Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

ലൈം​ഗികാതിക്രമ കേസ്; പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം


തിരുവനന്തപുരം: ചലച്ചിത്ര പ്രവര്‍ത്തകയെ കയറിപ്പിടിച്ചെന്ന കേസില്‍ സംവിധായകനും മുന്‍ എംഎല്‍ എയുമായ പിടി കുഞ്ഞുമുഹമ്മദിനെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കല്‍, ലൈം ഗിക അതിക്രമം എന്നീ വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഒരു വര്‍ഷം മുതല്‍ അഞ്ച് വര്‍ഷം വരെ തടവുശിക്ഷ കിട്ടാവുന്ന കുറ്റങ്ങളുമാണ് കന്റോണ്‍മെന്റ് പൊലീസ് പിടി കുഞ്ഞുമുഹമ്മദിനെതിരെ ചുമത്തിയിരിക്കുന്നത്.

തിരുവനന്തപുരത്തെ ഹോട്ടല്‍ മുറിയില്‍ വച്ച് കുഞ്ഞുമുഹമ്മദ് ചലച്ചിത്ര പ്രവര്‍ത്തകയെ കയറിപ്പി ടിച്ചെന്ന് കുറ്റപത്രത്തില്‍ പൊലീസ് പറയുന്നു. കഴിഞ്ഞ നവംബര്‍ 6ന് തിരുവനന്തപുരത്തെ ഹോട്ടലില്‍ വെച്ച് കടന്ന് പിടിച്ചെന്നും ലൈംഗികമായി അപമാനിച്ചെന്നുമാണ് പരാതി. രാജ്യാന്തര ചലച്ചിത്ര മേള യുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്‌ക്രീനിങ്ങിനെത്തിയ സമയത്തായിരുന്നു അതിക്രമമെന്നും പരാതിയില്‍ പറയുന്നു.

ചലച്ചിത്ര പ്രവര്‍ത്തക രഹസ്യമൊഴിയിലും പരാതി ആവര്‍ത്തിച്ചു. ചലച്ചിത്ര പ്രവര്‍ത്തകരായ ആറ് പേര്‍ അതിക്രമ വിവരം പരാതിക്കാരി പറഞ്ഞതായി മൊഴി നല്‍കി. പിടി കുഞ്ഞുമുഹമ്മദ് താമസിച്ചിരുന്ന ഹോട്ടല്‍ മുറിയുടെ സമീപത്തു നിന്ന് പരാതിക്കാരി തിടുക്കത്തില്‍ നടന്നു വരുന്ന സിസിടിവി ദൃശ്യ ങ്ങളും പൊലീസിന് ലഭിച്ചിരുന്നു.. ഇതെല്ലാം തെളിവായി ഉള്‍പ്പെടുത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചി രിക്കുന്നത്.


Read Previous

ബിജെപി നേതാക്കള്‍ക്കൊപ്പം ഉണ്ണികൃഷ്ണന്‍ പോറ്റി; ചിത്രങ്ങള്‍ പുറത്ത്

Read Next

കാശില്ലെന്ന് കാലടി സര്‍വകലാശാല; നാലര വര്‍ഷം കഴിഞ്ഞിട്ടും ശോഭനയുടെ ഡി ലിറ്റ് നല്‍കിയിട്ടില്ല

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »