രാഹുൽ മാങ്കൂട്ടത്തിലിന്റെ അ​തി​ജീ​വ​ന യാത്രക്കിടെ സംഘർഷം, യൂ​ത്ത് കോ​ൺ​ഗ്ര​സ് – സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി


ക​ണ്ണൂ​ർ: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻ്റ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ന​യി​ക്കു​ന്ന ജ​നാ​ധി​പ​ത്യ അ​തി​ജീ​വ​ന യാ​ത്ര​യ്ക്കി​ടെ യൂ​ത്ത് കോ​ൺ​ഗ്ര​സ് – സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ഏ​റ്റു​മു​ട്ടി. പാർട്ടി ​ഗ്രാമ മായ മലപ്പട്ടത്ത് വെച്ച് സിപിഎം പ്രവർത്തകർ കുപ്പിയും വടിയുമെറിഞ്ഞ് അപായപ്പെടുത്താൻ ശ്രമിച്ചുവെന്നാണ് ആരോപണം.

അ​ടു​വാ​പ്പു​റ​ത്തു​ നി​ന്ന് ആ​രം​ഭി​ച്ച യാ​ത്ര മ​ല​പ്പ​ട്ട​ത്തു എ​ത്തി​യ​പ്പോ​ഴും തു​ട​ർ​ന്ന് ചേ​ർ​ന്ന പൊതുസ​മ്മേ​ള​നിടെയും സംഘർഷമുണ്ടായി. കഴിഞ്ഞ ദിവസം അടുവാപ്പുറത്ത് ​ഗാന്ധി സ്തൂപം തകർത്തതുമായി ബന്ധപ്പെട്ട് സംഘഷർ നടന്നിരുന്നു. പിന്നാലെ യൂ​ത്ത് കോ​ൺ​ഗ്ര​സ് നേ​താ​വ് സ​നീ​ഷി​ന്‍റെ വീ​ട് ആ​ക്ര​മി​ക്ക​പ്പെ​ടു​ക​യും ചെ​യ്തിരുന്നു. ഇതിനെ തുടർന്നാണ് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കാ​ൽ​ന​ട യാ​ത്ര സംഘടിപ്പിച്ചത്.

യാ​ത്ര മ​ല​പ്പ​ട്ടം ടൗ​ണി​ൽ എ​ത്തി​യ​പ്പോ​ൾ സി​പി​എം പ്ര​വ​ർ​ത്ത​ക​ർ ആ​ക്രമിച്ചുവെന്ന് രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ എം​എ​ൽ​എ ആ​രോ​പി​ച്ചു. സം​ഘ​ർ​ഷ സാ​ധ്യ​ത ക​ണ​ക്കി​ലെ​ടു​ത്ത് സ്ഥ​ല​ത്ത് വ​ൻ പൊലീ​സ് സം​ഘം നി​ല​യു​റ​പ്പി​ച്ചി​രു​ന്നെ​ങ്കി​ലും ഇ​രു വി​ഭാ​ഗ​വും ഏ​റ്റു​മു​ട്ടു​ക​യാ​യി​രു​ന്നു. കുപ്പിയും വടിയും കല്ലു മെറിഞ്ഞ് ഇരുവിഭാഗവും നേരിട്ട് ഏറ്റുമുട്ടി. കെ സുധാകരൻ എംപി പ്രസംഗിക്കാനിരുന്ന വേദിക്ക് നേരെയും അതിക്രമമുണ്ടായതായി പരാതിയുണ്ട്. അതിശക്തമായ പൊലീസ് സന്നാഹത്തോടെയാണ് പ്രതിഷേധ പൊതുസമ്മേളനം നടന്നത്.


Read Previous

ഇന്ത്യ കണ്ട ഏറ്റവും വലിയ മാവോയിസ്റ്റ് വിരുദ്ധ ഓപ്പറേഷൻ; കരേ​ഗുട്ടയിൽ 31 മാവോയിസ്റ്റുകളെ കൊന്നു, സുരക്ഷാ സേനയെ അഭിനന്ദിച്ച് അമിത് ഷാ

Read Next

കോൺഗ്രസ് നേതൃത്വത്തിന്‍റെ മുന്നറിയിപ്പ്, തരൂർ പാര്‍ട്ടി നിലപാട് വിശദീകരിക്കണം; വ്യക്തിപരമായ അഭിപ്രായങ്ങൾ പറയാനുള്ള സമയമല്ല ഇത്, പരിധി മറികടന്നു’; തരൂരിന് കോൺ​ഗ്രസിന്റെ താക്കീത്

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »