ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം
റിയാദ് : ലുലുവിന്റെ വാല്യൂ ഷോപ്പിങ്ങ് കൺസ്പെറ്റ് സ്റ്റോറായ ലോട്ട് സൗദി അറേബ്യയിൽ വിപുലമാക്കുന്നതിന്റെ ഭാഗമായി ജിദ്ദയിൽ ആദ്യ ലോട്ട് സ്റ്റോർ തുറന്നു. അൽ റവാബിയിലെ ലുലു ഹൈപ്പർമാർക്കറ്റിലാണ് പുതിയ ലോട്ട് പ്രവർത്തനമാരംഭിച്ചത്. കുറഞ്ഞ നിരക്കിൽ മികച്ച ഉത്പന്നങ്ങൾ ഉപഭോക്താകൾക്ക് ലഭ്യമാക്കുകയാണ് ലോട്ട് സ്റ്റോറിലൂടെ ലുലു. കൂടുതൽ ഉത്പന്നങ്ങൾക്കും 22 റിയാലിൽ താഴെ മാത്രമാണ് വില.

38000 സ്ക്വയർ ഫീറ്റിലുള്ള ലോട്ട് സ്റ്റോറിൽ, വീട്ടുപകരണങ്ങൾ, കിച്ചൻവെയർ, ഫാഷൻ ഉത്പന്നങ്ങൾ, ബ്യൂട്ടി പ്രൊഡ്ക്ട്സ് അടക്കം വിപുലമായ ശേഖരമാണ് ഒരുക്കിയിട്ടുള്ളത്. സൗദിയിലെ പ്രാദേശിക ഉത്പന്ന ങ്ങൾക്കൊപ്പം ആഗോള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരവും ലഭ്യമാക്കിയിട്ടുണ്ട്. മികച്ച പാർക്കിംഗ് സൗകര്യവും ഒരുക്കിയിട്ടുണ്ട്.

നിലവിൽ ഹഫർ അൽ ബതിൻ, അൽ അഹ്സ, സെയ്ഹത്, മലാസ്, റുസെയ്ഫ എന്നിവിടങ്ങളിൽ ലുലു ലോട്ട് സ്റ്റോറുകൾ പ്രവർത്തിക്കുന്നുണ്ട്. ഉപഭോക്താകൾക്കായി ബജറ്റ് ഫ്രണ്ടലി ഷോപ്പിങ്ങ് കൂടുതൽ വിപുലമാക്കുന്നതിന്റെ ഭാഗമായാണ് ലോട്ട് സ്റ്റോറുകൾ ലുലു സജീവമാക്കുന്നത്.
