ആഗോള വിപണിയിൽ എണ്ണവില വീണ്ടും വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ ഇന്ത്യയടക്കമുള്ള എണ്ണ ഇറക്കുമതി രാജ്യങ്ങൾക്ക് വൻ തിരിച്ചടി.


സൗദിഅറേബ്യ: ഇന്ത്യയില്‍ പെട്രോള്‍ വിലവര്‍ധന കുതിച്ചുയുരുമ്പോള്‍ നട്ടെല്ല് ഒടിയുന്ന ആളുകള്‍ ഏറെ എന്നാല്‍ ആഗോള വിപണിയിൽ എണ്ണവില വീണ്ടും ഉയർന്നു. ബാരലിന് 75 ഡോളർ വരെ വില ഉയർന്നതോടെ സൗദി അറേബ്യ ഉൾപ്പെടെ പ്രധാന ഉൽപാദക രാജ്യങ്ങൾക്ക് അപ്രതീക്ഷിത വരുമാന വർധനയാകും ലഭി ക്കുക. അതേ സമയം ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾക്ക് ഇടിത്തീയായി മാറുകയാണ് അസംസ്കൃത എണ്ണവിലവർധന. എണ്ണ വില കുറഞ്ഞിരുന്ന സമയത്തും ഇന്ത്യയില്‍ പെട്രോള്‍ ഡീസല്‍ വില കമ്പനികള്‍ വര്ധിപ്പിച്ചേ കൊണ്ടിരുന്നു.ഇതിനെല്ലാം ക്ഷേമ പ്രവര്‍ത്തന ങ്ങള്‍ക്ക് പണംകണ്ടെ ത്താനാണ്‌ എന്ന്‍ പറഞ്ഞ് വിലവര്ധനവിനെ ന്യായികരിച്ച് പെട്രോളിയം മന്ത്രി തന്നെ രംഗത്ത് വന്നത് വിചിത്ര കാഴ്ചയായിരുന്നു.

കഴിഞ്ഞ രണ്ടു മാസമായി ആഗോള വിപണിയിൽ അസംസ്കൃത എണ്ണവിലയിൽ വർധന പ്രകടമാണ്. 2019 ഏപ്രിൽ മാസത്തിനിപ്പുറം എണ്ണവിലയിൽ ഏറ്റവും ഉയർന്ന വർധന കൂടിയാണ് ഇന്ന് രേഖപ്പെ ടുത്തിയത്. ഊർജിത വാക്സിനേഷൻ നടപടികളിലൂടെ കോവിഡ് വ്യാപനം കുറക്കാനായതും ഉൽപാ ദന രംഗത്ത് ഉണർവ് രൂപപ്പെട്ടതും എണ്ണവിപണിക്ക് ഗുണം ചെയ്തു. നിലവിലെ സാഹചര്യത്തിൽ എണ്ണവില അധികം വൈകാതെ നൂറിലെത്തുമെന്ന വിലയിരുത്തലും ശക്തമാണ്.

ഗൾഫ് ഉൾപ്പെടെ എണ്ണ ഉൽപാദക രാജ്യങ്ങൾക്ക് ഏറ്റവും മികച്ച അവസ്ഥയാണ് വിലവർധനയിലൂടെ ലഭിക്കുന്നത്. എന്നാൽ ഇന്ത്യ ഉൾപ്പെടെ ഇറക്കുമതി രാജ്യങ്ങൾ കൂടുതൽ ദുരിതത്തിലാകുന്ന അവസ്ഥ യാണുള്ളത്. എണ്ണവില ഉയരുന്ന സാഹചര്യത്തിൽ രൂപയുടെ മൂല്യം ഇടിയാനുള്ള സാധ്യതയും വർധിച്ച തായി സാമ്പത്തിക വിദഗ്ധർ വ്യക്തമാക്കുന്നു. അതേ സമയം നാട്ടിൽ ജീവിത ചെലവുകൾ ഉയരുന്നത് പ്രവാസികൾക്കും തിരിച്ചടിയായി മാറും. എണ്ണ വിലയില്‍ ഉണ്ടായ ഇടിവ് തെല്ലൊന്നുമല്ല ഗള്‍ഫ്‌ മേഖലയെ പിടിച്ചു കുലുക്കിയത്‌ എണ്ണയെ ആശ്രയിച്ച് ആണ് പല പദ്ധതികളും മുന്നോട്ടു പോകുന്നത് എണ്ണ ഉത്പാദനത്തില്‍ മുന്നില്‍ നില്‍ക്കുന്ന രാജ്യമായ സൗദി അറേബ്യപോലുള്ള രാജ്യങ്ങള്‍ക്ക് എണ്ണയുടെ വിലവര്‍ദ്ധന ഏറെ ഗുണം ചെയ്യുമെന്നുള്ള കണക്കു കൂട്ടലിലാണ് ഈ രംഗത്തെ വിലയിരുത്തുന്ന വിധഗധര്‍ അഭിപ്രായപെടുന്നത്.


Read Previous

രാജ്യത്ത് ബ്ലാക്ക് ഫംഗസിനും വൈറ്റ് ഫംഗസിനും യെല്ലോ ഫംഗസിനും പിന്നാലെ ഗ്രീൻ ഫംഗസ് ബാധയും സ്ഥിരീകരിച്ചു.

Read Next

സിനിമാ നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് ആശുപത്രിയില്‍. ഡെങ്കിപ്പനി മൂര്‍ച്ഛി ച്ചതിനെ തുടര്‍ന്ന് താരത്തെ ഐസിയുവില്‍ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »