എല്ലാ മീന്‍പിടുത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ഇനി നിര്‍ബന്ധം, സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ലക്ഷദ്വീപിൽ നിന്ന് മടങ്ങണം ലക്ഷദീപില്‍ പുതിയ ഉത്തരവുകള്‍ തുടരുന്നു.


കവരത്തി: സന്ദര്‍ശക പാസിന്റെ കാലാവധി അവസാനിച്ചവര്‍ ലക്ഷദ്വീപ് വിടണമെന്നും എല്ലാ മീന്‍ പിടുത്ത ബോട്ടുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന വിചിത്ര ഉത്തരവുമായി ലക്ഷദ്വീപ് ഭരണകൂടം മുന്നോട്ട് പോകുകയാണ്. സുരക്ഷ വര്‍ധിപ്പിക്കാനെന്നാണ് ഭരണകൂടത്തിന്റെ വിശദീകരണം. ലക്ഷദീപില്‍ തങ്ങുന്നവര്‍ക്ക് പാസ് പുതുക്കാന്‍ എഡിഎമ്മിന്റെ പ്രത്യേക അനുമതി വേണമെന്നുള്ളതാണ് പുതിയ ഉത്തരവില്‍ പറയുന്നത്

കോസ്റ്റ് ഗാര്‍ഡും നാവികസേനയും അടക്കമുള്ളവരുടെ കര്‍ശന പരിശോധന നിലവില്‍ ദ്വീപിലുണ്ട്. ഇതിനിടെയാണ് മീന്‍പിടുത്ത ബോട്ടുകളിലും ഇനി സര്‍ക്കാര്‍ ഉദ്യോഗസ്ഥനെ നിയോഗിക്കണമെന്ന ഉത്തരവും വന്നിരിക്കുന്നത്. ഉത്തരവിനെതിരെ ദ്വീപില്‍ നിന്ന് വിമര്‍ശനം ഉയര്‍ന്നുകഴിഞ്ഞു.

ദ്വീപിലേക്ക് വരുന്ന കപ്പലുകളിലും ബോട്ടുകളിലും സുരക്ഷാ പരിശോധന ഇരട്ടിയാക്കി. യാത്രക്കാ രുടെ വിവരങ്ങള്‍ ഇനി ദ്വീപിലെത്തുമ്പോഴും ശേഖരിക്കും. കപ്പലുകളും ബോട്ടുകളും നിര്‍ത്തുന്ന ബര്‍ത്തുകളിലെല്ലാം കൂടുതല്‍ സിസിടിവി ക്യാമറകളും സ്ഥാപിക്കും.

പാസ്‌ പുതുക്കാന്‍ പുതിയ നിബന്ധന വന്നതോടെ കേരളത്തില്‍നിന്നുള്ള തൊഴിലാളികള്‍ ഉള്‍പ്പെടെ മടങ്ങുകയാണ്. എഡിഎമ്മിന്റെ പാസുള്ളവർക്ക് മാത്രമേ ദ്വീപിൽ ഇനി സന്ദർശന പാസ് അനുവദി ക്കൂ. വിവാദ ഉത്തരവിനെതിരെ ദ്വീപ് നിവാസികൾ വരും ദിവസങ്ങളിൽ പ്രതിഷേധിക്കും. ലക്ഷദ്വീ പിലെ വിവാദ ഉത്തരവുകൾ അവസാനിക്കാത്ത സാഹചര്യത്തിൽ പ്രതിഷേധങ്ങളുമായി ദ്വീപ് ജനത യും മുന്നോട്ട് പോവുകയാണ്. ദീപിലെ ജനവിരുദ്ധ പരിഷ്കാരങ്ങള്‍ പിന്വളിക്കണമെന്ന് ആവിശ്യ പെട്ട് എല്ലാ രാഷ്ട്രിയ പാര്‍ട്ടികളും ജനങ്ങളും നാളെ ദീപില്‍ നിരാഹാര സമരം പ്രഖ്യാപിച്ചിട്ടുണ്ട് സേ വ് ലക്ഷടീപ് എന്ന ബാനറിലാണ് സമരം സംഘടിപ്പിച്ചിട്ടുള്ളത്.


Read Previous

കൊടകര കുഴല്‍പ്പണ കേസ്: ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ കെ.സുരേന്ദ്രന്‍റെ മകന്‍റെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം.

Read Next

മാതൃഭാഷ സംസാര വിവാദ ഉത്തരവ്: ജി ബി പന്ത് ആശുപത്രി അധികൃതർ പിന്തിരിഞ്ഞ നടപടി സ്വാഗതാർഹം; വിവാദ ഉത്തരവ് ഇറക്കിയവർക്കെതിരെ നടപടി വേണം : മന്ത്രി വി ശിവൻകുട്ടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »