പടിഞ്ഞാറൻ റിയാദിൽ ബസും, ലോറിയും കൂട്ടിയിടിച്ച് 12 പേര്‍ക്ക് പരിക്ക്.


റിയാദ് : പടിഞ്ഞാറൻ റിയാദിൽ ബസും അൽമറാഇ കമ്പനിക്കു കീഴിലെ കോൾഡ് സ്റ്റോറേജ് ലോറി യും കൂട്ടിയിടിച്ച് 12 പേർക്ക് പരിക്കേറ്റു. നമാർ ഡിസ്ട്രിക്ടിൽ എക്‌സിറ്റ് 28 ൽ ആണ് അപകടം. അപ കടത്തെ കുറിച്ച് ഇന്നലെ വൈകീട്ട് 3.15 ന് ആണ് റെഡ് ക്രസന്റ് കൺട്രോൾ റൂമിൽ വിവരം ലഭിച്ച തെന്ന് റിയാദ് പ്രവിശ്യ റെഡ് ക്രസന്റ് വക്താവ് യാസിർ അൽജലാജിൽ പറഞ്ഞു.

റെഡ് ക്രസന്റ് പ്രവർത്തകർ രക്ഷാപ്രവർത്തനം നടത്തി പരിക്കേറ്റവരെ കിംഗ് സൽമാൻ ആശുപത്രി, കിംഗ് സൗദ് മെഡിക്കൽ സിറ്റി, അൽഈമാൻ ആശുപത്രി, അൽഹബീബ് ആശുപത്രി എന്നിവിടങ്ങളിൽ പ്രവേശിപ്പിച്ചു.


Read Previous

കേന്ദ്രമന്ത്രിസഭാവികസനം: രാംമാധവ്, മെട്രോമാന്‍ ഇ. ശ്രീധരന്‍ തുടങ്ങിയവര്‍ പരിഗണനാപട്ടികയില്‍.

Read Next

കൊടകര കുഴല്‍പ്പണ കേസ്: ബിജെപി സംസ്ഥാന പ്രസിഡണ്ട്‌ കെ.സുരേന്ദ്രന്‍റെ മകന്‍റെ മൊഴിയെടുക്കാനൊരുങ്ങി അന്വേഷണ സംഘം.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »