Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

യൂത്ത് കോണ്‍ഗ്രസിന്റെ സമരനായകന്‍, മിടുമിടുക്കന്‍; രാഹുലിന്റെ സ്ഥാനാര്‍ഥിത്വത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല


കൊച്ചി: പാലക്കാട് സ്ഥാനാര്‍ഥി പ്രഖ്യാപനത്തിനെതിരെ പി സരിന്‍ നടത്തിയ വാര്‍ത്താ സമ്മേളനം പാര്‍ട്ടി പരിശോധിക്കുമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. വൈകാ രികമായി പ്രതികരിക്കരുതെന്ന് അദ്ദേഹത്തോട് അപേക്ഷിച്ചിരുന്നു. ഇക്കാര്യത്തില്‍ പാര്‍ട്ടി നടപടിക്രമങ്ങള്‍ അനുസരിച്ച് മുന്നോട്ടുപോകും. തീരുമാനം കെപിസിസി പ്രസിഡന്റ് പറയും. സിപിഎമ്മില്‍ ഉണ്ടായ പോലെയുള്ള പൊട്ടിത്തെറിയല്ലെന്നും ജയത്തെ ബാധിക്കില്ലെന്നും വിഡി സതീശന്‍ പറഞ്ഞു. രാഹുല്‍ മിടുമിടുക്കനായ സ്ഥാനാര്‍ഥിയും യൂത്ത് കോണ്‍ഗ്രസിന്റെ സമരനായകനുമാണ്. ഷാഫിക്ക് കൂടി ഇഷ്ടമുള്ളയാളെന്നത് പ്ലസ് പോയിന്റാണെന്നും സതീശന്‍ മാധ്യമങ്ങളോട് പറഞ്ഞു.

‘ എല്ലാ നടപടി ക്രമങ്ങളും പൂര്‍ത്തിയാക്കിയ ശേഷമാണ് സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചത്. അതിന്റെ പൂര്‍ണ ഉത്തരവാദിത്വം തനിക്കും കെപിസിസി പ്രസിഡന്റിനുമാണ്. അതിലെന്തുപാളിച്ചയുണ്ടായാലും അത് ഞങ്ങള്‍ ഏറ്റെടുക്കുന്നു. എന്തുകൊണ്ടാണ് സരിന്‍ അങ്ങനെ പറഞ്ഞതെന്ന് മനസിലാകുന്നില്ല. വാര്‍ത്താ സമ്മേളനത്തിന് മുന്‍പായി അദ്ദേഹവുമായി സംസാരിച്ചിരുന്നു. ഏറ്റവും മികച്ച സ്ഥാനാര്‍ഥികളാണ് മൂന്നുപേരും. ചെറുപ്പക്കാര്‍ക്കും വനിതകള്‍ക്കും അവസരം നല്‍കണമെന്നാണ് പാര്‍ട്ടി പലപ്പോഴും പറയാറുള്ളത്. പാര്‍ലമെന്റില്‍ സിറ്റിങ് എംപിമാര്‍ മത്സരിച്ചപ്പോള്‍ വനിതള്‍ക്കും യുവാക്കള്‍ക്കും സീറ്റ് കൊടുക്കാന്‍ പറ്റിയില്ല. അന്ന് മുതല്‍ ശ്രദ്ധിക്കു മെന്ന് ഞാന്‍ കുറ്റസമ്മതം നടത്തിയിരുന്നു. അവസരം കിട്ടിയപ്പോള്‍ വനിക്കും ചെറുപ്പക്കാര്‍ക്കും നല്‍കി.

രണ്ടുപേരും അവരുടെ കഴിവ് തെളിയിച്ചരാണ്. യൂത്ത് കോണ്‍ഗ്രസിന്റെ സംസ്ഥാന പ്രസിഡന്റാണ് രാഹുല്‍. മിടുമിടുക്കനായ സ്ഥാനാര്‍ഥിയാണ്. ചാനല്‍ ചര്‍ച്ചകളിലെ കോണ്‍ഗ്രസിന്റെ മുഖമാണ്. യുക്തിപൂര്‍വമായ വാദഗതികള്‍ കൊണ്ട് ആളുകളുടെ ഹൃദയം കീഴടക്കിയവനാണ്. സമരനായകനാണ്. പ്രിയങ്കരനായ സ്ഥാനാര്‍ഥിയാണ്. സ്ഥാനാര്‍ഥിത്വത്തെ ആര്‍ക്കും ചോദ്യം ചെയ്യാനാവില്ല.


Read Previous

കേന്ദ്രഭരണ പ്രദേശമായ ജമ്മു കശ്‌മീരിന്‍റെ ആദ്യ മുഖ്യമന്ത്രിയായി ഒമര്‍ അബ്‌ദുള്ള; ഉപമുഖ്യമന്ത്രി സ്വതന്ത്രൻ, ചടങ്ങിന് സാക്ഷിയായി ‘ഇന്ത്യ’ സഖ്യം

Read Next

രാഹുൽ ഒരു വ്യക്തിയുടെയും സ്ഥാനാർഥിയല്ല; പാലക്കാട്ടെ ജനം ആഗ്രഹിച്ച തീരുമാനം’ താൻ പാർട്ടിയേക്കാൾ വലിയവനല്ലെന്നും പാർട്ടിക്ക് ദോഷം വരുന്ന ഒന്നും ചെയ്തിട്ടില്ലെന്നും സരിന് മറുപടി നല്‍കി ഷാഫി പറമ്പില്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »