Breaking News :

ഇന്ത്യയില്‍ വിവാഹേതര ബന്ധങ്ങള്‍ ഏറ്റവും കൂടുതലുള്ള ഇന്ത്യന്‍ സംസ്ഥാനം ഇതാണ്; പട്ടിക അറിയാം

സൈബര്‍ തട്ടിപ്പുകാര്‍ വിലസുന്നു, മൂന്ന് വര്‍ഷത്തിനിടെ മലയാളികള്‍ക്ക് നഷ്ടമായത് ആയിരം കോടിയില്‍പ്പരം; കണക്ക് ഇങ്ങനെ

ഹ​ജ്ജ്​ തീർത്ഥാടകർക്കുള്ള നി​ബ​ന്ധ​ന​ക​ൾ പ്ര​ഖ്യാ​പി​ച്ചു

രാത്രിയിൽ ഒറ്റക്ക് നടക്കുമ്പോൾ സൗദിയിലെ 92.6 ശതമാനം പേർക്കും സുരക്ഷിതത്വം അനുഭവപ്പെടുന്നു, സുരക്ഷാ സൂചികയിൽ സൗദിക്ക് ഒന്നാം സ്ഥാനം

ക്രിമിനല്‍ കുറ്റാരോപണങ്ങള്‍ പരിശോധിക്കാന്‍ സമിതിക്ക്‌ അധികാരമില്ല, ചെയര്‍മാന്‌ കത്തയച്ച് മഹുവ

അമ്മയെ പ്രാര്‍ഥനായോഗത്തിനു വിടരുത്’; സ്‌ഫോടനത്തിനു മുമ്പ് മാര്‍ട്ടിന്‍ ഭാര്യയെ ഫോണില്‍ വിളിച്ചു; വെളിപ്പെടുത്തല്‍

1.70 കോടി വോട്ടര്‍മാര്‍ “ഔട്ട്”, 9 സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും എസ്‌ഐആര്‍ കണക്കുകള്‍ പുറത്ത്


ന്യൂഡൽഹി: രാജ്യത്ത് തീവ്രവോട്ടർപട്ടിക പരിഷ്‌കരണം പുരോഗമിക്കവെ 1.70 കോടിയിലധികം വോട്ടർമാർ കുറഞ്ഞെന്ന് വ്യക്തമാക്കി ഔദ്യോഗിക കണക്കുകൾ. ഒമ്പത് സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലുമായി നടത്തിയ എസ്ഐആറിലാണ് ഒന്നരക്കോടിയിലധികം വോട്ടര്‍മാര്‍ കുറഞ്ഞത്.

എസ്‌ഐ‌ആർ അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിന് ശേഷമാണ് വോട്ടര്‍മാരുടെ കുറവ് രേഖപ്പെടുത്തിയ കണക്കുകള്‍ പുറത്ത് വന്നത്. കഴിഞ്ഞ വർഷം ഒക്ടോബർ 27 ന് എസ്‌ഐ‌ആർ പ്രക്രിയ ഔദ്യോഗികമായി ആരംഭിച്ചത്. എന്നാല്‍ എസ്‌ഐആര്‍ ആരംഭിക്കുന്നതിന് മുമ്പ് ഗുജറാത്ത്, പുതുച്ചേരി, ലക്ഷദ്വീപ്, രാജസ്ഥാൻ, ഛത്തീസ്‌ഗഡ്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ, ഗോവ, കേരളം എന്നീ സംസ്ഥാനങ്ങളിലെ മുഖ്യ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പങ്കുവച്ച വിവരങ്ങള്‍ പ്രകാരം വോട്ടർമാരുടെ എണ്ണം 21.45 കോടിയിലധികമായിരുന്നു.

ഈ ആഴ്‌ച അന്തിമ വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചതിനുശേഷം ഇത് 19.75 കോടിയായി ചുരുങ്ങിയെ ന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ആകെ 1.70 കോടി വോട്ടർമാരുടെ കുറവാണ് രേഖപ്പെടുത്തിയത്. തെരഞ്ഞെടുപ്പ് കമ്മിഷന് നടത്തുന്ന എസ്ആആര്‍ പ്രക്രിയ ബിഹാറില്‍ പൂര്‍ത്തീകരിച്ചു. എന്നാല്‍ അറുപത് കോടിയിലധികം വോട്ടര്‍മാര്‍ വരുന്ന 12 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും നിലവില്‍ പ്രക്രിയ നടന്നുകൊണ്ടിരിക്കുകയാണ്.

