റിയാദ് : ഭീകരതക്കെതിരെ സമാധാനത്തിന്റെയും നീതിയുടെയും സംസ്കാരം ഉയർത്തിപ്പിടിച്ച് പോരാടണമെന്ന് ഐക്യരാഷ്ട്രസഭയിൽ സൗദി അറേബ്യ. ഐ.എസ് ഭീകരതക്കെതിരായ രണ്ടാമത് യു.എൻ ഉന്നതതല സമ്മേളനത്തിൽ സംസാരിക്കവെ സൗദി വിദേശകാര്യ മന്ത്രി ഫൈസൽ ബിൻ ഫർഹാൻ രാജകുമാരനാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ഭീകരവാദത്തിന്റെ എല്ലാ രൂപങ്ങളെയും സൗദി നഖശിഖാന്തം എതിർക്കുന്നു. അന്താരാഷ്ട്ര സമാധാ നവും സുരക്ഷയും ഉറപ്പുവരുത്താൻ രാജ്യാന്തര, ദേശീയ സംഘടനകൾ ഒന്നിച്ച് അണിനിരക്കണം. യു.എന്നിന്റെ ഭീകര വിരുദ്ധ കേന്ദ്രം പത്താം വാർഷികം ആചരിക്കുന്ന ഘട്ടത്തിൽ ഭീകരതക്കെതി രായ ഐക്യരാഷ്ട്രസഭയുടെ എല്ലാ നീക്കങ്ങൾക്കും പിന്തുണ നൽകുമെന്നും സൗദി അറേബ്യ ഇക്കാ ര്യത്തിൽ പ്രതിജ്ഞാബദ്ധരാണെന്നും ഫൈസൽ ബിൻ ഫർഹാൻ രാജകുമാരൻ പറഞ്ഞു.
ഭീകരവാദത്തിന്റെ സാമ്പത്തിക സ്രോതസ്സുകളെ തകർക്കാൻ സൗദി വിവിധ രാജ്യങ്ങളുമായി ഉഭയ കക്ഷി കരാറുകളിൽ ഏർപ്പെട്ടിട്ടുണ്ട്. നിയമപരമായും സാങ്കേതികമായും ഭീകരതയെ നേരിടണമെ ങ്കിൽ പരമ്പരാഗത മാർഗങ്ങളിലൂടെ സാധ്യമല്ലെന്നും പുതിയ ടെക്നോളജി പരമാവധി ഉപയോഗി ക്കണമെന്നും ബിൻ ഫർഹാൻ വിശദീകരിച്ചു.
രൂപാന്തരം സംഭവിച്ചുകൊണ്ടിരിക്കുന്ന സാങ്കേതിക വിദ്യകളുടെ കാലത്ത് ഭീകരവിരുദ്ധ പ്രവർ ത്തനങ്ങൾ എങ്ങനെ ഏകോപിപ്പിക്കും എന്നത് സംബ ന്ധിച്ചാണ് യു.എൻ സമ്മേളനം പ്രധാനമായും ചർച്ച ചെയ്തത്.
ക്രിമിനൽ പ്രവർത്തനങ്ങൾക്ക് ഏറ്റവും പുതിയ സാങ്കേതിക വിദ്യയാണ് ഭീകരവാദികൾ ഉപയോ ഗിക്കുന്നതെന്നും അതേ വിദ്യ ഉപയോഗിച്ച് തന്നെ അവരെ തകർക്കണമെന്നും യു.എന്നിലെ യു.എസ് അംബാസഡർ ലിൻഡ തോമസ് വ്യക്തമാക്കി. ഭീകരതയെ അതിന്റെ വേരോടെ ഇല്ലാതാക്കാനുള്ള ശ്രമങ്ങളാണ് നടക്കേണ്ടത്.
സൗദിയിൽ ദേശീയ സൈബർ സെക്യൂരിറ്റി അതോറിറ്റി, ഇന്റലക്ച്വൽ വാർഫെയർ സെന്റർ എന്നി വ ചെയ്തുകൊണ്ടിരിക്കുന്നത് ഈ രീതിയാണ്. ഭീകരതയുടെ വ്യാഖ്യാനങ്ങളെയും ആശയങ്ങളെയും എതിർക്കാനുള്ള ആശയപശ്ചാത്തലം സൃഷ്ടിക്കാൻ സാധിക്കണം. ഭീകരതക്കെതിരെ ആശയതലത്തി ൽ പോരാടുന്നതിന് കഴിഞ്ഞ ഏപ്രിൽ മാസം യു.എന്നിന്റെ ഭീകരതക്കെതിരായ ആഗോള കേന്ദ്രവു മായി സൗദി വിദേശകാര്യ മന്ത്രാലയം ധാരണയിൽ എത്തിയിട്ടുണ്ട്.
സാംസ്കാരികമായും സമാധാ നപരമായുമുള്ള സംഭാഷണങ്ങളിലൂടെ ഭീകരതയെ നേരിടാൻ സാധി ക്കണം. മതങ്ങൾ തമ്മിലുള്ള സൗഹൃദ സംഭാഷണങ്ങൾക്കായി കിംഗ് അബ്ദുൽ അസീസ് ഇന്റർനാഷ ണൽ ഡയലോഗ് സെന്ററും സൗദിയിൽ പ്രവർത്തിക്കുന്നുണ്ട്. -വിദേശമന്ത്രി പറഞ്ഞു.