന്നത്. 2 മാസം മുമ്പ് സുധീഷിനെ ചികിത്സയ്ക്ക് കൊണ്ടുപോയതായി പൊതുപ്രവര്‍ത്തകന്‍ മുഹ്‌സിന്‍ കീഴമ്പത്ത് പറഞ്ഞു. തുടര്‍ ചികിത്സ മുടങ്ങി. സുധീഷിനെ പൊലീസ് ചോദ്യം ചെയ്യുകയാണ്.


Read Previous

ഇനി ഞാൻ നാട്ടിലേയ്ക്ക് വരണമെങ്കിൽ നീയും മക്കളും ചാകണം’; നോബി ആത്മഹത്യയ്ക്ക് പ്രേരിപ്പിച്ചു, പൊലീസ് കോടതിയിൽ

Read Next

അശ്വതി ലഹരി വിൽപന തുടങ്ങിയത് ഭർത്താവുമായി അകന്നതിനുശേഷം, പിന്നാലെ 21കാരനായ മകനെയും ഒപ്പംകൂട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »