Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

പുനര്‍ജനി: വിഡി സതീശനെതിരെ സിബിഐ അന്വേഷണം വേണം; മുഖ്യമന്ത്രിക്ക് വിജിലന്‍സ് ശുപാര്‍ശ


തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് വിഡി സതീശനെതിരെ സിബിഐ അന്വേഷണം നടത്തണമെന്ന് വിജിലന്‍സിന്റെ ശുപാര്‍ശ. പുനര്‍ജനി ക്രമക്കേടിലാണ്  വി ഡി സതീശനെതിരെ സിബിഐ അന്വേ ഷണം വേണമെന്ന് വിജിലന്‍സ് നിര്‍ദേശിച്ചിട്ടുള്ളത്. ശുപാര്‍ശ മുഖ്യമന്ത്രിക്ക് കൈമാറി. പുനര്‍ജനി പദ്ധതിയുടെ പേരില്‍ വിദേശത്ത് നിന്നും ഫണ്ട് പിരിച്ചതില്‍ ക്രമക്കേടുണ്ടെന്നാണ് വിജിലന്‍സ് വ്യക്തമാക്കുന്നത്.

എഫ്‌സിആര്‍എ നിയമം, 2010 ലെ സെക്ഷന്‍ 3(2)(a) പ്രകാരം സിബിഐ അന്വേഷണം നടത്തണമെന്നാണ് ശുപാര്‍ശ നല്‍കിയിട്ടുള്ളത്. പുനര്‍ജന പദ്ധതിയില്‍ വിജിലന്‍സ് അന്വേഷണം നടത്തിവരികയായിരുന്നു. എഫ്‌സിആര്‍എ നിയമത്തിന്റെ ലംഘനം നടന്നെന്നും, സ്വകാര്യ സന്ദര്‍ശനത്തിനായി കേന്ദ്രസര്‍ക്കാരില്‍ നിന്നും അനുമതി തേടിയശേഷം വിദേശത്തു പോയി ഫണ്ട് ശേഖരിച്ചതും, കേരളത്തിലെ അക്കൗണ്ടി ലേക്ക് എത്തിച്ചതും നിയമലംഘനമാണെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്.

കേസന്വേഷണത്തില്‍ വിജിലന്‍സിന് പരിമിതി ഉള്ളതിനാല്‍ സിബിഐ അന്വേഷിക്കുകയാകും ഉചിത മെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കേരള നിയമസഭയിലെ റൂള്‍ ഓഫ് പ്രൊസീജിയേഴ്‌സിലെ അനുബന്ധം രണ്ടിലെ റൂള്‍ 41 പ്രകാരം നിയമസഭ സാമാജികന്‍ എന്ന നിലയില്‍ നടത്തിയ നിയമലംഘനത്തിന് സ്പീക്കര്‍ നടപടിയെടുക്കണമെന്നും ശുപാര്‍ശയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. പ്രളയസമയത്ത് പുനരധിവാ സത്തിനായി പുനര്‍ജനി പദ്ധതി പ്രകാരം ഫണ്ട് പിരിച്ചതാണ് കേസിന് അടിസ്ഥാനം.


Read Previous

മദീനയില്‍ വാഹനാപകടം; മലയാളി കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം, കുട്ടികള്‍ക്ക് ഗുരുതര പരിക്ക്

Read Next

‘സോണിയാ ഗാന്ധിയും ഉണ്ണികൃഷ്ണൻ പോറ്റിയും ഒന്നിച്ചുള്ള ദൃശ്യങ്ങൾ കേവലമൊരു ഫോട്ടോയല്ല,​ അതൊരു തെളിവാണ്’

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »