
സംഗീതസംവിധായകൻ അഫ‌്സൽ യൂസഫ് ഒരുക്കിയ പുതിയ സംഗീത ആൽബം ശ്രദ്ധേയമാകുന്നു. പൂജ എൻ.ജെ ആണ് ഗാനം ആലപിച്ചിരിക്കുന്നത്. തികച്ചും വ്യത്യസ്തമായ ആസ്വാദനനുഭവം സമ്മാനിക്കുന്ന പാട്ടിനു വേണ്ടി അബിൻ സാഗർ ഗിറ്റാറിൽ ഈണമൊരുക്കി. പാട്ടിന്റെ പ്രോഗ്രാ മിങ്ങും അറേഞ്ച്മെന്റും നിർവഹിച്ചത് വിനീത് എൻ.വി ആണ്. റോഷൻ സെബാസ്റ്റ്യൻ മിക്സിങ്ങും മാസ്റ്ററിങ്ങും നിർവഹിച്ചു.
മികച്ച ദൃശ്യാനുഭവം കൂടി സമ്മാനിച്ചാണ് പാട്ട് പ്രേക്ഷകർക്കരികിൽ എത്തിയത്. മണി ബിടി ആണ് ഗാനരംഗങ്ങളുടെ സംവിധാനവും ചിത്രീകരണവും എഡിറ്റിങ്ങും നിർവഹിച്ചത്. നവീന്‍ സംവിധാന സഹായിയായി. ചുരുങ്ങിയ സമയത്തിനകം ശ്രദ്ധിക്കപ്പെട്ട പാട്ടിനു മികച്ച പ്രതികരണങ്ങളും ലഭിക്കുന്നു. നിരവധി പേരാണ് പിന്നണിപ്രവർത്തകരെ പ്രശംസിച്ചു രംഗത്തെത്തിയത്. ഇതിനു മുൻപും അഫ്സൽ യൂസഫ് ഒരുക്കിയ പാട്ടുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.