17 സംസ്ഥാനങ്ങളിലും അഞ്ച് കേന്ദ്രഭരണ പ്രദേശങ്ങളിലുമായി ബാക്കിയുള്ള 40 കോടി വോട്ടർമാരെ ഉൾപ്പെടുത്തും. അസമിൽ, എസ്‌ഐആറിന് പകരം ഫെബ്രുവരി 10-ന് ഒരു “പ്രത്യേക പുനരവലോകനം” പൂർത്തിയായി. വിവിധ കാരണങ്ങളാൽ ഒമ്പത് സംസ്ഥാനങ്ങളിലെയും മൂന്ന് കേന്ദ്രഭരണ പ്രദേശങ്ങളി ലെയും എസ്‌ഐആർ പ്രക്രിയകളില്‍ ഇടയ്ക്കിടെ മാറ്റങ്ങൾ വരുത്തിയിരുന്നു. ബിഹാറിലെന്നപോലെ, തമിഴ്‌നാട്ടിലും പശ്ചിമ ബംഗാളിലും ഈ പ്രക്രിയയെ ചോദ്യം ചെയ്‌ത് രാഷ്ട്രീയ പാർട്ടികൾ സുപ്രീം കോടതിയെ സമീപിച്ചിരുന്നു.

കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ കേരളത്തിൽ നടപ്പിലാക്കിയ വോട്ടർപ്പട്ടിക തീവ്ര പുനഃപരിശോധന യുടെ അന്തിമ പട്ടിക ഔദ്യോഗികമായി പ്രസിദ്ധീകരിച്ചിരുന്നു. പുതിയ കണക്കുകൾ പ്രകാരം 2,69,53,644 (2.69 കോടി) പേരാണ് സംസ്ഥാനത്തെ വോട്ടർപ്പട്ടികയിൽ ഇടംപിടിച്ചിട്ടുള്ളത്. തീവ്ര പുതുക്കൽ നടപടികൾ ആരംഭിച്ച സമയത്ത് വോട്ടർമാരുടെ എണ്ണം 2.78 കോടിയായിരുന്നു. എന്നാൽ വിവിധ ഘട്ടങ്ങളിലായി നടന്ന പരിശോധനകൾക്കൊടുവിൽ 24.50 ലക്ഷം പേരെ വോട്ടർപ്പട്ടികയിൽ നിന്ന് ഒഴിവാക്കി. കണ്ടെത്താൻ സാധിക്കാത്തവർ, മരണപ്പെട്ടവർ, വിദേശ പൗരത്വം സ്വീകരിച്ചവർ, താമസം മാറിപ്പോയവർ എന്നിങ്ങനെ വിവിധ കാരണങ്ങളാലാണ് ഇത്രയും പേർ പട്ടികയ്ക്ക് പുറത്തായത്. ഇതിൽ വിലാസത്തിലോ പേരി​ലെയോ പൊരുത്തക്കേടുകൾ മൂലം സംശയനിഴലിലായ 36.88 ലക്ഷം പേർക്ക് നോട്ടീസ് നൽകി ഹിയറിങ്ങിന് വിധേയമാക്കിയിരുന്നു. അതേസമയം, പുതുതായി അപേക്ഷിച്ച 15.64 ലക്ഷം പേരെ ഉൾപ്പെടുത്തിയതോടെയാണ് വോട്ടർമാരുടെ എണ്ണം 2.69 കോടിയായത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ഈ വോട്ടർപ്പട്ടികയാകും ഔദ്യോഗികമായി ഉപയോഗിക്കുക.

1.70 crore voters out, SIR data from 9 states and union territories released


Read Previous

‘കുമ്പിടിക്ക് നിയമസഭാ തിരഞ്ഞെടുപ്പിൽ വോട്ട് മറ്റൊരിടത്ത്’; സുരേഷ് ഗോപിക്കെതിരെ വിമർശനവുമായി അനിൽ അക്കര

Read Next

ക്രൈസ്തവ വോട്ടുകളിൽ കണ്ണ്; മൈക്രോ മൈനോറിറ്റി പദവിയില്‍ ഉറപ്പ്; ആർച്ച് ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി കിരൺ റിജിജു.

Leave a Reply

Your email address will not be published. Required fields are marked *

Most Popular

Translate »